🇦🇪യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടുപോകാത്തവര്‍ക്കുള്ള ഫൈനുകളില്‍ മാറ്റം വരുത്തി.
✒️യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തതിനുള്ള ഫൈനുകള്‍ ഏകീകരിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിരിറ്റിയുമാണ് നിരക്കുകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.
ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ യുഎഇയില്‍ പ്രവേശിച്ചവര്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുകയാണെങ്കില്‍ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. നേരത്തെ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതമായിരുന്നു. അതേസമയം താമസ വിസയിലുള്ളവരുടെ ഓവര്‍ സ്റ്റേ ഫൈനുകള്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്‍തു. ഇവര്‍ ഓരോ ദിവസവും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. താമസ വിസക്കാര്‍ക്ക് നേരത്തെ പ്രതിദിനം 25 ദിര്‍ഹമായിരുന്നു ഓവര്‍സ്റ്റേ ഫൈന്‍.
പുതിയ ഫീസുകളെക്കുറിച്ച് രാജ്യത്തുനീളമുള്ള ടൈപ്പിങ് സെന്ററുകള്‍ക്ക് അധികൃതരില്‍ നിന്ന് വിവരം ലഭിച്ചു. കഴിഞ്ഞ മാസം യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഓവര്‍ സ്റ്റേ ഫൈനുകളിലും മാറ്റം വരുത്തിയത്. വിവിധ തരം വിസകളിലെ ഓവര്‍ സ്റ്റേ നടപടികള്‍ ഏകീകരിക്കുകയാണ് പുതിയ നടപടിയിലൂടെ ചെയ്‍തത്.
🇶🇦ഖത്തർ ലോകകപ്പ്: ഉദ്ഘാടന ചടങ്ങ് നവംബർ 20-ന് വൈകീട്ട് 5 മണിക്ക്; ടിക്കറ്റ് ഇല്ലാത്തവർക്ക് ഡിസംബർ 2 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാം.
✒️ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് 2022 നവംബർ 20-ന് വൈകീട്ട് 5 മണിക്ക് ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി. 2022 നവംബർ 3-ന് നടന്ന ഒരു പ്രത്യേക പത്രസമ്മേളനത്തിൽ വെച്ച് സുപ്രീം കമ്മിറ്റിയുടെ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇവന്റ് വിഭാഗം ഡയറക്ടർ ഖാലിദ് അൽ മൗലാവിയാണ് ഇക്കാര്യം അറിയിച്ചത്
2022 നവംബർ 20-ന് നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറുമായി അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതാണ്. ഈ മത്സരത്തിന് രണ്ട് മണിക്കൂർ മുൻപായാണ് ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് നടത്തുന്നത്.
ഉദ്‌ഘാടന മത്സര ദിനത്തിൽ വൈകീട്ട് 3 മണിമുതൽ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകൾ തുറക്കുമെന്നും കമ്മിറ്റി അറിയിച്ചു. ഉദ്‌ഘാടന ചടങ്ങ് അതിഗംഭീരമായിരിക്കുമെന്ന് കമ്മിറ്റി സൂചിപ്പിച്ചു.
ടിക്കറ്റ് ഇല്ലാത്തവർക്ക് ഡിസംബർ 2 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാം
ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റില്ലാത്ത ഫുട്ബാൾ ആരാധകർക്ക് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ച ശേഷം 2022 ഡിസംബർ 2 മുതൽ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് സുപ്രീം കമ്മിറ്റി ഈ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെയും, ലോകകപ്പ് സെക്യൂരിറ്റി വിഭാഗത്തിന്റെയും ഔദ്യോഗിക വക്താവായ കേണൽ ജാബിർ ഹമൗദ് ജാബിർ അൽ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്.
ഇവർക്ക് ഹയ്യ കാർഡ് നിർബന്ധമാണ്. ഹയ്യ കാർഡിനായി ഇവർ ഹയ്യ ഓൺലൈൻ സംവിധാനത്തിലൂടെയോ, മൊബൈൽ ആപ്പിലൂടെയോ അപേക്ഷിക്കേണ്ടതാണ്.
🇴🇲ഒമാൻ ദേശീയ ദിനം: വാഹനങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി.
✒️ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗമാണ് ഈ അറിയിപ്പ് നൽകിയത്
ഈ അറിയിപ്പ് പ്രകാരം, ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 3 മുതൽ 30 വരെയുള്ള കാലയളവിൽ വാഹനങ്ങളിൽ സ്റ്റിക്കർ ഉൾപ്പടെയുള്ള അലങ്കാരങ്ങൾ പതിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇതോടൊപ്പം, വാഹനങ്ങളിൽ സ്റ്റിക്കർ ഉൾപ്പടെയുള്ള അലങ്കാരങ്ങൾ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:
ഇത്തരം സ്റ്റിക്കറുകൾ വാഹനങ്ങളുടെ മുൻവശത്തും, വശങ്ങളിലുമുള്ള ചില്ലുകളിൽ പതിക്കുന്നതിന് അനുമതിയില്ല.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ, ലൈറ്റുകൾ എന്നിവ ഒഴിവാക്കി കൊണ്ട് വേണം ഇവ പതിക്കാൻ.
വാഹനങ്ങൾ ഓടിക്കുന്നവർക്ക് കാഴ്ച്ച മറയുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ പുറക് വശത്തെ ചില്ലിൽ പതിക്കരുത്.
ഒട്ടിച്ച് വെക്കാത്ത രീതിയിലുള്ള തുണികൾ കൊണ്ടുള്ള അലങ്കാരങ്ങൾ വാഹനത്തിന്റെ എൻജിൻ ഹുഡിൽ പ്രദർശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്.
ഇത്തരം സ്റ്റിക്കറുകളിൽ അപകീര്‍ത്തികരമായതും, വെറുപ്പുളവാക്കുന്നതുമായ സന്ദേശങ്ങൾ അനുവദിക്കുന്നതല്ല.
രാജ്യത്തെ ട്രാഫിക് സുരക്ഷാ നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന രീതിയിലുള്ള സ്റ്റിക്കറുകൾക്ക് അനുമതിയില്ല.
വാഹനങ്ങളുടെ നിറത്തിന് മാറ്റം വരുത്തുന്നതിന് അനുമതിയില്ല.
ദേശീയ ദിനത്തിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലുള്ള സ്റ്റിക്കറുകൾക്ക് മാത്രമാണ് അനുമതി.
ഒമാൻ ഭരണാധികാരിയുമായ ബന്ധപ്പെട്ട കിരീടം, പരമ്പരാഗത രീതിയിലുള്ള കഠാരി തുടങ്ങിയ ചിഹ്നങ്ങൾ അലങ്കാരങ്ങളിൽ ഉൾപ്പെടുത്താൻ അനുമതിയില്ല.
🇶🇦നിലവിൽ ഖത്തറിലുള്ള സന്ദർശകർക്ക് ഫുട്ബാൾ ആരാധക വിസയിലേക്ക് മാറുന്നതിന് അവസരം.
✒️2022 നവംബർ 1-ന് മുൻപായി രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ള സന്ദർശകർക്ക് തങ്ങളുടെ വിസ ഫുട്ബാൾ ആരാധക വിസയാക്കി മാറ്റുന്നതിന് അവസരം നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ തരം സന്ദർശക വിസകളിലുള്ളവർക്കും ഈ സേവനം ലഭ്യമാണ്.
ഹയ്യ കാർഡ് നേടിയിട്ടുള്ള, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സന്ദർശകർക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇത്തരത്തിൽ വിസ മാറുന്നതിനായി ഇവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ്, അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനകേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.
ഈ സേവനത്തിന് 500 റിയാൽ ഈടാക്കുന്നതാണ്. 2023 ജനുവരി 23 വരെയാണ് ഇത്തരം വിസകളുടെ സാധുത.
ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് 2022 നവംബർ 1 മുതൽ ഡിസംബർ 22 വരെ വിസിറ്റ് വിസകളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
🇸🇦പനി പ്രതിരോധിക്കാന്‍ മാസ്‍ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം.
✒️പകര്‍ച്ചപ്പനി പ്രതിരോധിക്കാനായി മാസ്‍ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഒപ്പം നേരിട്ട് കണ്ണുകളിലും വായിലും തൊടുന്നത് ഒഴിവാക്കണം. ഇതിന് പുറമെ പകര്‍ച്ചപ്പനിക്കെതിരായ വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കരുതെന്നും അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
പകര്‍ച്ചപ്പനിക്കെതിരായ ബോധവത്കരണം മുന്‍നിര്‍ത്തി പ്രത്യേക പ്രചരണ ക്യാമ്പയിന് സൗദി ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുസമൂഹത്തിലെ മറ്റുള്ളവര്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള ആളുകളില്‍ പനിക്കെതിരായ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി.
ഓരോരുത്തരും അവരവരുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും നിരന്തരം കൈകള്‍ വൃത്തിയാക്കണമെന്നും തുമ്മുമ്പോള്‍ തൂവാലകള്‍ ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നു. വിയറല്‍, അസാധാരണമായ വിയര്‍പ്പ്, 38 ഡിഗ്രി സെല്‍ഷ്യസിലും ഉയര്‍ന്ന ശരീര താപനില തുടങ്ങിയവയാണ് പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍. ഇതിന് പുറമെ ചിലരില്‍ സങ്കീര്‍ണ അവസ്ഥകളായ ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവിയിലെ അണുബാധ, രക്തത്തിലെ അണുബാധ എന്നിവയ്ക്കോ മരണത്തിനോ വരെ സാധ്യതയുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
പകർച്ച വ്യാധിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാനും മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുഇടങ്ങളിലും ആളുകൾ ഒരുമിച്ച് കൂടുന്നിടത്തും മാസ്‌ക് ധരിക്കാനാണ് സൗദി ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്.
പകർച്ച വ്യാധിയെ പ്രതിരോധിക്കുന്നതിന് വാക്സിൻ സ്വീകരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താമസ ജോലി സ്ഥലങ്ങളിൽ ശുചിത്വം പാലിക്കുക, കൈകൾ ഇടവിട്ട് കഴുകുക, തുമ്മുമ്പോൾ ടിഷ്യൂ ഉപയോഗിക്കുക, കണ്ണുകളിലും വായിലും നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും മന്ത്രാലയം നൽകി. ശരീരം വിറയലോട് കൂടി പനി, 38 ഡിഗ്രിയിൽ കൂടുതൽ ശരീര താപനില ഉയരുക, പേശി വേദന, തലവേദന, തൊണ്ടവേദന, തുടർച്ചയായ ചുമ, മൂക്കൊലിപ്പ് തുടങ്ങിയവ വൈറൽ ഫ്ളൂവിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
🇸🇦സഫാമക്ക – കേളി മെഗാ ക്രിക്കറ്റ് 2022’ന് പ്രൗഢോജ്വല തുടക്കം.
✒️കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റ് ‘സഫാമക്കാ – കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2022’ന് പ്രൗഢോജ്വല തുടക്കമായി.
എക്സിറ്റ് 18ലെ കെസിഎ – എംസിഎ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ അധ്യക്ഷതയും സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പറഞ്ഞു.
കേളി രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ ടി ആർ സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, ട്രഷറർ ജോസഫ് ഷാജി, സ്പോർട്സ് കമ്മറ്റി കൺവീനർ ഹസ്സൻ പുന്നയൂർ, ചെയർമാൻ ജവാദ് പരിയാട്ട്, ക്രിക്കറ്റ് ടൂർണ്ണമെന്റ് കോർഡിനേറ്റർ രാജേഷ് ചാലിയാർ, ടെക്‌നിക്കൽ കൺവീനർ ഷറഫ് പന്നിക്കോട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഗഫൂർ ആനമാങ്ങാട് ചടങ്ങിന് നന്ദി പറഞ്ഞു.
നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിലെ ലീഗടിസ്ഥാനത്തിലുള്ള പ്രാഥമിക മത്സരങ്ങൾ നാല് ഗ്രൗണ്ടുകളിലായി നടക്കും. ഉദ്‌ഘാടന ദിനം നടന്ന ആറ് കളികളിൽ എട്ട് ടീമുകൾ മാറ്റുരച്ചു. ആദ്യ മത്സരത്തിൽ മാസ്റ്റേഴ്‌സ് സിസിയെ ആഷസ് സിസി 2 വിക്കറ്റിനു പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ നജിം സിസിയെ ഐ ലീഡ് സിസി 9 വിക്കറ്റിന് പരാജയപ്പെടുത്തി.
മൂന്നാമത്തെ മത്സരത്തിൽ എസ് ആർ സിസിയെ കെ ഡബ്ല്യൂ സിസി 3 വിക്കറ്റിന് പരാജയപ്പെടുത്തി. നാലാമത്തെ മത്സരത്തിൽ സ്പാർക്കൻസ് സിസി കെ എൽ 14 റിയാദിനെ 26 റണ്ണിന് പരാജയപ്പെടുത്തി. അഞ്ചാമത്തെ മത്സരത്തിൽ മാസ്റ്റേഴ്‌സ് സിസി നജിം സിസി യെ 66 റൺസിന് പരാജയപ്പെടുത്തി. ആറാമത്തെ മത്സരത്തിൽ എസ് ആർ സിസിയെ സ്പാർക്കൻസ് സിസി 6 വിക്കറ്റിന് പരാജയപ്പെടുത്തി.
ജയണ്ണ, ബിലാൽ, ചാക്കോ, റൈഗോൺ, ഷമീർ, സേവിച്ചാൻ, ആസിഫ്, അജു, സെബിൻ, ഷീൻ എന്നിവർ അമ്പയർമാർമാരായി കളികൾ നിയന്ത്രിച്ചു.
🇰🇼പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷം രൂപ കൊള്ളയടിച്ചു.
✒️ഡിക്ടറ്റീവ് ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തിയ തട്ടിപ്പുകാര്‍ പ്രവാസിയുടെ 600 ദിനാർ (ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കൊള്ളയടിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖഷാനിയ്യ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.
41 വയസുള്ള പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അബ്ദാലിയില്‍ വച്ച് രണ്ട് പേരെ തന്നെ തടഞ്ഞു നിര്‍ത്തി ആദ്യം തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചുവെന്നും ഇത് കാണിക്കുന്നതിനായി പഴ്‍സ് പുറത്തെടുമ്പോള്‍ അത് തട്ടിയെടുത്ത് മുങ്ങുകയായിരുന്നുവെന്നാണ് പ്രവാസിയുടെ മൊഴി. തട്ടിപ്പുകാര്‍ രണ്ട് പേരും യുവാക്കളാണ്. ഒരാള്‍ സ്വദേശികളുടെ പരമ്പരാഗത വസ്ത്രത്തിലും മറ്റൊരാള്‍ സ്‍പോര്‍ട്സ് യൂണീഫോമിലും ആയിരുന്നുവെന്ന് തട്ടിപ്പിനിരയായ പ്രവാസി വ്യക്തമാക്കി.
🇦🇪നാളെ ദുബൈ മെട്രോ സമയക്രമത്തില്‍ മാറ്റം; അറിയിപ്പുമായി ആര്‍ടിഎ.
✒️ദുബൈ ഫിറ്റ്നസ് ചലഞ്ചിന് കീഴില്‍ സംഘടിപ്പിക്കുന്ന 'ദുബൈ റൈഡ്' പ്രമാണിച്ച് ഞായറാഴ്ച ദുബൈ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ദുബൈ റൈഡിന് വേണ്ടി എത്തുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് മെട്രോ രാവിലെ 3.30 മുതല്‍ സര്‍വീസ് തുടങ്ങും. ഇതിനു പുറമെ 'ദുബൈ റണ്‍' ഇവന്റ് നടക്കാനിരിക്കുന്ന നവംബര്‍ 20നും മെട്രോ സര്‍വീസ് രാവിലെ 3.30 മുതല്‍ ആരംഭിക്കും.
അതേസമയം ദുബൈയിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടുമെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. നവംബര്‍ ആറിന് രാവിലെ നാല് മണി മുതല്‍ ഒന്‍പത് മണി വരെയായിരിക്കും വാഹനങ്ങള്‍ക്ക് ശൈഖ് സായിദ് റോഡില്‍ നിയന്ത്രണം.
ദുബൈയിലെ സ്വദേശികളും പ്രവാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദുബൈ റെഡിന്' വേണ്ടിയാണ് ശൈഖ് സായിദ് റോഡില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ദുബൈ റൈഡിന് ശൈഖ് സായിദ് റോഡിന്റെ ഇരു വശങ്ങളും ഉപയോഗിക്കും. ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ട് മുതല്‍ സഫ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (സെക്കന്റ് ഇന്റര്‍ചേഞ്ച്) വരെയുള്ള ഭാഗമായിരിക്കും ഇതിനായി മാറ്റിവെയ്ക്കുകയെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി അറിയിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയങ്ങളില്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി അല്‍ വസ്‍ല്‍ സ്ട്രീറ്റ്, അല്‍ ഖലീല്‍ സ്ട്രീറ്റ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ അസായില്‍ സ്ട്രീറ്റ്, സെക്കന്റ് സാബീല്‍ സ്ട്രീറ്റ്, സെക്കന്റ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ ഹാദിഖ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാം.
ദുബൈയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റായ ദുബൈ റെഡില്‍ പങ്കെടുക്കുക വഴി ബുര്‍ജ് ഖലീഫ, മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, ദുബൈ വാട്ടര്‍ കനാല്‍ എന്നിവയ്ക്ക് മുന്നിലൂടെ സൈക്കിളില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. ശൈഖ് സായിദ് റോഡിനെ അക്ഷാര്‍ത്ഥത്തില്‍ സൈക്ലിങ് ട്രാക്ക് ആക്കി മാറ്റുന്ന ദുബൈ റൈഡില്‍ കഴിഞ്ഞ വര്‍ഷം 33,000 പേരാണ് പങ്കെടുത്തത്.
🇦🇪ദുബൈയില്‍ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടും.
✒️ദുബൈയിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടുമെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നവംബര്‍ ആറിന് രാവിലെ നാല് മണി മുതല്‍ ഒന്‍പത് മണി വരെയായിരിക്കും വാഹനങ്ങള്‍ക്ക് നിയന്ത്രണം.
ദുബൈയിലെ സ്വദേശികളും പ്രവാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദുബൈ റെഡിന്' വേണ്ടിയാണ് ശൈഖ് സായിദ് റോഡില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ദുബൈ റൈഡിന് ശൈഖ് സായിദ് റോഡിന്റെ ഇരു വശങ്ങളും ഉപയോഗിക്കും. ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ട് മുതല്‍ സഫ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (സെക്കന്റ് ഇന്റര്‍ചേഞ്ച്) വരെയുള്ള ഭാഗമായിരിക്കും ഇതിനായി മാറ്റിവെയ്ക്കുകയെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി അറിയിച്ചിട്ടുണ്ട്.
🇦🇪ദുബൈയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയത് ഒരു കോടി ടൂറിസ്റ്റുകള്‍; മുന്നില്‍ ഇന്ത്യക്കാര്‍.
✒️ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്.
10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്. 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ദുബൈയിലെത്തിയത്. 20 ലക്ഷം പേരാണ് അക്കാലയളവില്‍ രാജ്യത്ത് എത്തിയത്. എക്സ്പോ 2020 ഇതിന് ഒരു കാരണമാണ്. കൊവിഡ് മഹാമാരിക്ക് മുമ്പ് 2019ല്‍ 12.08 ദശലക്ഷം പേരാണ് ദുബൈയിലെത്തിയത്. ദുബൈ വിനോദസഞ്ചാര മേഖലയുടെ ശക്തമായ തിരിച്ചുവരവാണ് ഈ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
🇦🇪നിലമ്പൂര്‍ തേക്കില്‍ ശൈഖ് മുഹമ്മദിന്‍റെ ചിത്രം; ദുബൈ ഭരണാധികാരിക്ക് നല്‍കണമെന്ന മോഹവുമായി മലയാളി.
✒️ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ ചിത്രം നിലമ്പൂര്‍ തേക്കില്‍ കൊത്തിയെടുത്തിരിക്കുകയാണ് മമ്പാടി സ്വദേശി മുഹമ്മദ് റാഷിദ്. ഷെയ്ഖ് മുഹമ്മദിൻറെ ഈ ചിത്രം അദ്ദേഹത്തിന് കൈമാറണമെന്ന ആഗ്രഹത്തിലാണ് ഇപ്പോൾ അബുദാബിയിലുള്ള മുഹമ്മദ് റാഷിദ്
ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മലപ്പുറം മമ്പാട്ടെ ഫര്‍ണീച്ചര്‍ വ്യാപാരി മുഹമ്മദ് റാഷിദും തമ്മില്‍ പേരിലെ സാമ്യത്തിന് അപ്പുറം പ്രത്യക്ഷത്തിൽ മറ്റൊരു ബന്ധവുമില്ല. പക്ഷേ പ്രളയത്തിൽ എല്ലാം തകര്‍ന്ന് നിന്ന് മുഹമ്മദ് റാഷിദിൻറെ ജീവിതവും കാഴ്ചപ്പാടുകളും മാറ്റി മറിച്ചത് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂമിന്‍റെ ജീവിതകഥയാണ്. ആ കഥയിൽ നിന്നുള്ള പ്രചോദനമാണ് ഇന്ന് മുഹമ്മദ് റാഷിദിന്‍റെ ജീവിതം
ഷെയ്ഖ് മുഹമ്മദിനെ കുറിച്ച് കൂടുതലറിഞ്ഞതോടെയാണ് നിലമ്പൂര്‍ തേക്കിൽ അദ്ദേഹത്തിൻറെ ചിത്രം ഒരുക്കണമെന്ന ആഗ്രഹം മനസിലുറപ്പിച്ചത്. ആദ്യം കേട്ടപ്പോൾ പലരും പ്രായോഗികമല്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കി. പക്ഷേ പിന്‍മാറാൻ മുഹമ്മദ് റാഷിദ് തയാറായില്ല. ശ്രീനിവാസനെന്ന സുഹൃത്ത് സഹായത്തിനെത്തിയതോടെ നിലമ്പൂര്‍ തേക്കിൽ ഷെയ്ഖ് മുഹമ്മദിൻറെ ചിത്രം തെളിഞ്ഞു.
ചിത്രം ശൈഖ് മുഹമ്മദിന് കൈമാറണമെന്ന ആഗ്രഹത്തോടെയാണ് ഏതാനും മാസം മുന്പ് മുഹമ്മദ് റാഷിദ് യുഎഇയിലേക്കെത്തിയത്. പക്ഷേ ആ ശ്രമം ഇതുവരെ ലക്ഷ്യം കണ്ടില്ല. അബുദാബിയിലെ സുഹൃത്തിൻറെ റസ്റ്റോറൻറില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിന് പലരും മോഹവില വാഗ്ദാനം ചെയ്തെങ്കിലും ചിത്രം നൽകാൻ മുഹമ്മദ് റാഷിദ് തയാറായില്ല. എന്നെങ്കിലും ഈ ചിത്രം ശൈഖ് മുഹമ്മദിൻറെ കൈകളിലെത്തിക്കുകയെന്ന അടങ്ങാത്ത ആഗ്രഹവുമായി അതിനുള്ള ശ്രമങ്ങൾ തുടരുകയാണ് മുഹമ്മദ് റാഷിദ്.
0 Comments