Ticker

6/recent/ticker-posts

Header Ads Widget

മന്ത്രിമാർക്ക് പുതിയ വാഹനം; വാങ്ങുന്നത് നാല് ഇന്നോവ ക്രിസ്റ്റ

മൂന്നു മന്ത്രിമാർക്കും ചീഫ് വിപ്പിനും ‌പുതിയ വാഹനം വാങ്ങാൻ 1.30 കോടി അനുവദിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ, വി.എൻ.വാസവൻ, വി.അബ്ദുറഹിമാൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർക്കാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്.ഇന്നോവ ക്രിസ്റ്റയാണ് ഇവർക്കായി വാങ്ങുന്നത്

നാല് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് 1.30 കോടി അനുവദിച്ചു. ടൂറിസം വകുപ്പിൽ നിന്ന് ഈ മാസം 10 ന് ആണ് ഉത്തരവിറങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെയാണ് നടപടി

മുഖ്യമന്ത്രിയുടെ യാത്രക്കായി മുമ്പ് കിയാ കാർണിവൽ വാങ്ങിയിരുന്നു. വാഹനത്തിന് 33,31,000 രൂപ വിലവരും. കറുത്ത നിറത്തിലെ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 സീറ്റർ ആണ്. വാഹനം വാങ്ങാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കുകയായിരുന്നു.

Post a Comment

0 Comments