സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് സൗദി കിരീടവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം.
നവംബര്‍ മധ്യത്തില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് പോകുന്ന വഴിയാകും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുക
നവംബര്‍ 14-ന് രാവിലെ ഡല്‍ഹിയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ വൈകീട്ടോടെ ഇന്ത്യവിടും. സെപ്റ്റംബറില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ മുഖേന പ്രധാനമന്ത്രി മോദി അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചിരുന്നു.
സൗദി കിരീടവകാശിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ഈ ആഴ്ച ഇന്ത്യയിലെത്തിയിരുന്നു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, എണ്ണ മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഊര്‍ജമന്ത്രി ആര്‍.കെ സിംഗ് എന്നിവരുള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
0 Comments