കാലിക്കറ്റ് സർവ്വകലാശാലയിലെ വാർത്തകൾ ഒറ്റ നോട്ടത്തിൽ. പരീക്ഷാ ഫലം, പരീക്ഷാ തീയതികളിലെ മാറ്റം, പിഎച്ച്ഡി പ്രവേശനം, മറ്റ് വാർത്തകൾ അറിയാം...
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംവോക് സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് (ഡാറ്റ അനലറ്റിക്‌സ്) നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
2021 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ മ്യൂസിക് സിസിഎസ്എസ് (2020, 2021 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എസ്.സി അപ്ലൈഡ് ജിയോളജി(സിസിഎസ്എസ്)ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022, നാലാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി
ഒക്ടാബര്‍ 14ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം, റഗുലര്‍ കോളേജുകള്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംകോം രണ്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷ ഒക്ടോബര്‍ 21ലേക്ക് മാറ്റി.
പിഎച്ച്ഡി പ്രവേശനം
ഹിസ്റ്ററി പിഎച്ച്ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സര്‍വകലാശാല ചരിത്ര പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശനത്തിനുള്ള അപേക്ഷ, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 19ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പഠനവിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കാലിക്കറ്റ് സര്‍വകലാശാല പ്രസിദ്ധീകരിച്ച സിഎച്ച് മുഹമ്മദ്‌കോയ സ്മരണകള്‍ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ഒക്ടോബര്‍ 13ന് രാവിലെ ഒമ്പത് മണിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജേണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷനില്‍ നടക്കും. എം പി അബ്ദുസമദ് സമദാനി എം പി പ്രകാശനം നിര്‍വഹിക്കും. മുന്‍ വൈസ്ചാന്‍സലര്‍ ടി എന്‍ ജയചന്ദ്രന്‍ എഡിറ്റ് ചെയ്ത പുസ്തകത്തില്‍ സിഎച്ചിന്റെ ഔദ്യോഗിക ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പ്രമുഖ രാഷ്ട്രീയ സാമൂഹിക അക്കാദമിക് വ്യക്തിത്വങ്ങളുടെ ഓര്‍മകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
0 Comments