Ticker

6/recent/ticker-posts

Header Ads Widget

ഖത്തറില്‍ സ്‌പാനിഷ് '7അപ്'; കോസ്റ്റാറിക്കയെ 7-0ന് തോല്‍പിച്ചു!

എണ്ണയിട്ട യന്ത്രം പോലെ എണ്ണിയെണ്ണി പാസുകളിട്ട് മധ്യനിര, ക്ലിനിക്കല്‍ ഫിനിഷിംഗുമായി സ്ട്രൈക്കര്‍മാര്‍. ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ സമ്പൂര്‍ണ വിജയവുമായി സ്‌പെയിന്‍. എതിരില്ലാത്ത ഏഴ് ഗോളിനാണ് മുന്‍ ചാമ്പ്യന്‍മാര്‍ കോസ്റ്റാറിക്കയെ തകര്‍ത്തുവിട്ടത്. സ്‌പെയിന്‍റെ ഗോളടിമേളം ഏഴില്‍ ഒതുങ്ങിയത് മാത്രമാണ് മത്സരത്തില്‍ കോസ്റ്റാറിക്കയുടെ ആശ്വാസം. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് സ്‌പാനിഷ് ടീം ഒരു മത്സരത്തില്‍ ഏഴ് ഗോളുകള്‍ നേടുന്നത്. 

സ്‌പാനിഷ് ക്ലാസിക്

4-3-3 ശൈലിയില്‍ ഫെരാന്‍ ടോറസിനെയും മാര്‍ക്കോ അസെന്‍സിയോയെയും ഡാനി ഓല്‍മോയെയും ആക്രമണത്തിന് നിയോഗിച്ചാണ് സ്‌പെയിന്‍ ടീമിനെ അണിനിരത്തിയത്. മധ്യനിരയില്‍ പരിചയസമ്പന്നനായ ബുസ്‌കറ്റ്‌സിനൊപ്പം യുവരക്തങ്ങളായ ഗാവിയും പെഡ്രിയും എത്തിയപ്പോള്‍ തന്നെ പരിശീലകന്‍ ലൂയിസ് എന്‍‌റിക്വ രണ്ടുംകല്‍പിച്ചാണെന്ന് ഉറപ്പായിരുന്നു. അസ്‌പിലിക്വേറ്റയും റോഡ്രിയും ലൊപ്പോര്‍ട്ടയും ആല്‍ബയുമുള്ള പ്രതിരോധവും അതിശക്തം. മറുവശത്ത് 4-4-2 ശൈലിയിലായിരുന്നു ലൂയിസ് ഫെര്‍ണാണ്ടോ സുവാരസിന്‍റെ കോസ്റ്റാറിക്ക. 

ടിക്കിടാക്കയെ ഓര്‍മ്മിപ്പിച്ച പാസുകളുടെ അയ്യരുകളിയായിരുന്നു തുമാമ സ്റ്റേഡിയത്തില്‍. ആദ്യപകുതിയില്‍ തന്നെ 573 പാസുകളുമായി സ്പാനിഷ് താരങ്ങള്‍ കളംനിറഞ്ഞപ്പോള്‍ മൂന്ന് ഗോളുകള്‍ 31 മിനുറ്റിനിടെ കോസ്റ്റാറിക്കയുടെ വലയിലെത്തി. മൂന്നും നേടിയത് മുന്നേറ്റനിര താരങ്ങള്‍. 11-ാം മിനുറ്റില്‍ ഡാനി ഓല്‍മോയും 21-ാം മിനുറ്റില്‍ മാര്‍ക്കോ അസന്‍സിയോയും വലകുലുക്കി. 31-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഫെരാന്‍ ടോറസും കോസ്റ്റാറിക്കയുടെ വിഖ്യാത ഗോളി കെയ്‌ലര്‍ നവാസിനെ കബളിപ്പിച്ചു. ഒരൊറ്റ ഷോട്ട് പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഉതിര്‍ക്കാന്‍ 45 മിനുറ്റുകള്‍ക്കിടെ കോസ്റ്റാറിക്കയ്ക്കായില്ല.

പാസുകളുടെ, ഗോളുകളുടെ അയ്യരുകളി

രണ്ടാംപകുതിയിലും കളിയുടെ പൂര്‍ണ നിയന്ത്രണം സ്‌പെയിന് തന്നെയായിരുന്നു. 54-ാം മിനുറ്റില്‍ സുന്ദര ഫിനിഷിലൂടെ ടോറസ് ലീഡ് നാലാക്കി ഉയര്‍ത്തി. 74-ാം മിനുറ്റില്‍ ഗാവിയും 90-ാം മിനുറ്റില്‍ കാര്‍ലോസ് സോളറും ഇഞ്ചുറിടൈമില്‍ മൊറാട്ടയും പട്ടിക പൂര്‍ത്തിയാക്കി. സ്‌പെയിന്‍ ആയിരത്തിലധികം(1043) പാസുകളുമായി കോസ്റ്റാറിക്കന്‍ താരങ്ങളെ വട്ടംകറക്കിയപ്പോള്‍ എതിരാളികള്‍ക്ക് കഷ്ടിച്ച് 231 പാസുകളെ ഉണ്ടായിരുന്നുള്ളൂ. 90 മിനുറ്റ് പൂര്‍ത്തിയായപ്പോഴും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും കോസ്റ്റാറിക്കന്‍ താരങ്ങളുടെ കാലുകളില്‍ നിന്ന് കുതിച്ചില്ല.

എണ്ണിമടുത്ത ഏഴ് ഗോളുകള്‍; സ്‌പെയിന് ലോകകപ്പ് റെക്കോര്‍ഡ്
ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ സ്‌പെയിന്‍ നേടിയത് ലോകകപ്പ് ചരിത്രത്തില്‍ അവരുടെ ഏറ്റവും വലിയ വിജയം(7-0). ഇതാദ്യമായാണ് സ്‌പെയിന്‍ ഒരു ലോകകപ്പ് മത്സരത്തില്‍ ഏഴ് ഗോളുകള്‍ അടിച്ചുകൂട്ടുന്നത്. ഡാനി ഓല്‍മോ, മാര്‍ക്കോ അസന്‍സിയോ, ഫെരാന്‍ ടോറസ്, ഗാവി, കാര്‍ലോസ് സോളര്‍, ആല്‍വാരോ മൊറാട്ട എന്നിവരായിരുന്നു സ്കോറര്‍മാര്‍. ടോറസ് ഇരട്ട ഗോള്‍ നേടി. ഖത്തര്‍ ലോകകപ്പില്‍ ഇതോടെ ഗംഭീര തുടക്കം നേടാന്‍ ലൂയിസ് എന്‍‌റിക്വയ്ക്കും കൂട്ടര്‍ക്കുമായി.

ലോകപ്പിന്റെ ചരിത്രത്തിലെ സ്പെയിനിന്റെ ഏറ്റവും വലിയ വിജയമാണിത്. ഇതാദ്യമായാണ് ഇവര്‍ ലോകകപ്പില്‍ ഏഴ് ഗോളടിച്ച് ജയിക്കുന്നത്. കിരീടം നേടിയ 2010-ല്‍ പോലും അവര്‍ ആകെ എട്ട് ഗോളാണ് നേടിയത്. 1998-ല്‍ ബള്‍ഗേറിയക്കെതിരേ നേടിയ 6-1 വിജയമാണ് ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ വിജയം.

ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ സ്‌പെയ്ന്‍ തുടക്കം തൊണ്ട് മൈതാനം നിറഞ്ഞ് കളിക്കുകയായിരുന്നു. പന്തടക്കത്തില്‍ തങ്ങളെ വെല്ലാന്‍ ആരുണ്ടെന്ന് ഫുട്‌ബോള്‍ ലോകത്തോട് ചോദിച്ചുകൊണ്ടായിരുന്നു സ്പാനിഷ് പടയുടെ തുടക്കം.

ജോര്‍ഡി ആല്‍ബ സ്ഥാനം വിട്ടിറങ്ങുകയും ഗാവിയും പെഡ്രിയും ടോറസും കൃത്യമായി ഒപ്പം പിടിക്കുകയും ചെയ്തതോടെ മധ്യനിരയില്‍ സ്‌പെയ്‌നിന്റെ നീക്കങ്ങള്‍ ചടുലമായി. അസെന്‍സിയോയ്ക്കും ഓല്‍മോയ്ക്കും ബോക്‌സില്‍ കൃത്യമായ ഇടവേളകളില്‍ പന്തുകളെത്തിക്കൊണ്ടിരുന്നു. 1043 പാസുകളാണ് സ്പാനിഷ് സംഘം ബുധനാഴ്ച മൈതാനത്ത് പൂര്‍ത്തി. ഇത് ലോകകപ്പ് റെക്കോഡാണ്. മറുഭാഗത്ത് കോസ്റ്ററീക്കന്‍ താരങ്ങളില്‍ നിന്നുണ്ടായത് വെറും 231 എണ്ണം. 82 ശതമാനം പന്തടക്കവും 93 ശതമാനം പാസിങ് കൃത്യയതയും സ്പാനിഷ് താരങ്ങള്‍ പുലര്‍ത്തി.

കോസ്റ്ററീക്ക താരങ്ങള്‍ ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ ഒരു ഷോട്ട് പോലും ഇല്ലാതെയാണ് അവര്‍ മത്സരം അവസാനിപ്പിച്ചത്.

Post a Comment

0 Comments