Ticker

6/recent/ticker-posts

Header Ads Widget

ധനമന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ കത്തില്‍ പറയുന്നു. ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന

സര്‍ക്കാരുമായുള്ള പോര് ഓരോ ദിവസവും കടുപ്പിക്കുകയാണ് ഗവര്‍ണര്‍. സര്‍വകലാശാല നിയമന വിഷയത്തില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍, അടുത്തിടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ വി.സിമാരുടെ രാജി ആവശ്യപ്പെട്ടതോടെ കൂടുതല്‍ വഷളായിരുന്നു. ഈ വിഷയം കോടതിയുടെ മുന്നിലെത്തുകയും വിസിമാര്‍ക്ക് തത്കാലം തുടരാമെന്ന് വിധി വരികയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പ്രീതി നഷ്ടപ്പെട്ടെന്ന് കാണിച്ച് ഗവര്‍ണര്‍ സംസ്ഥാനത്തെ ഒരു മന്ത്രിയെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണറുടെ ഈ ആവശ്യം തള്ളി മുഖ്യമന്ത്രി രംഗത്തുവന്നതോടെ ഇരുവിഭാഗവും തമ്മിലുള്ള പോര് വരുംദിവസങ്ങളിലും മുറുകുമെന്നുതന്നെയാണ് സൂചന.

ധനമന്ത്രിയെ നീക്കില്ല; ഗവര്‍ണറുടെ കത്ത് തള്ളി മുഖ്യമന്ത്രി.

ധനമന്ത്രി കെ എൻ ബാലഗോപാലിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കെ.എൻ ബാലഗോപാലിൽ പ്രീതി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ബാലഗോപാൽ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ അപ്രീതിയെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായണ് മുഖ്യമന്ത്രി ധനമന്ത്രിയെ മാറ്റില്ലെന്ന മറുപടി നൽകിയത്.

ഗവർണർ രാഷ്ട്രീയം പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇപ്പോൾ ഗവർണർ ഇത്തരത്തിൽ ഒരു നിലപാട് എടുത്തിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ രാജിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്

Post a Comment

0 Comments