🛫കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.
✒️കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നല്‍കിയ അറിയിപ്പില്‍ പറയുന്നത്.
ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകളുടെ പുനഃക്രമീകരണം കാരണം കുറഞ്ഞ സമയത്തിനിടെ വളരെയധികം യാത്രക്കാര്‍ എത്തുന്നത് മുന്നില്‍കണ്ടാണ് അധികൃതരുടെ അറിയിപ്പ്. നേരത്തെ വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ യാത്ര കൂടുതല്‍ സുഗമമാക്കാമെന്നും അറിയിപ്പില്‍ പറയുന്നു.
🇸🇦പ്രവാസികൾക്കായി നോർക്കയുടെ ലോൺ മേള.
✒️തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ കാനറാ ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം ,കൊല്ലം ,തൃശൂർ ,പാലക്കാട് ജില്ലകളിൽ ലോൺ മേള സംഘടിപ്പിക്കുന്നു. നവംബർ 10,11 തീയതികളിൽ കാനറാ ബാങ്ക് റീജണൽ ഓഫീസുകളിലാണ് മേള നടക്കുക.
രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു തൊഴിൽ ചെയ്തു സ്ഥിരമായി മടങ്ങി വന്നവർക്ക് www.norkaroots.org എന്ന വെബ്സൈറ്റു വഴി അപേക്ഷിക്കാം. നോർക്ക റൂട്സിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നവർക്കാണ് ലോൺ മേളയിൽ പങ്കെടുക്കാൻ അവസരം. നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ് (NDPREM)പദ്ധതി പ്രകാരമാണ് ലോൺ നൽകുന്നത്. ഇതുവഴി 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും സംരംഭകർക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
ഡോക്ടര്‍മാര്‍, വിവിധ സ്‌പെഷാലിറ്റികളിലേയ്ക്ക് നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലയിൽ തൊഴിൽ തേടുന്നവർക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ സംബന്ധിച്ചും, തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവർ നവംബര്‍ 15-ന് മുന്‍പ് അപേക്ഷിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് DWMS CONNECT (ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത് റജിസ്റ്റര്‍ ചെയ്യണം.
DWMS ആപ്പില്‍ പ്രൊഫൈല്‍ ക്രിയേറ്റു ചെയ്യുന്ന വേളയില്‍ റഫറല്‍ കോഡായി NORKA എന്നും ചേര്‍ക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.അല്ലെങ്കില്‍ https://knowledgemission.kerala.gov.in എന്ന വെബ്ബ്‌സൈറ്റ് വഴിയും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാവുന്നതാണ്.
🇸🇦പ്രവാസികളെ ഒഴിവാക്കിയ തൊഴിലുകളിൽ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ജോലി ചെയ്യാം
✒️സൗദി അറേബ്യയില്‍ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ എല്ലാ തൊഴില്‍ മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ജോലി ചെയ്യാം. സൗദി അറേബ്യയ്ക്ക് പുറമെ യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയും സ്വദേശിവത്കരിച്ച തസ്തികളില്‍ ഉള്‍പ്പെടുത്താമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി ഒരു പ്രാദേശിക മാധ്യമമാണ് റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്.
പ്രവാസികളെ ഒഴിവാക്കി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു തസ്‍തികയില്‍ ഗൾഫ് പൗരനെ നിയമിച്ചാല്‍ അത് ആ സ്ഥാപനത്തില്‍ സ്വദേശിവത്കരണം നടപ്പാക്കിയ ഉള്‍പ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ സൗദി അറേബ്യയിലെ കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലെ നിര്‍ദിഷ്ട ശതമാനം അവസരങ്ങള്‍ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷത്തോടെ കൺസൾട്ടിംഗ് ജോലികളിലും ബിസിനസുകളിലും 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കും. ഇത് സംബന്ധിച്ച തീരുമാനം സൗദി
ഹ്യൂമൻ റിസോഴ്‌സ് ആന്റ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രി എഞ്ചിനിയർ അഹമ്മദ് അൽറാജ്ഹി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
0 Comments