കാൽപന്തുകളിയുടെ പെരുങ്കളിയാട്ടത്തിന് അറേബ്യൻ മണൽപരപ്പിൽ കൊടിയേറ്റം. നാലാണ്ടിന്റെ ദൈർഘ്യമുള്ള കാത്തിരിപ്പിനറുതിയിട്ട് ഖത്തർ എന്ന കൊച്ചുരാജ്യത്തെ 'അൽബൈത്ത്' എന്ന കളിക്കളത്തിൽ ആദ്യ വിസിൽ മുഴങ്ങി. ഇനി ലോകം മുഴുവൻ അവിടെ തട്ടിക്കളിക്കുന്ന പന്തിന് പിറകെയുള്ള ഓട്ടത്തിലാണ്.
ലോകകപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടനച്ചടങ്ങുകള്‍ ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു.
ഇന്ത്യന്‍ സമംയ വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍. ഖത്തറിന്‍റെ സാംസ്കാരികത്തനിമ ചന്തം ചാര്‍ത്തിയ ചടങ്ങില്‍ ലോകകപ്പിന്‍റെ ചരിത്രം വിളിച്ചോതുന്ന നിരവധി പരിപാടികളുമുണ്ടായിരുന്നു. ദക്ഷിണകൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിലെ ജങ് കുക്കിന്‍റെ ഡ്രീമേഴ്സ് എന്ന് പേരിട്ട സംഗീത നിശയായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസിയുടെ കുക്കിനൊപ്പം സംഗീതനിശയില്‍ പങ്കെടുത്തു. ഷാക്കിറയുടെ പ്രശസ്തമായ ലോകകപ്പ് ഗാനം വാക്ക...വാക്കയും സ്റ്റേഡിയത്തില്‍ മുഴങ്ങി.
അറബ് മേഖലയിലെ പ്രത്യേക നൃത്തങ്ങളും കനേഡിയന്‍ നോറ ഫതേതഹി, ലെബനീസ് ഗായിക മിറിയം ഫറേസ് എന്നിവരുടെ സംഗീത പരിപാടികളും ഉദ്ഘാടന ചടങ്ങിന്‍റെ മാറ്റ് കൂട്ടി. ആകാശത്തില്‍ഡ വര്‍ണവിസ്മയം തീര്‍ത്ത കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ സമാപിച്ചത്. രാത്രി 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ മിഡില്‍ ഈസ്റ്റിലെ ആദ്യ ലോകകപ്പിനും ഒരു മാസം നീളുന്ന ഫുട്ബോള്‍ ആവേശത്തിനും കിക്കോഫാകും.
ലോകകപ്പില്‍ ഇന്ന് ഒരു മത്സരം മാത്രമാണുള്ളത്. നാളെ വൈകിട്ട് 6.30ന് യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും സെനഗലും തമ്മില്‍ ഏറ്റുമുട്ടും. 9.30ന് നടക്കുന്ന മത്സരത്തില്‍ സെനഗലും ഹോളണ്ടുമാണ് മത്സരിക്കുക. രാത്രി 12.30ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ യു.എസ്.എ, വെയില്‍സിനെ നേരിടും.
അതിശയങ്ങളുടെ ചെപ്പ് തുറന്ന ഉദ്ഘാടന ചടങ്ങിനൊടുവിൽ ഇന്ത്യൻ സമയം 9.30ന് ആതിഥേയരായ ഖത്തർ തെക്കനമേരിക്കൻ കരുത്തരായ ഇക്വഡോറിനെ നേരിട്ടാണ് വിശ്വമേളക്ക് അങ്കം കുറിച്ചിരിക്കുന്നത്. ഇറ്റാലിയൻ റഫറി ഡാനിയൽ ഒർസാറ്റോയാണ് മത്സരം നിയന്ത്രിക്കുന്നത്. ആദ്യമായാണ് ഖത്തർ ലോകകപ്പില്‍ പന്തുതട്ടുന്നത്.
ഇന്ത്യൻ സമയം രാത്രി എട്ടോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ ചരിത്രവും സാംസ്കാരികത്തനിമയും ഫിഫ ലോകകപ്പിന്റെ നാൾവഴികളുമെല്ലാം കാഴ്ചക്കാരിലേക്കെത്തിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങിലെത്തിയത്. അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ നിറസാന്നിധ്യങ്ങളിലൊരാൾ.
പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബി.ടി.എസിലെ അംഗമായ ജുങ് കൂക്കിന്റെ വിസ്മയ പ്രകടനത്തിനും സ്റ്റേഡിയം സാക്ഷിയായി. അദ്ദേഹത്തിന്റെ ഡ്രീമേഴ്സ് എന്ന മ്യൂസിക് വിഡിയോ ഇന്ന് രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണമാണ് അൽ ബൈത്ത് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. കനേഡിയൻ ഗായിക നോറ ഫത്തേഹി, ലബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും കാണികൾക്ക് മുന്നിൽ സംഗീത വിസ്മയം തീർത്തു.
ഫുട്ബാൾ ലോകകപ്പുകളോടനുബന്ധിച്ച് ഇറങ്ങി തരംഗം തീർത്ത റിക്കി മാർട്ടിന്റെ 'ഗോൾ ഗോൾ ഗോൾ...അലെ അലെ അലെ'യും ഷക്കീറയുടെ 'വക്കാ വക്കാ'യുമെല്ലാം സ്റ്റേഡിയത്തിലെ ആവേശം പരകോടിയിലെത്തിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ ദേശീയ പതാകകളും ഉദ്ഘാടന വേദിയിൽ ഉയർന്നുപാറി.
ഇനി ഒരു സ്വർണക്കിരീടത്തിനായി 32 രാജ്യങ്ങളിൽനിന്നെത്തിയ 832 കളിക്കാരുടെ പോരാട്ടമാണ്. ഡിസംബർ 18ന്റെ രാവിൽ ലുസൈൽ സ്റ്റേഡിയത്തിൽ ഒരു ടീം കിരീടം മാറോട് ചേർക്കുന്നത് വരെ ആകാംക്ഷ തുടരും. ഒരുക്കങ്ങളിലും ആവേശങ്ങളിലും ആഘോഷങ്ങളിലുമെല്ലാം മലയാളത്തനിമയുള്ള ലോകകപ്പിന് കൂടിയാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
കാൽപന്തുകളിയുടെ വിശ്വമേളക്ക് വിസിൽ മുഴങ്ങുംമുമ്പുള്ള ഉദ്ഘാടന ചടങ്ങിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ തുടക്കം. ഇന്ത്യൻ സമയം രാത്രി എട്ടോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ ചരിത്രവും സാംസ്കാരികത്തനിമയും ഫിഫ ലോകകപ്പിന്റെ നാൾവഴികളുമെല്ലാം കാഴ്ചക്കാരിലേക്കെത്തിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങിലെത്തുന്നത്.
അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ നിറസാന്നിധ്യങ്ങളിലൊരാൾ. പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബി.ടി.എസിലെ അംഗമായ ജുങ്‌കൂക്കിന്റെ വിസ്മയ പ്രകടനമായിരുന്നു ഉദ്ഘാടനച്ചടങ്ങിന്റെ പ്രധാന ആകർഷണം. ജുങ്‌കൂക്കിന്റെ ഡ്രീമേഴ്സ് എന്ന മ്യൂസിക് വിഡിയോ ഇന്ന് രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണത്തിന് അൽ ബൈത്ത് സ്റ്റേഡിയം സാക്ഷിയായി.
കനേഡിയൻ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും കാണികൾക്കു മുന്നിൽ സംഗീത വിസ്മയം തീർത്തു.ഫുട്ബാൾ ലോകകപ്പുകളോടനുബന്ധിച്ച് ഇറങ്ങി തരംഗം തീർത്ത റിക്കി മാർട്ടിന്റെ 'ഗോൾ ഗോൾ ഗോൾ...അലെ അലെ അലെ'യും ഷക്കീറയുടെ 'വക്കാ വക്കാ'യുമെല്ലാം സ്റ്റേഡിയത്തിൽ മുഴങ്ങി.
മുൻ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങൾ ഒരുമിച്ച് വേദിയിലെത്തിയപ്പോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ ദേശീയ പതാകകളും ഉദ്ഘാടന വേദിയിൽ ഉയർന്നുപാറി.
0 Comments