Ticker

6/recent/ticker-posts

Header Ads Widget

കാക്കിക്കുള്ളിലെ ഫോട്ടോ​ഗ്രാഫർ; വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫിയിൽ തിളങ്ങി പൊലീസ് ഓഫീസർ രതീഷ് രാജൻ


ചേർത്തലയിലെ തെങ്ങിൻമുകളിലെ ഉടുമ്പും എരണ്ടയും തമ്മിലെ സംഘട്ടന രംഗം ഇൻസ്റ്റാഗ്രാമിലാക്കിയപ്പോൾ കാഴ്ചക്കാരായത് 9 കോടിയിലധികം പേർ
.

കൊച്ചി: പൊലീസ് ജോലിക്കിടയിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലും തിളങ്ങുകയാണ് കൊച്ചി സിറ്റി പൊലീസിലെ രതീഷ് രാജൻ. തണ്ടർ ബോൾട്ട് പരിശീലനത്തിനിടെ തുടങ്ങിയ വിനോദം ഇപ്പോൾ രതീഷിന്‍റെ  ജീവിതത്തിന്‍റെ ഭാഗമാണ്. ഇന്ന് മുതൽ തിങ്കളാഴ്ച വരെ കൊച്ചി ലുലുമാളിൽ നടക്കുന്ന തന്‍റെ ആദ്യ ഫോട്ടോ പ്രദർശനത്തിന്‍റെ ആകാംക്ഷയിലാണ്  രതീഷ്.

മകളുടെ പിറന്നാൾ ചിത്രങ്ങളെടുക്കാൻ വാങ്ങിയ ക്യാമറയും കൊണ്ടാണ് തണ്ടർ ബോൾട്ട് പരിശീലനത്തിനായി രതീഷ് കാട് കയറിയത്. 2013ലെ പറമ്പിക്കുളത്തെ ആ രണ്ടാഴ്ച കാലം രതീഷിന്‍റെ കാഴ്ചകളെ മാറ്റി മറിച്ചു. അപൂർവ്വമായ ജീവതാളങ്ങളെ ക്യാമറ കണ്ണിലാക്കിയപ്പോൾ മുൻപൊന്നും അനുഭവിച്ചിട്ടില്ലാത്ത ഒരു സന്തോഷം.

പിന്നീടങ്ങോട്ട് ജോലിയിൽ ഇടവേളകൾ കണ്ടെത്തി രതീഷ്  കൂട്ടുകാർക്കൊപ്പം കാടും മലയും  കയറി തുടങ്ങി. നാട്ടിലെയും അധികമാരും ശ്രദ്ധിക്കാത്ത ജീവനുകളിൽ കണ്ണ് ഉടക്കി. അങ്ങനെ ചേർത്തലയിലെ തെങ്ങിൻമുകളിലെ ഉടുമ്പും എരണ്ടയും തമ്മിലെ സംഘട്ടന രംഗം ഇൻസ്റ്റാഗ്രാമിലാക്കിയപ്പോൾ കാഴ്ചക്കാരായത് 9 കോടിയിലധികം പേർ.

കേരള പൊലീസിൽ നിന്ന് നല്ല പിന്തുണയുണ്ട്. നിലവിൽ ഹൈക്കോടതി ജഡ്ജിയുടെ സുരക്ഷാ ചുമതലയിലാണ് ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശിയായ രതീഷ് രാജൻ. കൂടുതൽ സ്ഥലങ്ങളിൽ ഫോട്ടോ പ്രദർശനങ്ങൾ, മസൈമരായിലേക്ക് ഒരു യാത്ര. വലിയ ഫ്രെയിമുകളിലേക്കാണ് ഈ പൊലീസുകാരന്റെ ഫോക്കസ്.

Post a Comment

0 Comments