Ticker

6/recent/ticker-posts

Header Ads Widget

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഈ വര്‍ഷമെത്തും

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി 2023ലെത്തും. കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതിനുള്ള  ചുവടുവെയ്പ്പാകും, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി. ഇതനുസരിച്ച്, 2030ഓടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 50% വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത അക്കാഡമിക് സെഷനോടെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകളുമായി പ്രവര്‍ത്തനം തുടങ്ങുന്ന ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി തുടര്‍ന്ന് ഡിഗ്രി കോഴ്‌സുകളും ആരംഭിക്കും.


 അതേസമയം, വിദ്യാഭ്യാസ സേവനങ്ങള്‍ അനായാസവും ജനാധിപത്യപരവുമായി മറ്റുള്ളവരിലേക്കെത്തിക്കുന്ന ഡിജിറ്റല്‍ ക്യാംപസുകള്‍ കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ടുള്ള ‘സമര്‍ത്ഥ്’, ‘സ്വയം’ എന്നീ പ്ലാറ്റ്‌ഫോമും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.

Post a Comment

0 Comments