രണ്ടുപേരും ബൈക്ക് തട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. അരൂര്‍ ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് ചന്തിരൂര്‍ കൂട്ടുങ്കല്‍ പുരുഷോത്തമന്‍ (71) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം.
പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.30-നാണ് മരിച്ചത്.
ചന്തിരൂര്‍ പാലത്തിന് തെക്കുഭാഗത്ത് റോഡിന് പടിഞ്ഞാറ് വശം ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ഇദ്ദേഹം. തട്ടിലെ ലോട്ടറി കാറ്റില്‍ പറന്നു പോയപ്പോള്‍ അത് എടുക്കാന്‍ ശ്രമിക്കവേ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇതേ സ്ഥലത്ത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 20-ന് ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് പുരുഷോത്തമന്റെ ഭാര്യ മാലതി മരിച്ചത്.

ചെമ്മീന്‍ പീലിങ് തൊഴിലാളിയായിരുന്ന മാലതി റോഡ് മുറിച്ചു കടക്കുമ്പോള്‍ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബൈക്കിടിക്കുകയായിരുന്നു അന്ന്.
മാലതിയും കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത് - ഒക്ടോബര്‍ 23-ന്. മക്കള്‍: ശ്രീദേവി, ശ്രീജ, ശ്രീനിവാസന്‍, ശ്രിനൂപ്. മരുമക്കള്‍: ലാലന്‍, ഗിരീഷ്, ശാലു, ആതിര.
0 Comments