🇶🇦ഖത്തർ ലോകകപ്പ്: ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു.
✒️ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്നവർക്ക് സേവനങ്ങൾ നൽകുന്നതിനായി ദോഹ എക്സിബിഷൻ ആൻഡ് കോൺവെഷൻ സെന്ററിൽ (DECC) ഒരുക്കിയിട്ടുള്ള ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു. 2022 ഒക്ടോബർ 30-നാണ് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഈ കോൺസുലാർ സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യ അടക്കം 40 രാജ്യങ്ങളിൽ നിന്നുള്ള എംബസികളെയും, കോൺസുലേറ്റുകളെയും ഉൾപ്പെടുത്തിയിട്ടുള്ള ഈ സേവനകേന്ദ്രത്തിൽ നിന്ന് 2022 നവംബർ 1 മുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.
ഖത്തർ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഈ ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്ററിൽ 45 രാജ്യങ്ങളുടെ എംബസികളിൽ നിന്നുള്ള 90 കോൺസുലാർ ജീവനക്കാർ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്ബാൾ ആരാധകർക്ക് വിവിധ സേവനങ്ങൾ നൽകുന്നതാണ്.
ഈ ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്ററിൽ നിന്ന് താഴെ പറയുന്ന രാജ്യങ്ങളുടെ പ്രതിനിധികൾ സേവനങ്ങൾ നൽകുന്നതാണ്:
Argentina
Germany
Portugal
Australia
Ghana
Saudi Arabia
Bangladesh
India
Senegal
Belgium
Iran
Serbia
Brazil
Japan
Singapore
Cameroon
Korea Republic
Spain
Canada
Kuwait
Sri Lanka
China
Lebanon
Switzerland
Costa Rica
Mexico
Syria
Croatia
Morocco
Tunisia
Denmark
Netherlands
UK
Ecuador
Pakistan
USA
Egypt
Philippines
Uruguay
France
Poland
2022 നവംബർ 1 മുതൽ 2022 ഡിസംബർ 25 വരെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. DECC ഹാൾ-4-ൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ നിന്ന് ദിനവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.
ഇത്തരം ഒരു കേന്ദ്രം നവംബർ 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് 2022 ഒക്ടോബർ 17-ന് ദോഹയിൽ വെച്ച് നടന്ന ‘വൺ മന്ത് ടു ഗോ’ പത്രസമ്മേളനത്തിൽ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.
🇶🇦ഖത്തർ: ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ മാത്രം Ehteraz ആപ്പ് നിർബന്ധമാക്കാൻ ക്യാബിനറ്റ് തീരുമാനം.
✒️2022 നവംബർ 1 മുതൽ Ehteraz ആപ്പിന്റെ ഉപയോഗം രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മാത്രമാക്കി പരിമിതപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. 2022 ഒക്ടോബർ 26-ന് നടന്ന ഖത്തർ ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ ക്യാബിനറ്റ് തീരുമാന പ്രകാരം, 2022 നവംബർ 1 മുതൽ ഖത്തറിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മാത്രമാണ് Ehteraz ആപ്പിന്റെ ഉപയോഗം നിർബന്ധമാക്കുന്നത്.
ഇതോടെ വീടിന് പുറത്തിറങ്ങുന്നവർ Ehteraz ആപ്പ് നിർബന്ധമായും ഫോണുകളിൽ പ്രയോഗക്ഷമമാക്കിയിരിക്കണം എന്ന തീരുമാനവും, പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് Ehteraz ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് പരിശോധിച്ചിരിക്കണമെന്ന തീരുമാനവും, ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തുന്നതാണ്.
രാജ്യത്ത് മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള നടപടി ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്താനുള്ള 2022 ഒക്ടോബർ 19-ലെ കാബിനറ്റ് തീരുമാനം തുടരുമെന്നും ഖത്തർ ക്യാബിനറ്റ് ഒക്ടോബർ 26-ന് വ്യക്തമാക്കിയിട്ടുണ്ട്. അടഞ്ഞ പൊതു ഇടങ്ങളിൽ ഉപഭോക്താക്കളുമായി അടുത്തിടപഴകേണ്ടി വരുന്ന ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുള്ള തീരുമാനവും തുടരുന്നതാണ്.
രാജ്യത്തെ COVID-19 മുൻകരുതൽ നിബന്ധനകളിൽ 2022 നവംബർ 1 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം 2022 ഒക്ടോബർ 26-ന് അറിയിച്ചിട്ടുണ്ട്.
🇶🇦ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ച് ഖത്തർ.
✒️ഖത്തറില്‍ ടാക്സി ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. ടാക്സി ഓടിക്കാന്‍ ലിമോസിന്‍ വിസ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല.ലോകകപ്പ് സമയത്ത് ആരാധകര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ 10 ലക്ഷത്തിലേറെ ആരാധകരാണ്. ഖത്തറിലേക്ക് വരാനിരിക്കുന്നത്. ഇവര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് നിയമങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഖത്തറില്‍ യൂബറും കരി ടാക്സിയും അടക്കമുള്ള ടാക്സി സര്‍വീസുകളുടെ ഭാഗമാകാന്‍ ലിമോസിന്‍ വിസ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഡിസംബര്‍ 20 വരെ ഇത്തരം ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ലിമോസിന്‍ വിസയും ഡ്രൈവര്‍ ജോലിയും വേണമെന്ന നിബന്ധന ഒഴിവാക്കി.

ഖത്തറില്‍ വിസയും ലൈസന്‍സും സ്വന്തമായി വാഹനവും ഉള്ള 21 വയസ് പൂര്‍ത്തിയായ ആര്‍ക്കും ഷെയറിങ് റൈഡ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യാം.വാഹനം 2017-2022 മോഡലില്‍ ഉള്ളതായിരിക്കണം. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് അധികവരുമാനം നേടാന്‍ പുതിയ സംവിധാനം പ്രയോജനപ്പെടും.
🛫ആറര മണിക്കൂറിന് ശേഷം കണ്ണൂർ വിമാനം ഷാർജയിൽനിന്ന് പറന്നു.
✒️കണ്ണൂരിലേക്കുള്ള വിമാനം ഷാർജയിൽനിന്ന് പുറപ്പെട്ടത് ആറര മണിക്കൂർ വൈകി. രാവിലെ എട്ടിന് പുറപ്പെടേണ്ട വിമാനം ഉച്ചക്ക് 2.30ഓടെയാണ് പറന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 746 വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.
പുലർച്ച നാല് മുതൽ യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ എത്തിയിരുന്നു. എട്ട് മണിയായിരുന്നു സമയമെങ്കിലും 9.45ന് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചു. ഇതിന് ശേഷം മൂന്ന് തവണ സമയം മാറ്റി. 11 മണിയോടെ യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റി. എന്നാൽ, അരമണിക്കൂർ ബസിൽ ഇരുത്തിയ ശേഷം തിരിച്ചിറക്കി. എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥർ ആരും വ്യക്തമായ മറുപടി തന്നില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു
🇸🇦റിയാദ് സീസൺ ആഘോഷം; ഒരാഴ്ചക്കിടെ ആസ്വദിച്ചത് 10 ലക്ഷം പേർ.
✒️ഈ വർഷത്തെ റിയാദ് സീസൺ ആഘോഷം ഇതുവരെ ആസ്വദിച്ചത് 10 ലക്ഷം പേർ. സീസൺ തുടങ്ങി ഒരാഴ്ചക്കിടയിലാണ് ഇത്രയും സന്ദർശകരെത്തിയതെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പറഞ്ഞു. ‘സങ്കൽപത്തിനും അപ്പുറം’ എന്ന തലക്കെട്ടിൽ ആരംഭിച്ച സീസൺ പരിപാടികൾ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി സന്ദർശകരെയാണ് ആകർഷിച്ചത്.
സീസണിലെ മിന്നുന്ന ഷോകളും ആവേശം നിറച്ച വൈവിധ്യമാർന്ന വിനോദ പരിപാടികളും അവർ ആസ്വദിച്ചു. പല രാജ്യങ്ങളുടെയും ജീവിത അന്തരീക്ഷം ഒരിടത്ത് ഒരു സമയത്ത് അനുഭവിക്കാൻ സാധിച്ചു എന്നതാണ് ആസ്വാദകർക്ക് ലഭിച്ച സൗകര്യം. ഗെയിമുകൾ, റസ്റ്റോറൻറുകൾ, കഫേകൾ, പാർട്ടികൾ, നാടകങ്ങൾ, വിനോദത്തിന്റെ വിവിധ മേഖലകളിലെ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങൾ എന്നിവ സീസണിലെ വിനോദ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
സസ്‍പെൻസിന്റെയും ആധുനികതയുടെയും സവിശേഷമായ ചേരുവ പ്രദാനം ചെയ്യുന്നുവെന്നതാണ് റിയാദ് സീസണിന്റെ സവിശേഷത. വിനോദ മേഖല വ്യവസായത്തിന്റെ നിലവാരം ഉയർത്തുന്നതിനും ഏറ്റവും പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായി രാജ്യത്തിന്റെ സ്ഥാനം മാറ്റുന്നതിനും ഇതെല്ലാം സഹായിച്ചതായും പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.
അതേസമയം സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഗെയിംസിന് റിയാദിൽ തുടക്കമായി. റിയാദ് ബഗ്ലഫിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം ചെയ്തു. ആറായിരത്തിലധികം കായിക താരങ്ങളും 2,000 സാങ്കേതിക വിദഗ്ധരും അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും ഗെയിംസില്‍ പങ്കെടുക്കുന്നു.
🛫തിരുവനന്തപുരം വിമാനത്താവളം നാളെ അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല; വിമാന സമയക്രമത്തില്‍ മാറ്റം
✒️തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നാളെ (ചൊവ്വാഴ്ച) അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്.
ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല. ഇതിന്‍റെ ഭാഗമായി വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
🛫തിരുവനന്തപുരം വിമാനത്താവളം നാളെ അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല; വിമാന സമയക്രമത്തില്‍ മാറ്റം.
✒️തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നാളെ (ചൊവ്വാഴ്ച) അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്.
ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല. ഇതിന്‍റെ ഭാഗമായി വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
🇦🇪നടുറോഡില്‍ വാഹനം കേടായാല്‍; യുഎഇയില്‍ കനത്ത പിഴ ലഭിക്കാതിരിക്കാന്‍ ചെയ്യേണ്ടത്.
✒️നടുറോഡില്‍ വാഹനം ബ്രേക്ക് ഡൌണായാല്‍ അപകടം ഒഴിവാക്കാനായി എന്ത് ചെയ്യണമെന്ന അവബോധം പകരാന്‍ വീഡിയോ സന്ദേശവുമായി അബുദാബി പൊലീസ്. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍ റോഡില്‍ വാഹനം നിര്‍ത്തുന്നതിലെ അപകട സാധ്യത ഡ്രൈവര്‍മാര്‍ മനസിലാക്കണമെന്ന് പൊലീസ് പറയുന്നു.
ഹൈവേയില്‍ ഒരു വാഹനം പെട്ടെന്ന് നിര്‍ത്തുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനവും ഒപ്പം വലിയ അപകടങ്ങള്‍ക്ക് കാരണവുമായി മാറും. അതുകൊണ്ടുതന്നെ വാഹനം റോഡില്‍ വെച്ച് തകരാറിലായാല്‍ സുരക്ഷ ഉറപ്പാക്കാനായി ഡ്രൈവര്‍മാര്‍ ചില പ്രത്യേക നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് 500 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്.
വാഹനം നടുറോഡില്‍ വെച്ച് പെട്ടെന്ന് തകരാറിലായാല്‍ ഡ്രൈവര്‍മാര്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍ ഇവയാണ്.
1. വാഹനം റോഡില്‍ നിന്ന് പ്രത്യേക എമര്‍ജന്‍സി ഏരിയകളിലേക്ക് മാറ്റണം.
2. റോഡിന്റെ വലതു വശത്തുള്ള ഷോള്‍ഡറും ഈ സമയത്ത് ഉപയോഗിക്കാവുന്നതാണ്.
3. ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യണം
4. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി വാഹനത്തിലെ റിഫ്ലക്ടീവ് ട്രയാങ്കിള്‍ റോഡില്‍ വെയ്ക്കണം. തകരാറിലായ വാഹനത്തിന്റെ പിന്നിലായി ഏകദേശം അറുപത് മീറ്റര്‍ അകലെയാണ് ഇത് വെയ്ക്കേണ്ടത്.
5. നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി എത്രയും വേഗം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി സുരക്ഷിത സ്ഥലത്തേക്ക് മാറി നില്‍ക്കണം.
6. എമര്‍ജന്‍സി ഹോട്ട്‍ലൈനായ 999 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണം.
ഒരു കാരണവശാലും വാഹനങ്ങള്‍ റോഡിന് നടുവില്‍ നിര്‍ത്തരുതെന്ന് നേരത്തെ തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫെഡറല്‍ നിയമപ്രകാരം 1000 ദിര്‍ഹം ഇതിന് പിഴ ലഭിക്കും.
🇸🇦സൗദിയില്‍ വിവാഹ മോചന നിരക്ക് കുത്തനെ ഉയര്‍ന്നു; ഓരോ മണിക്കൂറിലും ഏഴു കേസുകള്‍.
✒️സൗദി അറേബ്യയില്‍ വിവാഹ മോചന നിരക്കില്‍ മുമ്പെങ്ങും ഇല്ലാത്ത രീതിയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം 168 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഓരോ മണിക്കൂറിലും ശരാശരി ഏഴ് കേസുകള്‍ സംഭവിക്കുകയും ചെയ്യുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്ക് അനുസരിച്ച് 2020ലെ അവസാന കുറച്ച് മാസങ്ങളില്‍ ആകെ 57,595 വിവാഹ മോചന കേസുകളിലാണ് വിധി പറഞ്ഞിട്ടുള്ളതെന്ന് അല്‍ യോം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 2019നെ അപേക്ഷിച്ച് 12.7 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, പ്രത്യേകിച്ച് 2011 മുതല്‍ വിവാഹ മോചന കേസുകളില്‍ കാര്യമായ വര്‍ധനവ് ഉണ്ടായതായി സൗദി അഭിഭാഷകന്‍ ദാഖില്‍ അല്‍ ദാഖില്‍ പറഞ്ഞു. 2010ല്‍ 9,233 കേസുകളാണ് ഉണാടായിരുന്നത്. 2011ല്‍ ഇത് 34,000 ആയി. 2020 ആയപ്പോഴേക്കും 57,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഴ് വിവാഹ മോചന കേസുകളാണ് ഓരോ മണിക്കൂറും സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജീവിത പ്രതിസന്ധികളും കൊവിഡ് മഹാമാരിയുടെ കാലത്ത് ഉള്‍പ്പെടെ ഉണ്ടായ ജീവിത ചെലവിലെ വര്‍ധനവും സൗദിയിലെ വിവാഹ മോചന കേസുകള്‍ക്ക് കാരണമായെന്ന് അല്‍ ദാഖില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സൗദി കുടുംബങ്ങളുടെ വേര്‍പിരിയലിന് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🇰🇼മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ വ്യാപക പരിശോധന; നിരവധി പ്രവാസികള്‍ അറസ്റ്റില്‍.
✒️കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നു മാത്രം 27 പ്രവാസികളെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ താമസ നിയമങ്ങള്‍ക്ക് ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരായിരുന്നു ഇവരെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.
പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി വിടുകയുമായിരിക്കും ചെയ്യുന്നത്. നാടുകടത്തപ്പെടുന്നവര്‍ക്ക് പുതിയ വിസയിലും കുവൈത്തിലേക്ക് മടങ്ങിവരാനാവില്ല. അതേസമയം ഫ്രൈഡേ മാര്‍ക്കറ്റില്‍വെച്ച് മാന്യമല്ലാതെ പെരുമാറിയതിന് ഒരു നേപ്പാള്‍ സ്വദേശിയെ പിടികൂടിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 11 പ്രവാസികളെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായും കഴിഞ്ഞ ദിവസം കുവൈത്ത് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘമാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ പിടികൂടിയത്. താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. പലരും ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. തുടര്‍ നടപടികള്‍ക്കായി ഇവരെയും അധികൃതര്‍ക്ക് കൈമാറി.
🇰🇼ബിരുദ യോഗ്യതയില്ലാത്ത പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്നുവെന്ന് കണക്കുകള്‍.
✒️കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുമായ പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വിഭാഗത്തില്‍പെട്ട പ്രവാസികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിരവധി ചര്‍ച്ചകളും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങളുമൊക്കെ ഉയര്‍ന്നതിന് ശേഷമാണ് ഏറ്റവും പുതിയ കണക്കുകള്‍ കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ടത്.
കുറഞ്ഞത് സര്‍വകലാശാലാ ബിരുദമെങ്കിലും യോഗ്യതയില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള 15,724 പ്രവാസികള്‍ ഒരു വര്‍ഷത്തിനിടെ മാത്രം പ്രവാസം അവസാനിപ്പിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങിയെന്നാണ് കണക്കുകളിലുള്ളത്. രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള ജനസംഖ്യാ സന്തുലനം നിലനിര്‍ത്തുന്നതിനും തൊഴില്‍ വിപണിയിലെ അസന്തുലനം അവസാനിപ്പിക്കാനും അധികൃതര്‍ സ്വീകരിക്കുന്ന നടപടികളുടെ ഫലപ്രാപ്തിയാണ് ഇത് കാണിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഈ വര്‍ഷം പകുതിയിലെ കണക്കുകള്‍ പ്രകാരം 60 വയസിനോ അതിന് മുകളിലോ പ്രായമുള്ള ബിരുദ യോഗ്യതയില്ലാത്ത 82,598 പ്രവാസികള്‍ കുവൈത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഈ വിഭാഗത്തില്‍പെടുന്ന പ്രവാസികളുടെ എണ്ണം 98,598 ആയിരുന്നു. അതായത് ഒരു വര്‍ഷത്തിനിടെ മാത്രം 15,724 പേര്‍ പ്രവാസം അവസാനിപ്പിച്ച് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി. അതേസമയം ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ള 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ കണക്ക് പരിശോധിക്കുമ്പോള്‍ 1664 പേര്‍ മാത്രമാണ് ഒരു വര്‍ഷത്തിനിടെ രാജ്യം വിട്ട് പോയത്. ഈ വിഭാഗത്തില്‍പെടുന്ന 14,544 പ്രവാസികളാണ് ഇപ്പോള്‍ കുവൈത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇവരുടെ എണ്ണം 16,208 ആയിരുന്നുവെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
📲മണി ട്രാൻസ്ഫർ മൊബൈൽ ആപ്പ് വഴി; നേടാം ഏറ്റവും മികച്ച വിനിമയ നിരക്ക്.
✒️കൊവിഡ് മഹാമാരിക്ക് ശേഷം നമ്മുടെ പണമിടപാടുകളുടെ രീതികൾ പാടെ മാറി. ഓൺലൈൻ വഴി നമ്മൾ സ്ഥിരം പണമിടപാടുകൾ നടത്തുന്നുണ്ടെങ്കിലും വിദേശരാജ്യങ്ങളിലേക്ക് പണം അയക്കുന്നതിന് നേരിട്ട് ഓഫീസുകളിൽ പോകുന്നതാണ് പലരുടെയും രീതി. നീണ്ട കാത്തിരിപ്പും പേപ്പർവർക്കുകളും അയക്കാനുള്ള പണത്തിന് നൽകേണ്ട ഫീസും എല്ലാം ഇടപാടുകാരെ കുഴപ്പത്തിലാക്കും. ഇത്തരത്തിൽ പണം അയക്കുന്നതിന് ചെലവ് കൂടുതലുമാണ്. നിരവധി തവണ റെമിറ്റൻസ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെങ്കിൽ ഏറ്റവും ഉപകാരപ്രദമായ രീതി ഒരു വിശ്വസ്തമായ മണി ട്രാൻസ്ഫർ ആപ്പിലേക്ക് മാറുന്നതാണ്. ഈ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള വെസ്റ്റേൺ യൂണിയൻ പോലുള്ള സേവന ദാതാക്കളുടെ ഡിജിറ്റൽ സേവനങ്ങൾ ആണ് യുഎഇ പോലുള്ള രാജ്യങ്ങളിൽ നിന്നും പണം അയക്കുന്നതിന് ഇന്ത്യക്കാർ ഏറ്റവും അധികം ആശ്രയിക്കുന്നത്.
വീട്ടിലിരുന്ന് തന്നെ പണം വിദേശത്തേക്ക് അയക്കാനോ സ്വീകരിക്കാനോ മണി ട്രാൻസ്ഫർ ആപ്പ് സഹായിക്കും; ഒരു സ്മാർട്ട്ഫോൺ മാത്രം മതി ഇടപാടുകൾക്ക്. മണി ട്രാൻസ്ഫറിന് നിരവധി ആപ്പുകൾ ലഭ്യമാണ്. എന്നാൽ, സേവനദാതാവ് വിശ്വാസ്യതയുള്ളതാണെന്നും ഈ മേഖലയിൽ പരിചയസമ്പത്തുള്ളവരാണെന്നും ഉറപ്പുവരുത്തണം. ഉദാഹരണത്തിന് വെസ്റ്റേൺ യൂണിയൻ ഈ മേഖലയിലെ ഏറ്റവും വിശ്വസ്തമായ സ്ഥാപനമാണ്. ഡിജിറ്റൽ ബാങ്കിങ്, മണി ട്രാൻസ്ഫർ സേവനങ്ങൾ നൽകുന്ന വെസ്റ്റേൺ യൂണിയൻ ലോകത്തിലെ 200-ൽ അധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. യുഎഇയിൽ നിന്നും മറ്റും ഇന്ത്യയിലേക്ക് പണം അയക്കുന്നതിനായി വെസ്റ്റേൺ യൂണിയൻ WU.com വെബ്സൈറ്റും ഐ.ഒ.എസ്, ആൻഡ്രോയ്ഡ് ആപ്പും ലഭ്യമാണ്.
യുഎഇ പോലുള്ള രാജ്യങ്ങളിൽ നിന്ന് ഏറ്റവും കുറഞ്ഞ ഇന്ത്യയിലേക്ക് പണം അയക്കാനാകും എന്നതും വെസ്റ്റേൺ യൂണിയന്റെ പ്രിയം വർധിപ്പിക്കുന്നു. വെസ്റ്റേൺ യൂണിയൻ നൽകുന്ന ഡിജിറ്റൽ മണി ട്രാൻസ്ഫർ സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് 130 രാജ്യങ്ങളിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും പണം അയക്കാൻ സഹായിക്കും. ഏതാണ്ട് 200-ന് മുകളിൽ രാജ്യങ്ങളിൽ ക്യാഷ് പേ-ഔട്ട് സൗകര്യവും ലഭ്യമാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ ഉപയോക്താക്കൾക്ക് പണം അയക്കാനാകും.
സമയം ലാഭിക്കാം
ഇന്ത്യക്കാർ പണം ട്രാൻസ്ഫർ ചെയ്യുന്നത് മിക്കപ്പോഴും ഹോളിഡേ, ഉത്സവ സീസണുകളിലാണ്. സാധാരണ സ്ഥാപനങ്ങളിൽ ഈ സമയത്ത് തിരക്കും, ചിലപ്പോൾ അവധി ദിനങ്ങളും പണം അയക്കുന്നതിന് തടസ്സമാകാം. ഇവിടെയാണ് മണി ട്രാൻസ്ഫർ ആപ്പ് പ്രസക്തമാകുന്നത്. ഏത് ദിവസവും ഏത് സമയത്തും ഞൊടിയിടയിൽ പണം അയക്കാൻ ആപ്പ് നിങ്ങളെ സഹായിക്കും. വെസ്റ്റേൺ യൂണിയന്റെ മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾ തുടർച്ചയായി നടത്തുന്ന പേയ്മെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കും. നിങ്ങൾ സ്ഥിരമായി അടയ്ക്കുന്ന ബില്ലുകൾ, പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള ട്രാൻസ്ഫറുകൾ, പ്രത്യേക സമ്മാനങ്ങൾ എല്ലാം വേഗത്തിലാക്കാൻ ആപ്ലിക്കേഷൻ സഹായിക്കും. ആപ്പുകൾ ഉപയോഗിക്കുന്നത് വഴി തത്സമയ എക്സ്ചേഞ്ച് നിരക്കുകളും അറിയാനാകും. ഇത് ട്രാൻസ്ഫറുകൾ നിങ്ങൾക്ക് അനുകൂലമായ സമയത്ത് നടത്താനും ഉപകരിക്കും.കൂടാതെ 24 മണിക്കൂറും പിന്തുണ നൽകുന്ന കസ്റ്റമർ സപ്പോർട്ടും വെസ്റ്റേൺ യൂണിയൻ ഉറപ്പു നൽകുന്നു.
ഏത് സമയത്തും പണം അയക്കാം
വെസ്റ്റേൺ യൂണിയന്റേതു പോലെയുള്ള ആപ്പുകൾ ഏത് സമയത്തും പണം അയക്കാനുള്ള വഴിയാണ്. ഫോൺ എടുക്കുക, പണം അയക്കുക എന്നത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നേരിട്ട് പണം അയക്കാൻ നിങ്ങൾ എപ്പോഴും ഏതെങ്കിലും മണി ട്രാൻസ്ഫർ സ്ഥാപനത്തിൽ നേരിട്ട് എത്തുകയും പേപ്പർവർക്കുകൾ പൂർത്തിയാക്കുകയും വേണം. ഇത് ഒഴിവാക്കാൻ ആപ്പ് സഹായിക്കുന്നു. ഇന്റർനെറ്റ് സൗകര്യം മാത്രം മതി, രാജ്യത്തിന്റെ ഏത് കോണിൽ നിന്നും നിങ്ങൾക്ക് വെസ്റ്റേൺ യൂണിയൻ ഉപയോഗിച്ച് പണം അയക്കാനാകും. പണം അയക്കുന്നത് ഷെഡ്യൂൾ ചെയ്ത് വെക്കുന്നത് വഴി മറ്റുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധിക്കാനും കഴിയും.
പണം ലാഭിക്കാം
വിദേശത്തേക്ക് പണം അയക്കുമ്പോൾ പണം ലാഭിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് ആപ്പ് ഉപയോഗിച്ചുള്ള ട്രാൻസ്ഫർ. ഡിജിറ്റൽ ബാങ്കിങ് ഉപയോഗിക്കുന്നതിലൂടെ മികച്ച ഡീലുകൾ നിങ്ങൾക്ക് നേടാം. ആപ്പുകൾ ഈടാക്കുന്ന സർവീസ് നിരക്ക് എപ്പോഴും ബാങ്കുകളെക്കാൾ താഴെയാണ്. നേരിട്ട് മണി ട്രാൻസ്ഫർ സ്ഥാപനങ്ങളുടെ ബ്രാഞ്ചിൽ പോയാലും നിങ്ങൾ നൽകുന്നത് ഉയർന്ന ഫീസ് ആയിരിക്കും. ഇതോടൊപ്പം ഏറ്റവും അനുകൂലമായ എക്സ്ചേഞ്ച് നിരക്കുകൾ കണ്ടെത്താനും ആപ്പ് സഹായിക്കും.
🇸🇦ഒരേ സമയം 200 വാഹനങ്ങള്‍ക്ക് പരിശീലനം നടത്താവുന്ന സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ നിർമിക്കുന്നു.
✒️സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ നിർമിക്കുന്നു. ട്രാഫിക് വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഡ്രൈവിങ് സ്കൂളിലെ അവസാനഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ത്വരിത ഗതിയിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അതിന് ശേഷം ഡ്രൈവിങ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മക്കയിലെ ഡ്രൈവിങ് സ്‌കൂളുകളുടെ സൂപ്പർവൈസർ എൻജി. റാമി യഗ്മൂർ പറഞ്ഞു.
ഒരേസമയം ഇരുന്നൂറിലധികം പരിശീലന വാഹനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ സ്കൂൾ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഡ്രൈവിങ് സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരത്തിലുള്ള ആദ്യ സ്കൂളാണ് ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിശീലന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ടാക്സികൾ, മോട്ടോർ സൈക്കിളുകൾ, ബസുകൾ, ഹെവി, ലൈറ്റ് ട്രാൻസ്‍പോർട്ട് വാഹനങ്ങൾ എന്നിവയിലെ പരിശീലനത്തിന് പുറമേ പ്രത്യേക പരിശീലന ട്രാക്കുകളിലൂടെ ആംബുലൻസ്, പൊലീസ്, അഗ്നിശമനസേന തുടങ്ങിയ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള വാഹനങ്ങളുടെ പ്രഫഷനൽ ഡ്രൈവിങ് പരിശീലനവും സ്കൂളിൽ ഉൾപ്പെടുന്നു.
0 Comments