എന്നാല്‍ അബദ്ധം പറ്റിയത് മനസിലായതോടെ വീഡിയോ പിന്‍വലിച്ച് വാട്സ്ആപ്പ് മാപ്പ് പറഞ്ഞു. ജമ്മുകശ്മീര്‍ ഉള്‍പ്പെടാത്ത വിധത്തിലുള്ള ഭൂപടമായിരുന്നു വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് വാട്സ്ആപ്പ് ട്വീറ്റ് പിന്‍വലിച്ചത്. വാട്‌സ്ആപ്പ് എത്രയും വേഗം ഇന്ത്യയുടെ മാപ്പില്‍ സംഭവിച്ചിട്ടുള്ള തെറ്റ് പരിഹരിക്കണം. ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്ന അല്ലെങ്കില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളും ശരിയായ മാപ്പ് തന്നെ ഉപയോഗിക്കണം, രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റില്‍ കുറിച്ചു.
ന്യൂ ഇയര്‍ ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഭൂപടം മാറിപ്പോയത്. എന്നാല്‍ ഇതിനുപിന്നാലെ വാട്സ്ആപ്പിനെ പരിഹസിച്ചും കുറ്റപ്പെടുത്തിയും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. വാട്സ്ആപ്പിന് സംഭവിച്ചത് വെറും ഒരു അബദ്ധമല്ലെന്നും മറിച്ച് അത് വലിയൊരു തെറ്റാണെന്നും സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
0 Comments