Ticker

6/recent/ticker-posts

Header Ads Widget

ലോകകപ്പ്; ഡെന്‍മാര്‍ക്കിനെ പിടിച്ചുകെട്ടി ടുണീഷ്യ

ലോകകപ്പില്‍ കറുത്ത കുതിരകളാവുമെന്ന് പ്രവചിച്ച ഡെന്‍മാര്‍ക്കിനെ ആഫ്രിക്കന്‍ ശക്തികളായ ടുണീഷ്യ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയാസപ്പെട്ടിരുന്നു. ഇരുവരും ഒപ്പത്തിനൊപ്പം നിന്ന മല്‍സരത്തില്‍ താരങ്ങളായത് ഇരുടീമിന്റെയും ഗോള്‍ കീപ്പര്‍മാരായ ഷ്‌മെക്കലും ഡാഹ്‌മെനുമാണ്. ഇരുവരുടെ മികച്ച സേവുകളാണ് മല്‍സരത്തിന്റെ ഹൈലറ്റ്‌സ്.ടുണീഷ്യയുടെ ഇസാം ജെബാലി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 68ാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ് മികച്ച അവസരം ലഭിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ഹെഡര്‍ പോസ്റ്റിലടിച്ച് തെറിക്കുകയായിരുന്നു.

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഡെൻമാർക്കിനെ ഗോൾരഹിത സമനിലയിൽ തളച്ച് തുണീഷ്യ. യോഗ്യത മത്സരങ്ങളിൽ മിന്നും പ്രകടനം നടത്തി ഖത്തറിലേക്ക് ടിക്കറ്റെടുത്ത ഡെന്മാർക്കിനെതിരെ മികച്ച പ്രകടനമാണ് തുണീഷ്യ പുറത്തെടുത്തത്.

മത്സരത്തിന്റെ തുടക്കം മുതലേ ആഫ്രിക്കൻ പട ഡെന്മാർക്കിന്റെ പ്രതിരോധക്കോട്ട പൊട്ടിക്കുന്ന കാഴ്ചയായിരുന്നു. 11-ാം മിനിറ്റിൽ, തുണീഷ്യയുടെ ഗോളടി ശ്രമം തലനാരിഴയ്ക്കാണ് മിസ്സായത്. 23-ാം മിനിറ്റിൽ ഇസാം ജബാലി തുണീഷ്യക്ക് വേണ്ടി ഗോളടിക്കുകയും ചെയ്തു. എന്നാൽ, റഫറി ഓഫ് വിധിക്കുകയായിരുന്നു. 43-ാം മിനിറ്റിലും തുണീഷ്യക്ക് മികച്ചൊരു അവസരം ലഭിച്ചിരുന്നു. ഇടക്ക് ഡെന്മാർക്കും ആക്രമിച്ച് കളിക്കാൻ തുടങ്ങിയിരുന്നെങ്കിലും തുണീഷ്യയുടെ പ്രതിരോധ നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

നിലവിലെ യൂറോ കപ്പ് സെമി ഫൈനലിസ്റ്റുകള്‍.. കടലാസില്‍ അതിശക്തര്‍. പക്ഷേ ഇതൊന്നും ടുണീഷ്യയ്ക്ക് വിഷയമല്ലായിരുന്നു. 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ കരുത്തരായ ഡെന്മാര്‍ക്കിനെ ടുണീഷ്യ സമനിലയില്‍ തളച്ചു. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍മാരായ ഷ്‌മൈക്കലും ഡാഹ്‌മെനുമാണ് മത്സരത്തിലെ താരങ്ങള്‍. ഇരുവരുടെയും മികച്ച സേവുകള്‍ മത്സരത്തില്‍ ഗോള്‍ പിറക്കാതിരുന്നതിന് കാരണമായി.

മത്സരത്തിന്റെ തുടക്കത്തില്‍ ടൂണീഷ്യയാണ് ആക്രമിച്ച് കളിച്ചത്. തുടര്‍ച്ചയായി ഡെന്മാര്‍ക്ക് ഗോള്‍ മുഖത്ത് അപകടം വിതറാന്‍ ടുണീഷ്യയ്ക്ക് സാധിച്ചു. 11-ാം മിനിറ്റില്‍ ടുണീഷ്യ ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും ഡ്രാഗറുടെ ഷോട്ട് ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. ടുണീഷ്യ പ്രതിരോധതാരം ക്രിസ്റ്റിയന്‍സണിന്റെ ദേഹത്ത് തട്ടിയ പന്ത് ദിശമാറി പോസ്റ്റിനടുത്തൂടെ കടന്നുപോയി.

23-ാം മിനിറ്റില്‍ ടുണീഷ്യയ്ക്ക് വേണ്ടി ഇസാം ജെബാലി ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പതിയെ ഡെന്മാര്‍ക്കും ആക്രമണത്തിലേക്ക് നീങ്ങിയതോടെ മത്സരം ആവേശത്തിലേക്കുയര്‍ന്നു. എന്നാല്‍ ഹോയ്ബര്‍ഗും ഓള്‍സണും എറിക്‌സണുമെല്ലാം അണിനിരന്ന മുന്നേറ്റനിരയെ സമര്‍ത്ഥമായി നേരിടാന്‍ ടുണീഷ്യന്‍ പ്രതിരോധത്തിന് സാധിച്ചു. ആദ്യ പകുതിയില്‍ കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡെന്മാര്‍ക്കിന് സാധിച്ചില്ല.

43-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ഷ്‌മൈക്കേല്‍ മാത്രം മുന്നില്‍ നില്‍ക്കെ ടുണീഷ്യയുടെ ജബാലിയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. ജബാലിയുടെ ചിപ്പിങ് ഷോട്ട് ഷ്‌മൈക്കിള്‍ ഒറ്റക്കൈ കൊണ്ട് രക്ഷപ്പെടുത്തിയെടുത്തു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജെബാലിയ്ക്ക് സുവര്‍ണാവസരം ലഭിച്ചു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ജെബാലി ഗോള്‍മുഖത്ത് വെച്ച് പന്ത് പുറത്തേക്കടിച്ച് അവസരം നശിപ്പിച്ചു. 55-ാം മിനിറ്റില്‍ ഡെന്മാര്‍ക്കിനായി ഓള്‍സെന്‍ ഗോള്‍വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്‌ളാഗ് ഉയര്‍ത്തി.

68-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ടൂണീഷ്യന്‍ ഗോള്‍ കീപ്പര്‍ ഡാഹ്‌മെന്‍ തട്ടിയകറ്റി. പിന്നാലെ പിറന്ന കോര്‍ണര്‍ കിക്കില്‍ നിന്ന് ഡെന്മാര്‍ക്ക് ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും നിര്‍ഭാഗ്യം വില്ലനായി. ക്രിസ്റ്റിയന്‍സണിന്റെ ഹെഡ്ഡര്‍ പോസ്റ്റിലിടിച്ച് തെറിച്ചു. പിന്നാലെ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. ഇതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.

Post a Comment

0 Comments