Ticker

6/recent/ticker-posts

Header Ads Widget

കേരളത്തില്‍ ട്രെയിനുകളുടെ വേഗം 160 കി.മീ ആക്കാന്‍ റെയില്‍വേ, 31ന് ടെന്‍ഡര്‍; സില്‍വര്‍ലൈന് മങ്ങല്‍

കൊച്ചി : കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് റെയില്‍വേ വേഗം കൂട്ടി. ഇതിനു മുന്നോടിയായി നടത്തുന്ന ലിഡാര്‍ സര്‍വേയ്ക്ക് 31-ന് റെയില്‍വേ ടെന്‍ഡര്‍ വിളിക്കും. ഇതോടെ സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാധ്യത മങ്ങി. വളവുകള്‍ നിവര്‍ത്തുകയും കല്‍വര്‍ട്ടുകളും പാലങ്ങളും ബലപ്പെടുത്തുകയും ചെയ്യുന്നതോടെ ടെയിനുകളുടെ വേഗം കൂട്ടാനാകുമെന്നാണ് വിലയിരുത്തല്‍.

 സ്ഥലമെടുപ്പും കാര്യമായി വേണ്ടിവരില്ല.
സംസ്ഥാനത്ത് ശരാശരി ട്രെയിന്‍ വേഗം ഇപ്പോള്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ ഇത് 130 കിലോമീറ്റര്‍ വരെയുണ്ട്.

കേരളത്തിലെ പ്രത്യേക ഭൂപ്രകൃതി മൂലമാണ് വേഗം കുറയുന്നത്.
ദക്ഷിണ റെയില്‍വേ ഉന്നതതല സംഘം കഴിഞ്ഞ മാസം സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും വികസന സാധ്യതകളും വിലയിരുത്തിയിരുന്നു.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ നടന്ന രണ്ട് ദിവസത്തെ പരിശോധനയ്‌ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങളും നടന്നിരുന്നു. അടുത്ത 60 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

വേഗം തീരുന്ന ലിഡാര്‍ സര്‍വേ

ലിഡാര്‍ (ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിങ്) സര്‍വേയിലൂടെ ഭൂമിയുടെ പ്രതലത്തില്‍നിന്ന് പൂര്‍ണ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. ലേസര്‍ യൂണിറ്റ്, സ്‌കാനര്‍, ജി.പി.എസ്. റിസീവര്‍, ക്യാമറ എന്നിവയാണു വിമാനത്തിലുള്ളത്.

ലേസര്‍ യൂണിറ്റില്‍നിന്നുള്ള രശ്മികള്‍ ഭൂതലത്തിലെത്തി മടങ്ങിയെത്തുന്നതിനെ സര്‍വറില്‍ സ്വീകരിച്ചാണ് രൂപരേഖ ഒരുക്കുക.
പുതിയ റെയില്‍ പദ്ധതികളുടെ അലൈന്‍മെന്റ് നിശ്ചയിക്കാനായി ഈ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
പരമ്പരാഗത സര്‍വേയെക്കാള്‍ വേഗത്തിലും എളുപ്പത്തിലും ലിഡാര്‍ സര്‍വേ പൂര്‍ത്തിയാക്കാം.

Post a Comment

0 Comments