Ticker

6/recent/ticker-posts

Header Ads Widget

പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് പിൻവലിക്കും

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിക്കും. ഇന്ന് ചേർന്ന മ​ന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്.

122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഏകദേശം ഒരു ലക്ഷത്തോളം ഉദ്യോഗാർഥികളെ ബാധിക്കുന്നതാണ് തീരുമാനമെന്ന് വിമർശനം ഉയർന്നിരുന്നു.

പെൻഷൻ പ്രായം: ഉത്തരവ് പൂർണമായി പിൻവലിക്കണമെന്ന് ഷാഫി, മരവിപ്പിച്ചത് സ്വാഗതം ചെയ്ത് എഐവൈഎഫ്.


സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ നടപടി മരവിപ്പിച്ച മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് എഐവൈഎഫ്. എന്നാൽ മരവിപ്പിച്ചാൽ പോരെന്നും നടപടി പൂർണമായി പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

പെൻഷൻ പ്രായത്തിൽ ഒളിച്ചു കടത്തലിനായിരുന്നു സംസ്ഥാന സർക്കാരിന്റെ ശ്രമമെന്ന് പാലക്കാട് എംഎൽഎ കൂടിയായ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. സർക്കാർ ഉത്തരവ് മരവിപ്പിച്ചാൽ പോര, പൂർണമായി പിൻവലിക്കണം. ഭൂരിപക്ഷമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നൽ പാടില്ല. യുവജനങ്ങളുടെ രോഷമാണ് ഫലം കണ്ടത്. സർക്കാരിനെതിരെ സമരരംഗത്ത് ഇറങ്ങിയ യുവാക്കളെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റേത് ബുദ്ധിശൂന്യമായ തീരുമാനമായിരുന്നുവെന്നും യുവജന രോഷം അത് ബോധിപ്പിച്ചെന്നും എംഎൽഎ പറഞ്ഞു. ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ ആണ് ഈ സർക്കാരിന്റെ മുഖമുദ്ര എന്നും ഷാഫി പരിഹസിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ എഐവൈഎഫ് സ്വാഗതം ചെയ്യുന്നുവെന്ന് വാർത്താക്കുറിപ്പിലൂടെ നേതാക്കൾ വ്യക്തമാക്കി. ഇടതുപക്ഷ നയത്തിന്‍റെ വിജയമാണിതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യമാണ് സർവ്വീസ് സംഘടനകൾ ഉയര്‍ത്തിയിരുന്നത്.

എന്നാല്‍, പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം ശക്തമാക്കുമ്പോൾ എഐവൈഎഫും പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു. അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ എന്നാണ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞത്. യൂത്ത് ലീഗ് അടക്കം പ്രതിപക്ഷ യുവജന സംഘടനകളും തീരുമാനത്തിൽ പ്രതിഷേധമറിയിച്ചിരുന്നു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള ഉത്തരവ് ഭാഗികമായി പിന്‍വലിക്കാനുള്ള നിര്‍ദേശം വച്ചത്‌

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ച്ച​തി​ൽ എതിർപ്പ് ശക്തമായിരുന്നു. ഭ​ര​ണ-​പ്ര​തി​പ​ക്ഷ യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ പെ​ൻ​ഷ​ൻ പ്രാ​യ വ​ർ​ധ​ന​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു. യു​വാ​ക്ക​ളോ​ടു​ള്ള വ​ഞ്ച​ന​യെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും യു​വാ​ക്ക​ളു​ടെ നി​ല​പാ​ടി​നൊ​പ്പ​മാ​ണെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നും വ്യ​ക്ത​മാ​ക്കി.

ബി.​ജെ.​പി​യും ക​ടു​ത്ത വി​യോ​ജി​പ്പ്​ ഉ​യ​ർ​ത്തി. സി.​പി.​ഐ യു​വ​ജ​ന സം​ഘ​ട​ന​യാ​യ എ.​ഐ.​വൈ.​എ​ഫ്, യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക്​ പി​ന്നാ​ലെ​ ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​വും പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ച്ച​തി​നോ​ട്​ യോ​ജി​പ്പി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി.

പെ​ൻ​ഷ​ൻ പ്രാ​യ വ​ർ​ധ​ന ഉ​ത്ത​ര​വ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ച്​ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചിരുന്നു. എ​ല്ലാ ജി​ല്ല​യി​ലും സ​മ​രം തു​ട​ങ്ങുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു. പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ച ഉ​ത്ത​ര​വ്​ പി​ൻ​വ​ലി​ക്ക​ണം. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​ണി​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​ലേ​ക്ക്​ പോ​കു​മെ​ന്ന്​ എ.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞിരുന്നു. ഉ​ത്ത​ര​വ് പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണ്. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​രെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​യും യു​വ​ജ​ന ദ്രോ​ഹ​വു​മാ​ണ് ഇ​ത്​. തൊ​ഴി​ല്‍ര​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​യി മാ​ത്ര​മേ ക​ണ​ക്കാ​ക്കാ​നാ​കൂ. തീ​രു​മാ​നം പി​ന്‍വ​ലി​ച്ച് യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല്‍ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​രു​ണും സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്‌​മോ​നും ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​മേ​ഖ​ല​യി​ൽ പെ​ൻ​ഷ​ൻ പ്രാ​യം കൂ​ട്ടി​യ​തി​നോ​ട്​ യോ​ജി​പ്പി​ല്ല. സ​ർ​ക്കാ​റി​ന്​ ചെ​റു​പ്പ​ക്കാ​രോ​ട്​ വി​വേ​ച​ന​മി​ല്ല. അ​നു​കൂ​ല സ​മീ​പ​ന​മാ​ണു​ള്ള​ത്. ഒ​രു ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ബാ​ധ​ക​മാ​കു​ന്ന ഈ ​ഉ​ത്ത​ര​വ് തൊ​ഴി​ല​ന്വേ​ഷ​ക​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ഡി.​വൈ.​എ​ഫ്‌.​ഐ വ്യ​ക്ത​മാ​ക്കി.

പെൻഷൻ പ്രായം: സർക്കാർ പിന്മാറ്റം പ്രതിപക്ഷത്തിന്‍റെ വിജയം; പൂർണമായി പിൻവലിക്കണമെന്ന് വി.ഡി. സതീശൻ
പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം പ്രതിപക്ഷത്തിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പെൻഷൻ പ്രായം ഏകീകരിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചത് നല്ലതാണ്. എന്നാൽ, തീരുമാനം പൂർണമായി പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments