🇦🇪യുഎഇയില്‍ 60 ദിവസത്തേക്കുള്ള സന്ദര്‍ശക വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി.
✒️യുഎഇയില്‍ വീണ്ടും അറുപത് ദിവസത്തേക്കുള്ള വിസിറ്റ് വിസകള്‍ അനുവദിച്ചു തുടങ്ങി. രാജ്യത്തെ ട്രാവല്‍ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം ചിലര്‍ക്ക് ഈ വിസ ലഭിക്കുകയും ചെയ്‍തു. ഒക്ടോബര്‍ മൂന്നാം തീയ്യതി മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസാ നടപടികളുടെ ഭാഗമാണിത്.
നിലവില്‍ 60 ദിവസത്തേക്കുള്ള സന്ദര്‍ശക വിസ ലഭ്യമാവുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. നിരവധിപ്പേര്‍ക്ക് ഇതിനോടകം ഈ വിസ ലഭിക്കുകയും ചെയ്‍തു. ഏകദേശം 500 ദിര്‍ഹമാണ് ട്രാവല്‍ ഏജന്‍സികള്‍ 60 ദിവസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്കായി ഈടാക്കുന്നത്. 30 ദിവസം കാലാവധിയുള്ള സന്ദര്‍ശക വിസകളെ അപേക്ഷിച്ച് കുട്ടികളുടെ വിസയ്ക്കുള്ള ഫീസില്‍ ചില വ്യത്യാസങ്ങളുണ്ടെന്നും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. അതേസമയം ഈ വിസയുടെ കാര്യത്തില്‍ യുഎഇയിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് ചില വിവരങ്ങള്‍ കൂടി ലഭ്യമാവാന്‍ കാത്തിരിക്കുകയാണെന്നും ചില ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. യുഎഇയില്‍ വിസ, എന്‍ട്രിപെര്‍മിറ്റ് എന്നിവ അനുവദിക്കുന്നതില്‍ വലിയ മാറ്റമാണ് ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും കസ്റ്റംസ് ആന്റ് പോര്‍ട്ട് അതോറിറ്റിയും ഈ മാസം മുതല്‍ കൊണ്ടുവന്നിരിക്കുന്നത്.
അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡന്റ് വീസയാണ് പുതിയ വീസകളിൽ പ്രധാനം. സ്‍പോൺസറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നതാണ് ഗ്രീൻ വീസ. തൊഴില്‍ അന്വേഷിക്കാനായി, സ്‍പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസകളും അനുവദിക്കും. യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കില്‍ ലെവലുകളില്‍ വരുന്ന ജോലികള്‍ക്കായാണ് ഈ വിസ അനുവദിക്കുക. ഒപ്പം ലോകമെമ്പാടുമുള്ള മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുന്ന തൊഴില്‍ പരിചയമില്ലാത്ത ബിരുദധാരികള്‍ക്കും ജോലി കണ്ടെത്താനുള്ള വില ലഭിക്കും.
🛫പ്രവാസികൾക്ക് പെൻഷൻ; സാമൂഹ്യ സുരക്ഷാ പദ്ധതിയുമായി കെഎംസിസി.
✒️കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തുന്നു. മരണവും രോഗങ്ങളും കൊണ്ട് കഷ്ടത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തുണയായ 'സാമൂഹ്യ സുരക്ഷാ പദ്ധതി'യുടെ പത്താം വാര്‍ഷിക ഉപഹാരമായി മുന്‍കാലങ്ങളിൽ സുരക്ഷാ പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായവർക്ക് 'ഹദിയത്തു റഹ്മ' എന്ന പേരിൽ പ്രതിമാസ പെന്‍ഷന്‍ ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സുരക്ഷാ പദ്ധതി ആരംഭിച്ചത് മുതൽ നാല് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗമായിട്ടുള്ളവരോ, 2018 ന് മുമ്പ് ഏതെങ്കിലും വര്‍ഷം മുതല്‍ സൗദിയിൽ നിന്നും ആറ് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗത്വം നേടിയിട്ടുള്ളവരോ ആയ നിലവിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന 60 വയസ്സ് പിന്നിട്ടവര്‍ക്കാണ് പെൻഷന് അർഹത ഉണ്ടാവുക. ഇപ്രകാരം അർഹത നേടുന്ന അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽ അടുത്ത വർഷം മാർച്ച് മുതൽ പ്രതിമാസം 2,000 രൂപയാണ് പെൻഷനായി നിക്ഷേപിക്കുക.
സൗദി നാഷണല്‍ കെ.എം.സി.സി കമ്മറ്റിക്ക് കീഴിലുള്ള 35 സെന്‍ട്രല്‍ കമ്മറ്റികള്‍ മുഖേനയാണ് ‘ഹദിയത്തു റഹ്മ' പദ്ധതി നടപ്പിലാക്കുന്നത്. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. ശേഷം അർഹരായവർക്ക് മാര്‍ച്ച് മുതല്‍ പദ്ധതിപ്രകാരം പെൻഷൻ വിതരണം ആരംഭിക്കും.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ജിദ്ദ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
🇰🇼പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ്; നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കും.
✒️കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ കര്‍ശന നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രാലയ ആക്ടിങ് മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദിന്‍റെ നിര്‍ദ്ദേശപ്രകാരമാണിത്.
ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ലൈസൻസ് രജിസ്റ്റര്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ ആണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 800,000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്.
ഏകദേശം 22 ലക്ഷം വാഹനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ രേഖകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് പ്രവാസികളുടെ ലൈസൻസ് പരിശോധിക്കുന്നത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സഹായിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ നിർദ്ദേശങ്ങൾ ഔദ്യോഗികമായി ലഭിച്ചയുടൻ തന്നെ ഓഡിറ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ ഗവർണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആർക്കൈവുകൾ പരിശോധിക്കുന്നുമുണ്ട്.
അതേസമയം നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്. നിയമലംഘകരെയും ക്രിമിനലുകളെയും കണ്ടെത്താന്‍ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലാണ് ക്യാമ്പയിന്റെ ഭാഗമായുള്ള പരിശോധനകള്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ പരിശോധനകളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയുമൊക്കെ പിടികൂടുകയാണ്.
നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ ഉടന്‍ തന്നെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി അവിടെ നിന്ന് നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കില്ല. കൂടാതെ നിശ്ചിത കാലയളവിലേക്ക് എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും പ്രവേശന വിലക്കും ഏര്‍പ്പെടുത്തും.
🇧🇭കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച സിഐഡി ഉദ്യോഗസ്ഥനെ കടിച്ചു; പ്രവാസിക്കെതിരെ നടപടി.
✒️ബഹ്റൈനില്‍ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച പ്രവാസി യുവാവിനെതിരെ വിചാരണ തുടങ്ങി. 29 വയസുകാരനെതിരെയാണ് ഹൈ ക്രിമിനല്‍ കോടതിയില്‍ നടപടി തുടങ്ങിയത്. ബഹ്റൈനിലെ ഒരു പള്ളിയ്ക്ക് മുന്നിലിരുന്ന് യാചിക്കുകയായിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐഡി ഉദ്യോഗസ്ഥനെ കടിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്‍തത്.
വിചാരണ നേരിടുന്ന പ്രതി പാകിസ്ഥാന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാവപ്പെട്ട കുടുംബത്തില്‍ നിന്നു വന്ന ആളാണെന്നും പണമില്ലാത്തത് കൊണ്ടാണ് യാചിച്ചതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. പള്ളിയ്ക്ക് മുന്നില്‍ ഭിക്ഷയെടുക്കുകയായിരുന്ന തന്നെ തടഞ്ഞക് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അയാളെ കണ്ടപ്പോള്‍ മനസിലായില്ല. ഉദ്യോഗസ്ഥന്‍ സാധാരണ വേഷത്തിലായിരുന്നു. അടുത്ത് വന്നശേഷം താന്‍ സിഐഡി ആണെന്ന് പറഞ്ഞു.
ഇയാള്‍ വരുന്നതിന് മുമ്പ് ഒരാള്‍ തനിക്ക് പണം തന്നിരുന്നു. അതിന് ശേഷം ഉദ്യോഗസ്ഥന്‍ അടുത്തുവന്ന് തടയാന്‍ ശ്രമിക്കുകയും തനിക്കൊപ്പം വരാന്‍ പറയുകയുമായിരുന്നു. ഈ സമയം പരിഭ്രാന്തനായ താന്‍ അയാളുടെ വിരലുകളില്‍ കടിക്കുകയും തള്ളി നിലത്തിടുകയുമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. പണമില്ലാത്തത് കൊണ്ടാണ് യാചിച്ചത് - ഇയാള്‍ കോടതിയില്‍ പറഞ്ഞു. നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ അവിടെയെത്തിയതെന്ന് മര്‍ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് പിന്നീട് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു.
🇸🇦സൗദി അറേബ്യയില്‍ നിന്ന് ഖത്തറിലേക്ക് പ്രതിദിനം 38 സർവീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ അദീൽ
✒️ഖത്തറിൽ നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിൽ സൗദി ടീമിന്റെ മത്സരം കാണാൻ പോകുന്നവർക്കായി സൗദി അറേബ്യയിൽനിന്ന് പ്രതിദിനം 38 സ്‍പെഷ്യൽ സർവീസുകളുമായി ഫ്ലൈ അദീൽ വിമാന കമ്പനി. സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ അദീൽ.
സൗദി അറേബ്യന്‍ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് റിയാദ്, ജിദ്ദ, ദമ്മാം എയർപോർട്ടുകളിൽനിന്ന് ഫ്‌ളൈ അദീൽ പ്രതിദിനം 38 സർവീസുകൾ വീതം നടത്തുക. മത്സരം നടക്കുന്ന ദിവസം ദോഹയിൽ എത്തി കളി കണ്ടു അതേദിവസം തന്നെ സൗദിയിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്ന നിലയിലാണ് വിമാന സർവീസുകൾ നടത്തുന്നത്. ജിദ്ദയിൽനിന്ന് ആറും റിയാദ്, ദമ്മാം എന്നിവിടങ്ങളിൽനിന്ന് 16 വീതവും സർവീസുകളാണ് ദോഹയിലേക്ക് ഫ്ലൈ അദീൽ നടത്തുക. ഈ സർവീസുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.
കൊവിഡിന് ശേഷം ലോകത്തു തന്നെ നടക്കാനിരിക്കുന്ന ഏറ്റവും വലിയ ആഘോഷമാക്കി ഫിഫ ലോകകപ്പ് മത്സരങ്ങളെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 15 ലക്ഷത്തിലധികം പേര്‍ ഖത്തറിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മത്സരങ്ങള്‍ നടക്കുന്ന സമയത്ത് ടിക്കറ്റുള്ള ഫുഡ്ബോള്‍ ആരാധകര്‍ക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.
വിമാന യാത്ര സുഗമമാക്കാന്‍ വേണ്ടി ദോഹയിലെ പഴയ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്ന് പ്രവര്‍ത്തനം തുടങ്ങി. 2014ല്‍ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം നിര്‍മാണം പൂര്‍ത്തിയായ ശേഷം ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു ഇവിടെ നടന്നിരുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സമയത്ത് ദിവസവും നൂറിലധികം വിമാനങ്ങളാണ് ദോഹയിലേക്ക് ഷട്ടില്‍ സര്‍വീസ് നടത്താനൊരുങ്ങുന്നത്.
🇰🇼പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ മാറ്റി; ഇന്നു മുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍.
✒️കുവൈത്തിലെ ജഹ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. ജഹ്റ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ജഹ്റ ഹോസ്‍പിറ്റല്‍ 2ലേക്കാണ് പരിശോധനാ കേന്ദ്രം മാറ്റിയതെന്ന് ജഹ്റ ഹെല്‍ത്ത് റീജ്യണ്‍ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഫിറാസ് അല്‍ ശമ്മാരി പറഞ്ഞു.
ഇന്ന് മുതല്‍ ജഹ്റ ഹോസ്‍പിറ്റല്‍ 2ലെ പഴയ ഒ.പി ക്ലിനിക്കുകളിലായിരിക്കും പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സെന്ററില്‍ ദിവസവും 500 മുതല്‍ 600 വരെ രോഗികള്‍ക്ക് ഓരോ ദിവസവും സേവനം നല്‍കാനാവുമെന്ന് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് മേധാവി പറഞ്ഞു. രക്തപരിശോധയ്ക്കം മറ്റ് രോഗനിര്‍ണയ പരിശോധനകള്‍ക്കും വാക്സിനേഷനുകള്‍ക്കുമായി ഇവിടെ ആറ് കൗണ്ടറുകള്‍ വീതമുണ്ട്. നാല് റിസപ്ഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കും.
രണ്ട് ഷിഫ്റ്റുകളിലായിട്ടായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനം. രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് വരെയും ഇവിടെ നിന്ന് സേവനങ്ങള്‍ ലഭ്യമാവും. ജഹ്റ ഹെല്‍ത്ത് സെന്ററിലെ തിരക്ക് കുറയ്ക്കാനും ഒപ്പം പ്രവാസികള്‍ക്ക് മെഡിക്കല്‍ പരിശോധന സാധ്യമാവുന്നത്ര പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനും വേണ്ടി ജഹ്റ ഹെല്‍ത്ത് ഡിസ്‍ട്രിക്ട് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഉവൈദ അല്‍ അജ്‍മിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് ജഹ്റ ഹെല്‍ത്ത് റീജ്യണ്‍ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഫിറാസ് അല്‍ ശമ്മാരി അറിയിച്ചു.
🇸🇦സൗദി അറേബ്യയില്‍ ഒരു തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ചു.
✒️സൗദി അറേബ്യയിൽ കൺസൾട്ടിങ് മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രി അഹ്‍മദ് അൽറാജിഹിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി ധനമന്ത്രാലയം, ലോക്കൽ കണ്ടന്റ് അതോറിറ്റി, സ്‌പെൻഡിങ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൾട്ടിങ് രംഗവും ആ മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. സ്വദേശികളായ സ്ത്രീ - പുരുഷന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെന്നും മന്ത്രി പറഞ്ഞു.
സൗദിയിൽ വിനോദ കേന്ദ്രങ്ങളിൽ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയിരുന്നു. സൗദി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ മറ്റ് രാജ്യക്കാരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദി അറേബ്യയിൽ വിനോദ കേന്ദ്രങ്ങളിലെ എഴുപത് ശതമാനം ജോലികളാണ് സ്വദേശികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നത്. മാളുകൾക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുകയാണ്.
🇦🇪യുഎഇയില്‍ ജോലി നഷ്ടമായാലും ശമ്പളം ലഭിക്കും; പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു.
✒️യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ലഭിക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു. പുതിയ ജോലി കണ്ടെത്തുന്നതു വരെയുള്ള കാലയളവില്‍ ജീവനക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സുള്ള രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളായിരിക്കും തൊഴിലില്ലായ്‍മ ഇന്‍ഷുറന്‍സ് നടപ്പാക്കുക. ശമ്പളത്തിന്റെ 60 ശതമാനം തുക ജോലി നഷ്ടമായാലും ലഭിക്കുമെന്നതാണ് സവിശേഷത. പരമാവധി മൂന്ന് മാസത്തേക്കോ അല്ലെങ്കില്‍ പുതിയ ജോലി ലഭിക്കുന്നതു വരെയോ ആണ് ഈ പരിരക്ഷ കിട്ടുന്നത്. പരമാവധി 20,000 ദിര്‍ഹം മാത്രമേ ഇങ്ങനെ ഒരു മാസം ലഭിക്കൂ.
ഗുണഭോക്താക്കള്‍ നിശ്ചിത തുക നല്‍കി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണം. ജോലിയില്‍ തുടര്‍ച്ചയായ 12 മാസമെങ്കിലും പൂര്‍ത്തിയായ ശേഷം ജോലി നഷ്ടമാവുന്നവര്‍ക്കായിരിക്കും ശമ്പളത്തിന്റെ 60 ശതമാനം തുക ലഭിക്കുക. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്ന ദിവസം മുതലായിരിക്കും ഇത് കണക്കാക്കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാം.
അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. തട്ടിപ്പ് നടത്താന്‍ ശ്രമിച്ചാലോ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കാത്ത കമ്പനികളിലെ ജോലിയുടെ പേരിലോ ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ ശ്രമിച്ചാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സ്വന്തമായി ബിസിനസുകള്‍ നടത്തുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
🇰🇼ജോലി സ്ഥലത്ത് മാന്യമായി വസ്‍ത്രം ധരിക്കണമെന്ന് കുവൈത്ത് മന്ത്രാലയം.
✒️ജോലി സമയത്ത് ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം. മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കായി ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ചില സ്ത്രീ, പുരുഷ ജീവനക്കാര്‍ തൊഴിലിടത്തിന് യോജിക്കാത്ത തരത്തിലുള്ള വേഷങ്ങള്‍ ജോലി സമയത്ത് ധരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും സര്‍ക്കുലര്‍ പറയുന്നു. പൊതു സ്ഥാപനങ്ങളുടെ മാന്യതയ്ക്ക് ചേരുന്നതല്ല ഇത്തരം വേഷങ്ങള്‍. ജീവനക്കാരുടെ വേഷവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് 2013ല്‍ പുറത്തിറക്കിയ അഡ്‍മിനിസ്‍ട്രേറ്റീവ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് ആവശ്യം. രാജ്യത്തെ സിവില്‍ സര്‍വീസ് നിയമം 24-ാം വകുപ്പ് പ്രകാരം ജീവനക്കാര്‍ തങ്ങളുടെ ജോലിയുടെ മഹത്വം കാത്തുസൂക്ഷിക്കണമെന്നും ബഹുമാനത്തോടെയുള്ള പെരുമാറ്റമാണ് അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടരി ഓര്‍മിപ്പിക്കുന്നു.
കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ കര്‍ശന നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രാലയ ആക്ടിങ് മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദിന്‍റെ നിര്‍ദ്ദേശപ്രകാരമാണിത്.
🇦🇪ഷാര്‍ജ പൊലീസ് പിടികൂടിയത് 13.5 കോടി ദിര്‍ഹം വിലയുള്ള ലഹരിമരുന്നുകള്‍.
✒️2021 തുടക്കം മുതല്‍ 2022 മെയ് വരെ ഷാര്‍ജ പൊലീസിന്റെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം പിടിച്ചെടുത്ത് 13.5 കോടി ദിര്‍ഹം വിലയുള്ള ലഹരിമരുന്നുകള്‍. വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ഇതേ കാലയളവില്‍ ഉദ്യോഗസ്ഥര്‍ ആകെ 200 ലഹരിമരുന്ന് കടത്ത് കേസുകളാണ് കൈകാര്യം ചെയ്തത്.
822 കിലോഗ്രാം ക്രിസ്റ്റല്‍ മെത്, 94 കിലോ ഹാഷിഷ്, 251 കിലോ ഹെറോയിന്‍, 46 ലക്ഷം ലഹരി ഗുളികകള്‍ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. അതേസമയം 81 ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും ഷാര്‍ജ പൊലീസ് സംഘടിപ്പിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 58.8 ശതമാനം കൂടുതലാണിത്. ഇതിന്റെ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ 37.8 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
സാങ്കേതികവിദ്യ വികസിച്ചതോടെ ലഹരിമരുന്ന് കള്ളക്കടത്തിലെ രീതികളും മാറിക്കൊണ്ടിരിക്കുകയാണെന്ന് ലഹരി നിയന്ത്രണ വിഭാഗം മേധാവി ലഫ്. കേണല്‍ മാജിദ് അല്‍ അസം പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി, സന്ദേശങ്ങളും ചിത്രങ്ങളും വോയിസ് നോട്ടുകളും വഴി രാജ്യത്ത് എവിടെ വേണമെങ്കിലും ലഹരിമരുന്ന് എത്തിക്കാനുള്ള സാധ്യതയുമുണ്ട്. 200ലേറെ ലഹരിമരുന്ന് കടത്തുകള്‍ വിജയകരമായി തടയാനായി. 46 ലക്ഷം ലഹരി ഗുളികകളും 1,630 കിലോഗ്രാം ലഹരി വസ്തുക്കളും പിടിച്ചെടുത്തു. 13.5 കോടി ദിര്‍ഹം വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.
🇰🇼പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ്; നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കും.
✒️കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ കര്‍ശന നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രാലയ ആക്ടിങ് മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദിന്‍റെ നിര്‍ദ്ദേശപ്രകാരമാണിത്.
ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ലൈസൻസ് രജിസ്റ്റര്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ ആണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 800,000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്.
ഏകദേശം 22 ലക്ഷം വാഹനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ രേഖകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് പ്രവാസികളുടെ ലൈസൻസ് പരിശോധിക്കുന്നത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സഹായിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ നിർദ്ദേശങ്ങൾ ഔദ്യോഗികമായി ലഭിച്ചയുടൻ തന്നെ ഓഡിറ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ ഗവർണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആർക്കൈവുകൾ പരിശോധിക്കുന്നുമുണ്ട്.
അതേസമയം നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്. നിയമലംഘകരെയും ക്രിമിനലുകളെയും കണ്ടെത്താന്‍ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലാണ് ക്യാമ്പയിന്റെ ഭാഗമായുള്ള പരിശോധനകള്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ പരിശോധനകളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയുമൊക്കെ പിടികൂടുകയാണ്.
നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ ഉടന്‍ തന്നെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി അവിടെ നിന്ന് നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കില്ല. കൂടാതെ നിശ്ചിത കാലയളവിലേക്ക് എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും പ്രവേശന വിലക്കും ഏര്‍പ്പെടുത്തും.
🇦🇪അബുദാബി: ക്രൂയിസ് കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്ക് ഗ്രീൻ പാസ് പ്രവേശന നിബന്ധനകൾ ബാധകമല്ല.
✒️ക്രൂയിസ് കപ്പലുകളിൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്ക് അൽ ഹൊസൻ ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് നിബന്ധനകൾ ബാധകമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. 2022 ഒക്ടോബർ 10-നാണ് അബുദാബി അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ വിജ്ഞാപന പ്രകാരം, ക്രൂയിസ് കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്കും, കപ്പലിലെ ജീവനക്കാർക്കും ഗ്രീൻ പാസ് നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ ഇത്തരം സഞ്ചാരികൾക്ക് എമിറേറ്റിലെ ടൂറിസം കേന്ദ്രങ്ങളിലേക്കും, സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും മറ്റും പ്രവേശിക്കുന്നതിന് അൽ ഹൊസൻ ഗ്രീൻ പാസ് ആവശ്യമില്ല. ഇതിന് പകരമായി ഇത്തരം സഞ്ചാരികൾക്ക് ക്രൂയിസ് കപ്പലുകളിൽ നിന്ന് നൽകുന്ന കാർഡുകൾ അല്ലെങ്കിൽ റിസ്റ്റ് ബാൻഡുകൾ ഉപയോഗിക്കാവുന്നതാണ്.
🇦🇪ദുബായ്: ജിടെക്സ് ഗ്ലോബൽ 2022 ആരംഭിച്ചു.
✒️ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2022 യു എ ഇ ധനകാര്യ മന്ത്രി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജിടെക്സ് ഗ്ലോബലിന്റെ നാല്പത്തിരണ്ടാമത് പതിപ്പ് 2022 ഒക്ടോബർ 10-നാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിന് ശേഷം H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജിടെക്സ് ഗ്ലോബൽ 2022 വേദിയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.
എ ഐ, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക് അപ്പ്ളിക്കേഷൻസ് വകുപ്പ് സഹമന്ത്രി H.E. ഒമർ അൽ ഉലമ, യു എ ഇ സർക്കാർ സൈബർ സെക്യൂരിറ്റി വിഭാഗം തലവൻ H.E. ഡോ. മുഹമ്മദ് അൽ കുവൈറ്റി, ദുബായ് വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി ഡയറക്ടർ ജനറൽ H.E. ഹിലാൽ സയീദ് അൽമാരി മുതലായവർ അദ്ദേഹത്തെ അനുഗമിച്ചു.
2022 ഒക്ടോബർ 10 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ജിടെക്സ് ഗ്ലോബൽ 2022 സംഘടിപ്പിക്കുന്നത്. വെബ് 3.0 സമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കുന്ന ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ പ്രദർശനത്തിൽ 90-ൽ പരം രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം കമ്പനികൾ പങ്കെടുക്കുന്നുണ്ട്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ 26 ഹാളുകളിലായി രണ്ട് ദശലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്‌തൃതിയിലൊരുക്കിയിരിക്കുന്ന ഈ ടെക്‌നോളജി പ്രദർശനം ഇത്തരത്തിലുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ പ്രദർശനമാണ്. 170 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം പേർ ഈ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെറ്റാവേഴ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെബ് 3.0, ബ്ലോക്ക്ചെയിൻ, 6G, ക്‌ളൗഡ് കമ്പ്യൂട്ടിങ്ങ്, ബിഗ് ഡാറ്റ തുടങ്ങിയ സാങ്കേതികമേഖലകളിലെ അതിനൂതനമായ അപ്ലിക്കേഷനുകൾ ജിടെക്സ് ഗ്ലോബൽ 2022-ൽ പ്രദർശിപ്പിക്കുന്നതാണ്. മൈക്രോസോഫ്റ്റ്, ഐ ബി എം, ഡെൽ ടെക്‌നോളജീസ്, എറിക്‌സൺ, ഹണിവെൽ, അവായഎം എച് പി, ലെനൊവൊ, സിസ്കോ തുടങ്ങിയ ടെക് മേഖലയിലെ ഭീമൻ കമ്പനികളെല്ലാം ജിടെക്സ് ഗ്ലോബൽ 2022-ൽ പങ്കെടുക്കുന്നുണ്ട്.
0 Comments