Ticker

6/recent/ticker-posts

Header Ads Widget

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിയായി പ്രവേശിപ്പിക്കുകയായിരുന്നു. പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നൽകിയപ്പോൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കൽ കോളജിൽ എത്തി ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

ഇന്ന് രാവിലെ നഴ്സ് തുടർച്ചയായി രണ്ട് ഇൻജക്ഷൻ നൽകിയെന്നും അതു കഴിഞ്ഞയുടൻ യുവതിയുടെ ശരീരം തളരുകയുമായിരുന്നുവെന്നാണ് ഭർത്താവ് രഘു പറയുന്നത്. അൽപസമയം കഴിഞ്ഞപ്പോൾ ശരീരം നീലിക്കുന്ന അവസ്ഥയിലെത്തി. വായിൽ നിന്ന് നുരയും പതയും വന്നു.

ഡെങ്കിപ്പനി സംശയിച്ച് ബുധനാഴ്ചയാണ് സിന്ധുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ക്വാഷാലിറ്റിയിൽ പ്രവേശിപ്പിച്ചത്. ​പരിശോധനയിൽ ഡെങ്കിപ്പനി ഇല്ലെന്ന് കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. സിന്ധുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യമന്ത്രിക്കും ജില്ല കലക്ർക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.

അതിനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു കുത്തിവയ്പ്പ് എടുത്തു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂർണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയിൽ ശരീരം തളർന്നു പോകുകയായിരുന്നു. തുടർന്ന് ഉടൻ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

Post a Comment

0 Comments