Ticker

6/recent/ticker-posts

Header Ads Widget

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു.

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്രീക് എ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാന് വെടിയേറ്റു. വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ വെച്ചായിരുന്നു സംഭവം. ലോങ് മാർച്ചിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇമ്രാൻ ഖാന് വെടിയേറ്റതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.

ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. കൂടെ ഉണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആർക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അക്രമി തോക്കുമായി നിൽക്കുന്നതിന്റേയും ഒരുകൂട്ടം ആളുകൾ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ ഇമ്രാൻ ഖാനെ ഉടൻതന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. പിടിഐ നേതാവ് ഫൈസൽ ജാവേദിനും പരിക്കേറ്റതായാണ് വിവരം.

നിലവിലുള്ള പാക് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഇമ്രാൻ ഖാന്റെ ലോങ് മാർച്ച്. ഷെഹബാസ് ഷെരീഫ് സർക്കാർ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഇമ്രാൻ ഖാന്റെ പാർട്ടി ഉന്നയിക്കുന്നത്.

Post a Comment

0 Comments