മദ്യപിച്ച് ഉത്സവ സ്ഥലത്തെത്തിയ മഹേഷ് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രഭാരവാഹികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ അസഭ്യം പറയുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും, ഡ്യൂട്ടിക്ക് തടസ്സം വരുത്തുകയും ചെയ്തിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മോഹിത് പി കെ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ ആർ ബിജു, പോലീസ് സബ്ബ് ഇൻസ്പെക്ടർ പ്രിയലാൽ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബിനു, സിവിൽ പൊലീസ് ഓഫീസർ മനോജ് എന്നിവർ ചേർന്ന് മഹേഷിനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
0 Comments