Ticker

6/recent/ticker-posts

Header Ads Widget

സില്‍വര്‍ലൈന്‍ സമരം: പിഴയില്‍ പിഴിഞ്ഞ് സര്‍ക്കാര്‍, പിഴ 5,000 മുതല്‍ 10,000 വരെ.

സില്‍വര്‍ലൈന്‍വിരുദ്ധസമരത്തില്‍ പങ്കെടുത്തവരുടെപേരില്‍ വന്‍തുകയുടെ സമന്‍സുകള്‍. സംസ്ഥാനമൊട്ടാകെ 250 കേസുകളെടുത്തെന്നാണ് പ്രാഥമികമായി വിശദീകരിച്ചതെങ്കിലും അതിലേറെയുണ്ടെന്ന് സമരസമിതിക്കാര്‍ പറയുന്നു. 150 പേര്‍ക്ക് ഇതുവരെ സമന്‍സെത്തി.

കോവിഡ് ചട്ടം ലംഘിച്ച് സമരം നടത്തിയതിന് 10,000 രൂപ അടയ്ക്കാനാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്ന് കോട്ടയത്തെ സമരത്തില്‍ പങ്കെടുത്ത സിബി കൊല്ലാട് പറയുന്നു. കോട്ടയത്തുതന്നെ പലര്‍ക്കും ഇതേ തുകയും 5000 രൂപയുമൊക്കെയാണ് പിഴയുള്ളത്.

അങ്കമാലിയില്‍ ജാമ്യത്തിന് കോടതിയെ സമീപിച്ച അഞ്ചുപേര്‍ക്ക് 25,000 രൂപ കെട്ടിവെച്ചശേഷമാണ് ജാമ്യം കിട്ടിയത്. പൊതുമുതല്‍ നശീകരണമാണ് ഇവരുടെപേരില്‍ ചുമത്തിയത്.

കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, നിയമം ലംഘിച്ച് സംഘംചേരല്‍, കോവിഡ് ചട്ടലംഘനം, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണിട്ടിരിക്കുന്നത്. മഞ്ഞക്കല്ല് നീക്കിയതും പൊതുമുതല്‍ നശീകരണപ്പട്ടികയിലാണ്. ഇതിന്റെ പിഴക്കണക്കില്‍ പലസ്ഥലത്തും വ്യത്യാസമുണ്ട്. കോണ്‍ക്രീറ്റ് കല്ലിന്റെ വിലയായി 5000 രൂപവരെ നിശ്ചയിച്ച ഇടമുണ്ട്. 500, 1000, 2500 എന്നിങ്ങനെ വ്യത്യസ്തതുകകളാണ് മറ്റുപലയിടത്തും പിഴയായി വന്നത്.

Post a Comment

0 Comments