Ticker

6/recent/ticker-posts

Header Ads Widget

മൂന്നാംമുറ ഉണ്ടാകരുത്, സിസിടിവികൾ എല്ലാ സ്റ്റേഷനിലും; തെറ്റ് ചെയ്യുന്നവരോട് ദാക്ഷിണ്യമില്ലെന്നും മുഖ്യമന്ത്രി

രാജ്യത്ത് കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. പോലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ പ്രവർത്തി മൂലം സേനക്ക് തല കുനിയ്ക്കേണ്ടി വരുന്നു. പൊലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം റൂറൽ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെക്കാൾ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന ആളുകളെ പൊലീസുകാർ കാണുകയും ഇടപെടുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ മൂന്നാംമുറ ഉൾപ്പടെയുള്ള പ്രവണതകൾ ഉണ്ടാകുന്നില്ല എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു വരികയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ക്യാമറകൾ സ്ഥാപിക്കുക. 18 മാസം (ഒന്നര വർഷം) വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കും. പോലീസ് കൺട്രോൾ റൂമിലും ഈ ദൃശ്യങ്ങൾ കാണാനാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉടൻ സി.സി ടി.വി ക്യാമറ സ്ഥാപിക്കും, 18 മാസം വരെ ദൃശ്യങ്ങൾ സൂക്ഷിക്കും; മുഖ്യമന്ത്രി

പോലീസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സേനയ്ക്ക് ഇല്ല. തങ്ങളുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്ന സേനയാണ് ചിലരുടെ പ്രവൃത്തി കാരണം തലകുനിച്ച് നില്‍ക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ സമൂഹത്തിനും സേനയ്ക്കും ചേരാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കാന്‍ പറ്റില്ല. അത്തരം ആളുകളുടെ പ്രവൃത്തി സേനയ്ക്ക് ചേര്‍ന്നതല്ല. അത്തരം വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യതയും സേനയ്ക്ക് ഇല്ല- മുഖ്യമന്ത്രി പറഞ്ഞു.

മോശം പ്രവൃത്തി നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ജനങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന ചില പ്രവൃത്തികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തന്റെ മുന്നില്‍ പരാതിയുമായി എത്തുന്ന ഒരു വ്യക്തിക്ക് പോലീസ് ഉദ്യോഗസ്ഥന്‍ തന്നേക്കാള്‍ പ്രാധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈനികനെ ഉള്‍പ്പെടെ മര്‍ദിച്ച പോലീസ് നടപടി സമീപകാലത്ത് പോലീസിന് വലിയ പേരുദോഷമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൂന്നാംമുറ നടക്കുന്നില്ലെന്ന് പോലീസുകാര്‍ തന്നെ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്ന നടപടികളും മുന്നോട്ടു പോകുന്നുണ്ട്.

സ്‌റ്റേഷനുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന ഭാഗങ്ങള്‍, ലോക്കപ്പ്, മറ്റ് പ്രധാനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സിസിടിവി സ്ഥാപിക്കുക. 18 മാസത്തോളം ദൃശ്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കും കണ്‍ട്രോള്‍ റൂമിലും ഇരുന്ന് നിരീക്ഷണം നടത്താന്‍ കഴിയും. അതിലൂടെ പോലീസുകാരുടെ മര്‍ദനനടപടി തടയുകയെന്ന ലക്ഷ്യവും ആഭ്യന്തരവകുപ്പിനുണ്ട്.

Post a Comment

0 Comments