കെ.എസ്.യു പ്രസിഡന്റായി അലോഷ്യസ് സേവ്യറിനെ തിരഞ്ഞെത്തു. നിലവില്‍ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു അലോഷ്യസ്. മുഹമ്മദ് ഷമ്മാസിനേയും ആന്‍ സെബാസ്റ്റിയനേയും വൈസ് പ്രസിഡന്റുമാരായും പ്രഖ്യാപിച്ചു. കെ.എം.അഭിജിത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് കെഎസ് യുവില്‍ പുനഃസംഘടന അനിവാര്യമായത്. സ്ഥാനമൊഴിഞ്ഞ അഭിജിത്തിനെ NSUIയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെയാണ് നിയമനങ്ങള്‍.
വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കുത്തകയായ കെഎസ്‌യു അധ്യക്ഷ സ്ഥാനത്തില്‍ ഇത്തവണയും മാറ്റം വന്നിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പിന്തുണയോട് കൂടിയാണ് അലോഷ്യസിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.
തേവര എസ് എച്ച് കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു അലോഷ്യസ്. പ്രായപരിധിയില്‍ ഇളവുവരുത്തിയാണ് 29-കാരനായ അലോഷ്യസിനെ പ്രസിഡന്റായിക്കിയത്. 27 വയസാണ് കെഎസ്‌യുവിന്റെ പ്രായ പരിധിയായി നിശ്ചയിച്ചിരുന്നത്. പ്രായപരിധി അട്ടിമറിച്ചുള്ള നിയമനത്തിനെതിരെ കെഎസ്‌യുവില്‍ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്.
അലോഷ്യസ് സേവ്യര്‍ ഇടുക്കി സ്വദേശിയാണെങ്കിലും നിലവിൽ കെ.എസ്.യുവിൻ്റെ എറണാകുളം ജില്ലാ പ്രസിഡൻ്റാണ്. കെഎസ്‍യു അധ്യക്ഷ സ്ഥാനത്തേക്ക് അലോഷ്യസ് സേവ്യറിൻ്റെ പേരാണ് ഉമ്മൻ ചാണ്ടി ശക്തമായി നിര്‍ദേശിച്ചത്. വിഡി സതീശനും അലോഷ്യസ് സേവ്യറിനായി വാദിച്ചതോടെ എതിര്‍പ്പുകൾ മറികടന്ന് അലോഷ്യസിന് പദവി ഉറപ്പിക്കാനായി.
2017-ൽ നടത്തിയ പുനസംഘടനയിലൂടെയാണ് അഭിജിത്ത് കെഎസ്‍യു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. പുനസംഘടന അനന്തമായി നീളുന്നതിൽ സംഘടനയ്ക്ക് അകത്തും വലിയ പ്രതിഷേധമുണ്ടായിരുന്നു. ഒടുവിൽ അഭിജിത്തിൻ്റെ രാജി പ്രഖ്യാപനത്തോടെ പുനസംഘടന നടത്താതെ വഴിയില്ലെന്ന അവസ്ഥയായി. രണ്ട് വര്‍ഷമായിരുന്നു കാലാവധിയെങ്കിലും അഞ്ച് വര്‍ഷത്തിലേറെ കാലം ഈ പദവിയിൽ അഭിജിത്ത് തുടര്‍ന്നു. കഴിഞ്ഞ ആഴ്ചയാണ് അഭിജിത്ത് കെഎസ്‍യു അധ്യക്ഷസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.
0 Comments