Ticker

6/recent/ticker-posts

Header Ads Widget

പോലീസിന്റെ യൂട്യൂബ്‌ ചാനല്‍ ഹാക്ക് ചെയ്തു; ഗൂഗിളിന്റെ സഹായത്തോടെ തിരിച്ചുപിടിച്ചത് സൈബര്‍ഡോം

പോലീസിന്റെ ഔദ്യോഗിക വീഡിയോ ഉള്‍പ്പെടെയുള്ളവ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ചാനലാണ് ഹാക്കുചെയ്തത്.

തിരുവനന്തപുരം: പോലീസിലെ സാമൂഹിക മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന യൂട്യൂബ്‌ ചാനല്‍ ഹാക്ക് ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതല്‍ ചാനലിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. 

പോലീസിന്റെ ഔദ്യോഗിക വീഡിയോ ഉള്‍പ്പെടെയുള്ളവ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ചാനലാണ് ഹാക്കുചെയ്തത്. മണിക്കൂറുകള്‍ക്കുശേഷം സൈബര്‍ഡോമാണ് ചാനല്‍ തിരിച്ചുപിടിച്ചത്. ഗൂഗിളിന്റെ സഹായവും തേടിയിരുന്നു.

ഡാവിഞ്ചി റിസോള്‍വ് 18 എന്ന എഡിറ്റിങ് സോഫ്റ്റ് വെയറിന്റെ അനധികൃത പതിപ്പ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് വിശദീകരിക്കുന്ന വീഡിയോയാണ് ഹാക്കര്‍മാര്‍ പോലീസിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുെവച്ചത്. ഇക്കാര്യം കമന്റ് ബോക്‌സിലും വിശദീകരിച്ചിരുന്നു. സോഫ്റ്റ് വെയറിന്റെ അനധികൃത പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും പാസ്‌വേഡും കമന്റായി നല്‍കി.

2.71 ലക്ഷം വരിക്കാരാണ് പോലീസിന്റെ യുട്യൂബ് ചാനലിനുള്ളത്. ഹാക്കിങ്ങിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല.

Post a Comment

0 Comments