വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ ഷിജുവിനെയാണ് കഴിഞ്ഞമാസം മുപ്പതിന് വിഴിഞ്ഞം ഫിഷ്‌ലാൻഡിനു സമീപത്തുവച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. പ്രതികളിലൊരാളായ സാജന്റെ ബന്ധുവിൽനിന്ന് ഷിജു 50,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാൻ വൈകിയിരുന്നു. ഇക്കാര്യം സംസാരിക്കാനായി ഷിജുവിനെ വിഴിഞ്ഞം ഫിഷ്‌ലാൻഡിലേക്ക് സാജൻ വിളിച്ചുവരുത്തുകയായിരുന്നു. അവിടെയെത്തിയ ഷിജുവുമായി, സാജൻ വഴക്കുണ്ടാക്കുകയും തുടർന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് വിഴിഞ്ഞം പോലീസ് പറയുന്നത്.
ഷിജുവിനു കഴുത്തിലും തലയിലും മുതുകിലും വയറിലും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഷിജു ആശുപത്രിയിലാണ്. പ്രതികൾക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
0 Comments