പാലക്കാട്: പതിനഞ്ചുവര്‍ഷംമുന്‍പ് കാണാതായ യുവതിയെ പോലീസ് കണ്ടെത്തി. 2007-ല്‍ കാണാതായ വെള്ളിനേഴി സ്വദേശി ധനലക്ഷ്മിയെയാണ് (45) കണ്ടെത്തിയത്. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് മിസ്സിങ് പേഴ്‌സണ്‍സ് ട്രെയ്‌സിങ് യൂണിറ്റ് (ഡി.എം.പി.ടി.യു.) സ്‌ക്വാഡാണ് ഇവരെ കണ്ടെത്തിയത്.
ജില്ലയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് കാണാതായവരെക്കുറിച്ചുള്ള കേസുകള്‍ വീണ്ടുമന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിരുന്നു. ധനലക്ഷ്മി തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രസാദ് എന്നയാളോടൊപ്പം താമസിക്കുന്നതായി കണ്ടെത്തി. യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് നല്‍കിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്ന കേസാണിത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി. ശശികുമാര്‍, എ.എസ്.ഐ. പ്രവീണ്‍കുമാര്‍, എ.എസ്.ഐ. രാഖി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ധനലക്ഷ്മിയെ ഒറ്റപ്പാലം ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കി.
0 Comments