Ticker

6/recent/ticker-posts

Header Ads Widget

ആഭ്യന്തര ഹജ്ജ് അപേക്ഷകർക്ക് പണം തിരികെ ലഭിക്കുന്നത് രണ്ട് വിധത്തിലെന്ന് വിശദീകരണം; വിശദാംശങ്ങള്‍ ഇങ്ങനെ...

2023 ഹജ്ജ് സീസണിലെ ആഭ്യന്തര തീർത്ഥാടകരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ, റീഫണ്ട് പോളിസി എന്നിവ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.

ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഫീസ് SADAD പേയ്മെന്റ് സംവിധാനത്തിലൂടെ മാത്രമാണ് അടയ്ക്കാൻ അനുവദിക്കുന്നത്.

ഈ ഫീസ് ഒറ്റതവണയായോ, മൂന്ന് തവണകളായോ അടയ്ക്കാവുന്നതാണ്.

ഹജ്ജ് ഫീസ് തവണകളായി അടയ്ക്കുന്നവർ, ആദ്യ ഇൻസ്റ്റാൾമെന്റായ, ഫീസ് തുകയുടെ 20 ശതമാനം, രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ തീയതി മുതൽ 72 മണിക്കൂറിനിടയിൽ അടച്ചിരിക്കേണ്ടതാണ്.

ഹജ്ജ് ഫീസ് തവണകളായി അടയ്ക്കുന്നവർ, രണ്ടാമത്തെ ഇൻസ്റ്റാൾമെന്റ് (40%) അടയ്ക്കുന്നതിനുള്ള അവസാന തീയതി 2023 ജനുവരി 29 ആണെന്ന് ഓർക്കേണ്ടതാണ്.

മൂന്നാമത്തെ ഇൻസ്റ്റാൾമെന്റ് (40%) അടയ്ക്കുന്നതിന് 2023 ഏപ്രിൽ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

2023 ജനുവരി 26-ന് ശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് ഫീസ് തവണവ്യവസ്ഥയിൽ അടയ്ക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതല്ല.

ഓരോ ഇൻസ്റ്റാൾമെന്റ് അടയ്ക്കുന്നതിനും വെവ്വേറെ ഇൻവോയ്‌സ്‌ നൽകുന്നതാണ്.

കൃത്യമായ തീയതികൾക്കുള്ളിൽ മുഴുവൻ ഇൻസ്റ്റാൾമെന്റുകളും അടച്ച് തീർക്കുന്നവർക്ക് മാത്രമാണ് രജിസ്‌ട്രേഷൻ സ്ഥിരീകരിക്കപ്പെടുന്നത്. ഇതിൽ മുടക്കം വരുത്തുന്നവരുടെ രജിസ്‌ട്രേഷൻ ക്യാൻസലാകുന്നതാണ്.

ഹജ്ജ് പെർമിറ്റുകൾ സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണ് അനുവദിക്കുന്നത്. ഈ പെർമിറ്റുകൾ അബ്ഷെർ സംവിധാനത്തിൽ നിന്ന് പ്രിന്റ് ചെയ്തെടുക്കേണ്ടതാണ്.

ഒരു തീർത്ഥാടകന്റെ കൂടെ സഹയാത്രികനായി തീർത്ഥാടനത്തിനെത്തുന്നവരുടെ വിവരങ്ങൾ തീർത്ഥാടകൻ രജിസ്റ്റർ ചെയ്യുമ്പോൾ തിരഞ്ഞെടുത്ത അതേ ഹജ്ജ് പാക്കേജിൽ തന്നെ ഉൾപ്പെടുത്തേണ്ടതാണ്.

ഫീസ് അടച്ച് കഴിഞ്ഞവർക്ക് സഹയാത്രികരെ രജിസ്റ്റർ ചെയ്യുന്നതിന് അനുവാദമില്ല.

ഹജ്ജ് ഫീസുമായി ബന്ധപ്പെട്ട റീഫണ്ട് പോളിസി:

ഹജ്ജ് പെർമിറ്റ് അനുവദിക്കപ്പെടുന്നതിന് മുൻപ്, ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ച തീയതി മുതൽ 2023 മെയ് 4 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ ക്യാൻസലാകുന്നവർക്ക് അടച്ച തുക പൂർണ്ണമായും തിരികെ നൽകുന്നതാണ്.

ഹജ്ജ് പെർമിറ്റ് നിരാകരിക്കപ്പെടുന്നവർക്ക് ഇ-സർവീസ് തുക കിഴിച്ച് ബാക്കിയുള്ള അടച്ച തുക തിരികെ നൽകുന്നതാണ്.

ഹജ്ജ് പെർമിറ്റ് അനുവദിക്കപ്പെട്ട ശേഷം, 2023 മെയ് 5 മുതൽ ദുൽ ഖഅദ് മാസം അവസാനിക്കുന്നത് വരെ രജിസ്‌ട്രേഷൻ ക്യാൻസലാകുന്നവർക്ക് ഇ-സർവീസ് തുക, കോൺട്രാക്ട് തുകയുടെ 10 ശതമാനം എന്നിവ കിഴിച്ച് ബാക്കിയുള്ള തുക തിരികെ നൽകുന്നതാണ്.

ദുൽ ഹജ്ജ് മാസത്തിന്റെ ആരംഭം മുതൽ റീഫണ്ട് അനുവദിക്കുന്നതല്ല.
മരണം, ഗുരുതരമായ അസുഖങ്ങൾ, ക്രിമിനൽ കേസുകൾ, ഹോസ്പിറ്റൽ വാസത്തിന് കാരണമാകുന്ന ട്രാഫിക് അപകടങ്ങൾ എന്നീ കാരണങ്ങളാൽ – ഇത് സ്ഥാപിക്കുന്ന തെളിവുകൾ ഉണ്ടായിരിക്കണം – ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അടച്ച തുക പൂർണ്ണമായും തിരികെ നൽകുന്നതാണ്.

COVID-19 രോഗബാധ മൂലം (ദുൽ ഹജ്ജ് മാസത്തിന്റെ ആരംഭം മുതൽ) ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അടച്ച തുക പൂർണ്ണമായും തിരികെ നൽകുന്നതാണ്. ഇവർ ആദ്യം അബ്ഷെർ സംവിധാനത്തിൽ നിന്ന് ഹജ്ജ് പെർമിറ്റും, തുടർന്ന് നുസുക് സംവിധാനത്തിൽ നിന്ന് ഹജ്ജ് രജിസ്‌ട്രേഷനും റദ്ദ് ചെയ്യേണ്ടതാണ്.

നിലവിലെ രജിസ്‌ട്രേഷനുകളെ ബാധിക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ, ആരോഗ്യ നിബന്ധനകൾ എന്നിവ രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ, ഇക്കാരണം കൊണ്ട് ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ സാധിക്കാതെ വരുന്നവരുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അടച്ച തുക പൂർണ്ണമായും തിരികെ നൽകുന്നതാണ്.

ഈ വർഷത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർത്ഥാടകർ; ഹജ്ജ് കരാറിൽ ഇന്ത്യ ഒപ്പുവെച്ചു.

ഈ വർഷത്തെ ഹജ്ജ് കർമത്തിനായി ഇന്ത്യയിൽ നിന്നും 1,75,025 തീർത്ഥാടകർക്ക് അവസരമുണ്ടാവും. സൗദിയും ഇന്ത്യയുമായി ഈ വർഷത്തെ ഹജ്ജ് കരാർ നിലവിൽ വന്നു. ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിക്ക് സമീപത്തുള്ള ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന ഹജ്ജ് എക്സ്പോ പ്രദർശനത്തിൽ വെച്ച്‌ സൗദി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ .അബ്ദുൽ ഫത്താഹ് മഷാത്തും ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമുമാണ് കരാറിൽ ഒപ്പുവച്ചത്.


കോവിഡിനെ തുടർന്ന് 2020, 2021 വർഷങ്ങളിൽ ഹജ്ജ് കർമത്തിന് സൗദിക്ക് പുറത്തുനിന്നും വിദേശ തീർത്ഥാടകർക്ക് അനുവാദമുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം നിയന്ത്രണങ്ങളോടെ സൗദിക്ക് അകത്തുനിന്നും പുറത്തു നിന്നുമായി 10 ലക്ഷം തീർത്ഥാടകർക്ക് മാത്രമായിരുന്നു ഹജ്ജിന് അവസരമുണ്ടായിരുന്നത്. ഇവരിൽ എട്ടര ലക്ഷം വിദേശ തീർത്ഥാടകരായിരുന്നു. ഇന്ത്യയിൽ നിന്നും കഴിഞ്ഞ വർഷം 79,237 പേർ മാത്രമാണ് ഹജ്ജിനെത്തിയത്.


കോവിഡിന് മുമ്പ് ഇന്ത്യക്ക് അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയായ 1,75,025 എന്നത് വീണ്ടും സൗദി അറേബ്യ പുനർനിശ്ചയിച്ചിരിക്കുകയാണിപ്പോൾ. ജൂൺ 26 മുതൽ ജൂലൈ ഒന്ന് വരെയായിരിക്കും ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ.


ജിദ്ദയിൽ നടക്കുന്ന ഹജ്ജ് എക്സ്പോ ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ 17 രാജ്യങ്ങളുമായും ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്ത് ഏഴ് രാജ്യങ്ങളുമായും ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ഓരോ രാജ്യങ്ങൾക്കുമുള്ള ഹജ്ജ് ക്വാട്ടകൾ, ഈ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ സൗദിയിൽ പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യേണ്ട യാത്ര സൗകര്യങ്ങൾ, ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള സമ്പൂർണ കരാറുകളാണ് വിവിധ രാജ്യങ്ങളുമായി സൗദി അധികാരികൾ ഒപ്പുവെക്കുന്നത്. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് എക്സ്പോ വ്യാഴാഴ്ച സമാപിക്കും.

Post a Comment

0 Comments