Ticker

6/recent/ticker-posts

Header Ads Widget

വ്യായാമത്തിനിടെ കുഴഞ്ഞ് വീണുള്ള മരണം; വ്യായാമം വില്ലനാകുന്നത് എപ്പോൾ ?

വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് സംഭവിക്കുന്ന മരണങ്ങൾ തുടർക്കഥയാവുകയാണ്. തെന്നിന്ത്യൻ താരം പുനീത് രാജ്കുമാർ, കൊമേഡിയൻ രാജു ശ്രീവാസ്തവ് ഇപ്പോൾ ടെലിവിഷൻ താരം സിദ്ധാന്ത് വീർ സൂര്യവൻഷിയും- ഇവരുടെയെല്ലാം മരണം സമാന രീതിയിലായിരുന്നു- വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. എപ്പോഴാണ് വ്യായാമം വില്ലനാകുന്നത് ?

ഒരു വ്യക്തിയുടെ പ്രായം, രക്തസമ്മർദം, കൊളസ്‌ട്രോളിന്റെ അളവ്, അമിത വണ്ണം, മാനസിക സമ്മർദം, ലഹരി ഉപയോഗം എന്നിവയെല്ലാം ഹൃദയാഘാതത്തിനുള്ള റിസ്‌ക് വർധിപ്പിക്കുമെന്ന് നാഷ്ണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ഡോ. ഒ.പി യാദവ് പറയുന്നു

എന്തുകൊണ്ടാണ് ഹൃദയാഘാതം സംഭവിക്കുന്നത് ?

ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന കൊറോണറി ആർട്ടറിയിൽ വരുന്ന പെട്ടെന്നുള്ള തടസമാണ് ഹൃദയാഘാതത്തിന് കാരണം. ഈ തടസമാണ് നെഞ്ച് വേദനയുണ്ടാക്കുന്നതും.

Post a Comment

0 Comments