കരിപ്പൂര്‍ വിമാനത്താവളത്തിൽ അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ 19കാരി പിടിയില്‍.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ 19കാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിക്ക് ഈ യുവതി സ്വർണവുമായി എത്തുന്നുവെന്ന് കൃത്യമായ വിവരം ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് പറഞ്ഞ് യുവതി ഒഴിയാൻ ശ്രമിച്ചു.
തുടർന്ന് ദേഹ പരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപയുടെ സ്വർണം തുന്നിച്ചേർത്ത നിലയിൽ കണ്ടെത്തിയത്. കസ്റ്റംസിനെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.
0 Comments