ഗുജറാത്തില്‍ നദിയ്ക്കു കുറുകേയുള്ള തൂക്കുപാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 32 പേര്‍ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മോര്‍ബിയിലെ മച്ഛു നദിയ്ക്കു കുറുകേയുള്ള തൂക്കുപാലമാണ് തകര്‍ന്നത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം.
സംഭവസമയത്ത് പാലത്തില്‍ അഞ്ഞൂറിലധികം ആളുകള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. നൂറോളം പേര്‍ നദിയില്‍ വീണതായാണ് റിപ്പോർട്ട്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിക്കപ്പെട്ട മോര്‍ബിയിലെ തൂക്കുപാലം ചരിത്രനിര്‍മിതി എന്ന നിലയില്‍ ഏറെ പ്രസിദ്ധമാണ്. പുനുരുദ്ധാരണത്തിനു ശേഷം നാലുദിവസം മുന്‍പ് ഒക്ടോബര്‍ 26-ന്, ഗുജറാത്ത് പുതുവത്സരത്തോട് അനുബന്ധിച്ചാണ് ഇത് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു നല്‍കിയത്.
അപകടത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കും. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘവി മോര്‍ബിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
0 Comments