Ticker

6/recent/ticker-posts

Header Ads Widget

കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ നിരത്തിലെ മോശംപെരുമാറ്റത്തിനെതിരേ പരാതിപ്പെടാം

KSRTC ഡ്രൈവര്‍മാരുടെ അപകടകരമായ ഡ്രൈവിങ്; 9188619380 നമ്പരിലേക്ക് ദൃശ്യങ്ങള്‍ അയയ്ക്കാം, പരാതികളില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മാനേജ്മെന്റ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ നിരത്തിലെ മോശംപെരുമാറ്റത്തിനെതിരേ പരാതിപ്പെടാം. അതിവേഗം, അലക്ഷ്യവും അപകടകരവുമായ ഡ്രൈവിങ് എന്നിവയ്‌ക്കെതിരേ 9188619380 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശം അയയ്ക്കാം. ചിത്രങ്ങളും ദൃശ്യങ്ങളും തെളിവായി നല്‍കാം.


കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ മോശം പ്രവണതയ്‌ക്കെതിരേ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബസുകളില്‍ ഫോണ്‍നമ്പര്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പതിച്ചുതുടങ്ങിയിട്ടുണ്ട്. പരാതികളില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Post a Comment

0 Comments