Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യയിലേക്ക് ഓൺലൈനായി പണം അയക്കാൻ ഏറ്റവും കുറഞ്ഞ നിരക്കൊരുക്കി വെസ്റ്റേൺ യൂണിയൻ

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് ഓൺലൈൻ ആയി പണം അയക്കുന്നവർക്ക് ഏറ്റവും മികച്ച എക്സ്ചേഞ്ച് നിരക്കൊരുക്കി വെസ്റ്റേൺ യൂണിയൻ. ഇന്ത്യയിലെ പ്രിയപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ ആയി പണം അയക്കുന്നതിനാണ് ഈ സൗകര്യം. ഇന്ത്യയിലുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഓൺലൈൻ ആയി ഇനി പണം അയക്കാം. 

ലോക ബാങ്കിന്റെ കണക്കനുസരിച്ച് 2020ൽ മറ്റു രാജ്യങ്ങളിലേക്ക് ഏറ്റവും അധികം പണം അയച്ച രാജ്യങ്ങളിൽ രണ്ടാമത് എത്തിയത് യുഎഇ ആണ്. നാല്പത്തി മൂന്ന് ബില്യൺ അമേരിക്കൻ ഡോളറാണ് 2020 ൽ മാത്രം യുഎഇയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് അയച്ചത്.

യുഎഇയിൽ താമസിക്കുന്നവർക്ക് മറ്റു രാജ്യങ്ങളിലേക്ക് ഡിജിറ്റൽ ആയി പണം അയക്കുന്നതിന് വെസ്റ്റേൺ യൂണിയൻ വെബ്സൈറ്റ് ആയ WU.com, മൊബൈൽ ആപ്പ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. വെസ്റ്റേൺ യൂണിയൻ ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് മൊബൈലുകളിൽ ലഭ്യമാകും. ലോകമെമ്പാടുമുള്ള 130ൽ അധികം രാജ്യങ്ങളിലും ടെറിറ്ററികളിലുമുള്ള ബാങ്ക് അക്കൗണ്ടുകൾ, കാർഡ്, വാലറ്റ് എന്നിവയിലേക്ക് വെസ്റ്റേൺ യൂണിയൻ വഴി പണം അയക്കാൻ സാധിക്കുന്നതാണ്. ഏതാണ്ട് 200ൽ അധികം രാജ്യങ്ങളിൽ അയക്കുന്ന തുക പണമായി കൈപ്പറ്റാനുള്ള സൗകര്യവും ഉണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പണം അയക്കുന്നതിന് ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ കൂടാതെ ബാങ്ക് ട്രാൻസ്ഫർ സൗകര്യവും വെസ്റ്റേൺ യൂണിയൻ ഒരുക്കുന്നു

എപ്പോൾ വേണമെങ്കിലും പണം അയക്കുന്നതിനുള്ള സൗകര്യം കൂടാതെ അയച്ച പണം ട്രാക്ക് ചെയ്യുന്നതിനും ഏറ്റവും പുതിയ എക്സ്ചേഞ്ച് നിരക്കുകളും ഫീസും അറിയുന്നതിനും ആപ്പ് ഉപയോഗിക്കുന്നവർക്ക് സൗകര്യമുണ്ട്. കൂടാതെ ഏറ്റവും അടുത്ത് നടത്തിയ ഇടപാടുകളും വരാനിരിക്കുന്നതോ വിട്ടുപോയതോ ആയ ഇടപാടുകളും തുക കൈപ്പറ്റുന്ന രാജ്യത്ത് പണം സ്വീകരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഏതെല്ലാം എന്നും ആപ്പ് ഉപയോഗിച്ച് അറിയാനാകും. ഉപഭോക്താക്കൾക്ക് ദിവസം മുഴുവൻ സഹായസേവനങ്ങൾ ലഭ്യമാണ് എന്നതും വെസ്റ്റേൺ യൂണിയൻ സേവനങ്ങൾക്ക് പ്രിയം ഏറുന്നതിന് കാരണമാണ്. 

അൽ ഫർദാൻ എക്സ്സ്ചേഞ്ചുമായി ചേർന്നാണ് വെസ്റ്റേൺ യൂണിയൻ യുഎഇയിൽ ഡിജിറ്റൽ സേവനങ്ങൾ നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് WU.com സന്ദർശിക്കുക. സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ call 800 SENDWU (800 736 398) ഇമെയിൽ wu.support@alfardanexchange.com

Post a Comment

0 Comments