യുഎഇയിലെ പുതിയ വിസ ചട്ടം തിങ്കളാഴ്ച നിലവിൽ വരും. വീസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇതോടെ കൂടുതൽ ലളിതമാകും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വീസയും തിങ്കളാഴ്ച നിലവിൽ വരും.
കൂടുതൽ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീസ ചട്ടങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടു വരുന്നത്. വീസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. പുതിയ കാറ്റഗറികളിലുള്ള വീസകളും ഇതോടൊപ്പം നിലവിൽ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വീസയാണ് പുതിയ വീസകളിൽ പ്രധാനം. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നതാണ് ഗ്രീൻ വീസ. വിദഗ്ധ തൊഴിലാളികൾ, സ്വയം സംരംഭകർ, നിക്ഷേപകർ, ബിസിനസ് പങ്കാളികൾ എന്നിവർക്ക് ഗ്രീൻ വീസ ലഭിക്കും. അഞ്ച് വര്‍ഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസയും തിങ്കളാഴ്ച നിലവിൽ വരും.
പുതിയ നിയമം അനുസരിച്ച് എല്ലാ സിംഗിൾ - മൾട്ടി എൻട്രീ വീസകളും സമാന കാലവയളവിലേക്ക് പുതുക്കാം. കാലാവധി ചുരുങ്ങിയത് 60 ദിവസം വരെയാക്കി. നേരത്തെ ഇത് 30 ആയിരുന്നു. യുഎഇയിൽ താമസിച്ച് വിദേശകമ്പനികൾക്കുവേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്ന വിര്‍ച്വൽ വീസയും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകും. തൊഴിൽ അന്വേഷകർക്ക് ഏറെ സഹായകരമാകുന്ന ജോബ് എക്പ്ലോറര്‍ വീസ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റിട്ടയര്‍മെൻറ് വീസ തുടങ്ങിയവയാണ് വീസ ചട്ടങ്ങളിലെ മറ്റ് പ്രധാന മാറ്റങ്ങൾ. പുതിയ വീസ നിയമപ്രകാരം ഗോൾഡൻ വീസയുടെ നടപടികൾ ലഘൂകരിക്കുകയും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
യു എ ഇ: 2022 ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും.
യുഎഇയില്‍ 2022 ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു.
ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ 2022 സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2022 ഒക്ടോബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:
സൂപ്പർ 98 – ലിറ്ററിന് 3.03 ദിർഹം. (2022 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.41 ദിർഹം ആയിരുന്നു)
സ്പെഷ്യൽ 95 – ലിറ്ററിന് 2.92 ദിർഹം. (2022 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.30 ദിർഹം ആയിരുന്നു)
ഇ-പ്ലസ് 91 – ലിറ്ററിന് 2.85 ദിർഹം. (2022 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.22 ദിർഹം ആയിരുന്നു)
ഡീസൽ – ലിറ്ററിന് 3.76 ദിർഹം. (2022 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.87 ദിർഹം ആയിരുന്നു)
2022 ഒക്ടോബർ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.
0 Comments