സജീവന്‍ പറഞ്ഞ തീയതികളും രമ്യയുടെ ഫോണ്‍ രേഖകളും തമ്മിലുള്ള വൈരുധ്യമാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് സജീവന്‍ അറിയാതെ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. മൊഴികളിലെ വൈരുധ്യം ഏറിയതോടെ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാകാതെ സജീവന്‍ കുറ്റം സമ്മതിച്ചു.
നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരിയായിരുന്നു 36 കാരിയായ രമ്യ. ലോജിസ്റ്റിക്‌സ് സംബന്ധമായ ഒരു കോഴ്‌സിനും ഇതിനിടെ രമ്യ ചേര്‍ന്നിരുന്നു. ഭാര്യയുടെ മൊബൈല്‍ഫോണിലേക്ക് തുടര്‍ച്ചയായി കോളുകള്‍ വരുന്നതിനെച്ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്ബാണ് വാച്ചാക്കലില്‍ വീടു വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്. എടവനക്കാട് സ്വന്തമായി വീടുപണി തുടങ്ങിയെങ്കിലും വര്‍ഷങ്ങളായി ഇതു പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
0 Comments