Ticker

6/recent/ticker-posts

Header Ads Widget

കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

തൃശൂര്‍ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്.

ഒല്ലൂര്‍ സ്വദേശി രാജേന്ദ്രബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകന്‍ സമര്‍ഥ് ( ആറു വയസ്സ്) എന്നിവരാണ് മരിച്ചത്.

ആറാട്ടുപുഴ ബണ്ടുറോഡിലൂടെ പോകുമ്പാഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. ആറുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബണ്ടുറോഡില്‍ വെച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ, കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

ഏകദേശം 20 മിനുട്ടോളം കാറിനകത്ത് യാത്രക്കാര്‍ കുടുങ്ങിക്കിടന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. കാറിലുണ്ടായിരുന്ന ആറുപേരെയും നാട്ടുകാര്‍ കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Post a Comment

0 Comments