അയല്‍വാസികള്‍ നേരിട്ടെത്തി, വിദേശത്തുനിന്നടക്കം ഫോണ്‍ കോളുകളും എത്തി. താന്‍ മരിച്ചിട്ടില്ലെന്നും പോസ്റ്റ് വ്യാജമാണെന്നും ആളുകളെ അറിയിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് മുന്‍ മെമ്പറുമായ അറുപതുകാരന്‍ മടുത്തു.
പോലീസില്‍ വിവരമറിയിക്കാനും പരാതി നല്‍കാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ വീട്ടുകാരുമായി ആലോചിച്ച് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മകന് മാപ്പുനല്‍കിയെന്നും പിതാവ് പറഞ്ഞു. കുടുംബത്തര്‍ക്കം നിലനില്‍ക്കുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ താനറിയാതെയാണ് ഇത്തരത്തില്‍ സന്ദേശം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രചരിച്ചതെന്ന് മകന്‍ പറയുന്നു.
0 Comments