Ticker

6/recent/ticker-posts

Header Ads Widget

സൗദി: VAT വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് ധനകാര്യ മന്ത്രി.

സൗദിയിൽ പ്രാബല്യത്തിലുള്ള മൂല്യവർധിത നികുതിയിലും (വാറ്റ്) വിദേശ തൊഴിലാളികളുടെ ലെവിയിലും മാറ്റമുണ്ടാവില്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽജദാൻ അറിയിച്ചു. അൽഅറബിയ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തിന്‍റെ ബജറ്റിൽ എണ്ണവിലയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതത്തിൽ കുറവുണ്ടെന്നും നടപ്പുവർഷ ബജറ്റ് മിച്ചത്തിന്റെ വിതരണം സാമ്പത്തിക വർഷാവസാനത്തിനു ശേഷം മാത്രമേ നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിൽ നിത്യോപയോഗ സാധനങ്ങൾക്കും സേവനങ്ങൾക്കും ഉൾപ്പടെ 15 ശതമാനം മൂല്യവർധിത നികുതിയാണ് ഈടാക്കുന്നത്. വിദേശ തൊഴിലാളികൾക്ക് പ്രതിമാസം 800 റിയാലാണ് ലെവിയായി ഈടാക്കുന്നത്. ഇത് രണ്ടും തുടരുമെന്നാണ് പുതിയ സാമ്പത്തിക വർഷത്തെ പൊതുബജറ്റ് പ്രഖ്യാപിച്ചയുടൻ നടത്തിയ പ്രതികരണത്തിൽ ധനകാര്യ മന്ത്രി പ്രസ്താവിച്ചത്.

അതേസമയം 2023 ലേക്കുള്ള സൗദി പൊതു ബജറ്റ് പ്രഖ്യാപിച്ചു. റിയാദിലെ യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ബജറ്റിനായി നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. മന്ത്രിമാർ ബജറ്റിലെ ഇനങ്ങൾ അവലോകനം ചെയ്യുകയും 2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. വരുമാനം 1.130 ലക്ഷം കോടി റിയാലും ചെലവ് 1.114 ലക്ഷം കോടി റിയാലും മിച്ചം 16 ശതകോടി റിയാലുമാണ് കണക്കാക്കുന്നത്.

ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന സാമൂഹിക പരിപാടികളും പദ്ധതികളും സജീവമായി നടപ്പാക്കാൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചു. രാജ്യത്ത് സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിവർത്തന പ്രക്രിയ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാൻ രാജാവിന്‍റെ നിർദേശങ്ങൾക്കനുസൃതമായാണ് ഇതുവരെ നേടിയ നല്ല ഫലങ്ങൾ. സമഗ്രമായ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ വിജയം ഇത് സ്ഥിരീകരിക്കുന്നു. ഊർജസ്വലമായ ഒരു സമൂഹത്തിനും സമ്പന്നമായ സമ്പദ്‌വ്യവസ്ഥയ്ക്കും രാഷ്ട്രത്തിനും വേണ്ടിയുള്ള സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതാണിത്. പ്രാദേശിക, മേഖലാ തന്ത്രങ്ങൾക്കനുസരിച്ച് മൂലധന പദ്ധതികൾക്കായുള്ള ചെലവുകൾക്ക് മുൻഗണന നൽകാനാണ് 2023 ലെ ബജറ്റിൽ സർക്കാർ ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു.

വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ചു; മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി.

കരിപ്പൂരില്‍ നിന്നും റിയാദിലേക്കുള്ള വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ച മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 321-ാം നമ്പര്‍ വിമാനത്താവളത്തില്‍ റിയാദിലേക്ക് യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദ് ആണ് തന്റെ പാസ്‌പോര്‍ട്ട് വിമാനത്തില്‍ മറന്നുവെച്ചത്. 

റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് മറന്ന വിവരം ഇവര്‍ അറിയുന്നത്. ചൊവ്വാഴ്ച രാത്രി 11.18നാണ് വിമാനം ലാന്‍ഡ് ചെയ്തത്. പാസ്‌പോര്‍ട്ട് മറന്നത് അറിഞ്ഞ യാത്രക്കാരി ഈ വിവരം ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്തിനകത്തെ സീറ്റുകളില്‍ തെരച്ചില്‍ നടത്തിയപ്പോള്‍ പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ലെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ പറഞ്ഞത്. വിശദമായ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ കോഴിക്കോടേക്കുള്ള യാത്രക്കാരുമായി വിമാനം തിരികെ പറന്നു.

വിവരം അറിഞ്ഞ നാട്ടിലുള്ള മകന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരെയും എയര്‍പോര്‍ട്ട് മേധാവിയെയും കണ്ട് പരാതിപ്പെട്ടതോടെ വിമാനത്തിനുള്ളില്‍ വീണ്ടും തെരച്ചില്‍ നടത്തി. സക്കീനയുടെ പാസ്‌പോര്‍ട്ട് കണ്ടെത്തുകയും ചെയ്തു.

റിയാദ് വിമാനത്താവളത്തിലെ എയർ ഇന്ത്യ കൗണ്ടറുകൾക്ക് മാറ്റം

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപറേഷൻ കൗണ്ടറുകൾ മാറ്റി സ്ഥാപിക്കുന്നു. വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവിസുകൾ ഓപറേറ്റ് ചെയ്യുന്ന ടെർമിനലുകളിലുണ്ടായ മാറ്റത്തിന് അനുസരിച്ചാണ് തങ്ങളുടെയും കൗണ്ടറുകൾ മാറ്റുന്നതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

രണ്ടാം നമ്പർ ടെർമിനലിലേക്കാണ് ഓപറേഷൻ കൗണ്ടർ മാറ്റി സ്ഥാപിക്കുന്നത്. ഈ മാസം 12 ന് ഉച്ചക്ക് 12 മുതൽ മാറ്റം നിലവിൽ വരും. ഇതനുസരിച്ച് 12-ാം തീയതിയിലെ മുംബൈ-റിയാദ്-ഡൽഹി വിമാനം രണ്ടാം ടെർമിനലിൽനിന്നാണ് ഓപറേറ്റ് ചെയ്യപ്പെടുക. എന്നാൽ അന്ന് തന്നെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഹൈദരാബാദ്-റിയാദ്-മുംബൈ വിമാനം ഒന്നാം നമ്പർ ടെർമിനലിൽ നിന്നാണ് യാത്രക്കാരെ സ്വീകരിച്ച് സർവിസ് നടത്തുക.


Post a Comment

0 Comments