സാധാരണയായി വേനലിൽ കാണുന്ന കണ്ണിന്‍റെ കോൺജിക്ടയവയെ ബാധിക്കുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. 'മദ്രാസ് ഐ' എന്നും 'റെഡ് ഐ' എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് മുമ്പ് ചൂടുകാലത്താണ് കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് ഏതു കാലത്തും ഇത് ആളുകളിൽ കണ്ടുവരുന്നു.
കണ്ണിന്‍റെയും കൺപോളകളുടെയും മുൻ ഉപരിതലത്തിൽ ഉണ്ടാകുന്ന അണുബാധയാണ് ഇത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് മാറുന്ന നിരുപദ്രവകാരിയായിരുന്നു മുമ്പ് ചെങ്കണ്ണ്.എന്നാലിപ്പോള്‍ രോഗം ഭേദപ്പെടുന്നതിന് സമയമെടുക്കുകയും രോഗതീവ്രത കൂടുകയും ചെയ്തിരിക്കുന്നു.
സമയോചിതമായി ചികിത്സിച്ചില്ലെങ്കില്‍ ചിലരിലെങ്കിലും ഇത് കാഴ്‌ച നഷ്‌ടപ്പെടുന്ന അവസ്‌ഥയിലേക്കും എത്തിക്കാം. ബാക്‌ടീരിയ മൂലമാണ് രോഗം വന്നതെങ്കിൽ കണ്ണിൽ പീള കൂടുതലുണ്ടാകും.ഇക്കാര്യവും ശ്രദ്ധിക്കാം.
ചെങ്കണ്ണിന്‍റെ ലക്ഷണങ്ങള്‍...
1) കണ്ണുകൾക്ക് ചൊറിച്ചിൽ
2) കൺപോളകൾക്ക് തടിപ്പ്
3) കണ്ണിന് ചൂട്
4) കണ്ണുകളിൽ ചുവപ്പുനിറം
4) പീള കെട്ടൽ
5) പ്രകാശം അടിക്കുമ്പോൾ അസ്വസ്‌ഥത
6) തലവേദന
7) ചിലർക്ക് പനിയും
കാരണം...
ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധയാണ് ചെങ്കണ്ണിന് പ്രധാനമായും കാരണമാകുന്നത്. ഇതുമൂലം കണ്‍ജക്ടീവ എന്ന കോശഭിത്തിയിൽ താൽക്കാലികമായി രക്തപ്രവാഹം ഉണ്ടാകുകയും കണ്ണ് ചുവന്ന് കാണപ്പെടുകയും ചെയ്യുന്നു.
ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ആരോഗ്യകരമായ ഭക്ഷണം ആയിരിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ ചെങ്കണ്ണ് ഭേദമാകും.
ചെങ്കണ്ണുള്ളവർ രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണിലെ പീള മൂലം കൺപോളകൾ ഒട്ടിപ്പിടിച്ചിരിക്കാറുണ്ട്. അതിനാൽ തന്നെ കണ്ണ് തുറക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടാകാം. ഇതൊഴിവാക്കാൻ ഒരു വഴിയുണ്ട്. അൽപ്പം തിളപ്പിച്ചാറിയ ചൂടുവെളളം എടുത്ത് അതിൽ ഒരു തുണിക്കഷ്ണം മുക്കിപ്പിഴിഞ്ഞ് ആ തുണി ഉപയോഗിച്ച് സാവധാനം കണ്ണ് തുടച്ചുകൊടുത്താൽ മതി. അപ്പോൾ പീളകെട്ടിയത് അലിഞ്ഞ് കണ്ണ് പതുക്കെ തുറക്കാനാകും. ഇതിന് ശേഷം കൈകള്‍ നന്നായി സോപ്പിട്ട് കഴുകിയാൽ മതി.
ചികിത്സ...
65% കൺജംഗ്റ്റിവൈറ്റിസ് കേസുകളും ചികിത്സയില്ലാതെ തന്നെ 2-5 ദിവസത്തിനുള്ളിൽ സ്വയം പരിഹരിക്കപ്പെടുന്നതാണ്. എന്നാല്‍ ഇതിനുള്ളില്‍ മാറ്റം കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും ചികിത്സ തേടണം. ചെങ്കണ്ണിന് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയില്‍ ലഭ്യമാണ്.
ലേഖനം തയ്യാറാക്കിയത് : ഡോ. ലാസിമ സാദിഖ്
ഡോ. ബാസില്‍സ് ഹോസ്പിറ്റല്‍
പാണ്ടിക്കാട്, മലപ്പുറം
0 Comments