Ticker

6/recent/ticker-posts

Header Ads Widget

കേരള ജിപ്‌സിയുമായി ഇറങ്ങി, മലേഷ്യന്‍ ആര്‍.എഫ്.സി. ചലഞ്ചില്‍ കിടിലന്‍ നേട്ടം കൊയ്ത് മലയാളികള്‍

ആനന്ദ് മാഞ്ഞൂരാന്‍ പ്രത്യേകം തയ്യാറാക്കിയ ജിപ്‌സിയിലാണ് റേസില്‍ പങ്കെടുത്തത്. ഇന്ത്യയില്‍നിന്നും മലേഷ്യന്‍ ആര്‍.എഫ്.സി.യില്‍ യോഗ്യത നേടിയ ആദ്യവാഹനമാണിത്.


ഓഫ് റോഡ് റേസില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള മലേഷ്യന്‍ ആര്‍.എഫ്.സി. ചലഞ്ചില്‍(റെയിന്‍ ഫോറസ്റ്റ് ചലഞ്ച്) മലയാളികള്‍ക്ക് നേട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രഗത്ഭരായ ഡ്രൈവര്‍മാര്‍ പങ്കെടുത്ത ചലഞ്ചില്‍ ഇന്ത്യയില്‍നിന്ന് പങ്കെടുത്ത ഏക മലയാളി ടീം അഞ്ചാംസ്ഥാനം നേടി. കോട്ടയം പാമ്പാടി സ്വദേശിയായ ആനന്ദ് വി.മാഞ്ഞൂരാനും എറണാകുളം പെരുമ്പാവൂര്‍ സ്വദേശി വിഷ്ണുരാജുമാണ് ഈ നേട്ടത്തിന് അര്‍ഹരായത്. നവംബറില്‍ മലേഷ്യയില്‍ നടന്ന റേസിലാണ് ഇവര്‍ നേട്ടം കൊയ്തത്.

ആനന്ദ് മാഞ്ഞൂരാന്‍ പ്രത്യേകം തയ്യാറാക്കിയ ജിപ്‌സിയിലാണ് റേസില്‍ പങ്കെടുത്തത്. ഇന്ത്യയില്‍നിന്നും മലേഷ്യന്‍ ആര്‍.എഫ്.സി.യില്‍ യോഗ്യത നേടിയ ആദ്യവാഹനമാണിത്. കേരള രജിസ്ട്രേഷനിലുള്ള വാഹനവുമായാണ്(കെ.എല്‍.5 എ.എം.1810) ഇവര്‍ മത്സരത്തില്‍ പങ്കെടുത്തത്. ആര്‍.എഫ്.സി. ഇന്ത്യന്‍ ചാപ്റ്ററില്‍ ജേതാക്കളായവര്‍ക്കുമാത്രമേ മലേഷ്യന്‍ ആര്‍.എഫ്.സി.യില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.

2019-ലും 2021-ലും ആര്‍.എഫ്.സി. ഇന്ത്യന്‍ ചാപ്റ്ററില്‍ നേടിയെടുത്ത വിജയമാണ് ആനന്ദ് വി.മാഞ്ഞൂരാന് ഈ ലക്ഷ്യത്തിലെത്താന്‍ വഴിയൊരുക്കിയത്. പത്തുദിവസമായിരുന്നു മത്സരം. 44 ട്രാക്കുകളിലാണ് വാഹനം ഓടിച്ചത്. ഏറെനാളത്തെ പ്രയത്‌നം ഇതിനുപിന്നിലുണ്ടെന്ന് ആനന്ദ് മാഞ്ഞൂരാന്‍ പറഞ്ഞു.

'യാത്രാരേഖകള്‍ ശരിയാക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. ഇന്ത്യയില്‍നിന്നുള്ള ആദ്യ വാഹനമായതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്കുപോലും ഇതേക്കുറിച്ച് വേണ്ടത്ര ധാരണയുണ്ടായിരുന്നില്ല. വാഹനം കപ്പലിലാണ് അവിടേക്ക് അയച്ചത്. 30 ലക്ഷത്തോളം രൂപ ചെലവായി,'-ആനന്ദ് പറഞ്ഞു.

Post a Comment

0 Comments