ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ബജറ്റ് അവതരണം പതിനൊന്നരയോടെയാണ് അവസാനിച്ചത്.
പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു.
ഇന്ധനത്തിന് രണ്ട് രൂപയാണ് അധിക സെസ് ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കെട്ടിട നികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്‌കരിക്കും.
500 രൂപ മുതല്‍ വിലയുള്ള മദ്യങ്ങള്‍ക്ക് സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തും. 500 മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് സെസ് ഈടാക്കുക.
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കും. പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയില്‍ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയില്‍ രണ്ട് ശതമാനവും 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വര്‍ധിക്കും.
വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സമയത്ത് ഈടാക്കുന്ന സെസില്‍ ഇരട്ടി വര്‍ധനവ് ഏര്‍പ്പെടുത്തി. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇപ്പോള്‍ 50 രൂപയാണ് സെസ് ഇത് 100 രൂപയായി ഉയര്‍ത്തി. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 100 രൂപയില്‍ നിന്ന് 200 രൂപയായും മീഡിയോ മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങള്‍ക്ക് 250 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചു.
വിലക്കയറ്റ ഭീഷണി നേരിടാന്‍ ബജറ്റില്‍ 2000 കോടി വകയിരുത്തിയിട്ടുണ്ട്. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെന്‍ഷനിലും വര്‍ധനവില്ല. ക്ഷേമ പെന്‍ഷന്‍ 1600 രൂപയായി തുടരും.
ഭൂമിയുടെ വില വര്‍ധിക്കും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു

കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടി.
ഇക്കോ ടൂറിസത്തിന് ഏഴ് കോടി

സോളാര്‍ പദ്ധതിക്ക് പത്ത് കോടി

കാരാപ്പുഴ പദ്ധതിക്കുള്ള തുക 20 കോടിയായി വര്‍ധിപ്പിച്ചു

തദ്ദേശ പദ്ധതി വിഹിതം കൂട്ടി, 8828 കോടി

ശുചിത്വ മിഷന് 25 കോടി

ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 54.45 കോടി

ഗ്രാമവികസനത്തിന് 6294.04 കോടി

കടുവ സങ്കേതങ്ങള്‍ക്ക് 6.7 കോടി

കൊല്ലം, കാസര്‍കോട് ജില്ലകളില്‍ പെറ്റ് ഫുഡ് കമ്പനിക്കായി 20 കോടി.
ലൈഫ്മിഷന്‍ പദ്ധതിക്ക് 1436 കോടി രൂപ

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി

ഇടുക്കി, വയനാട്, കാസര്‍കോട് പാക്കേജുകള്‍ക്കായി 75 കോടി

കുടുംബശ്രീയ്ക്ക് 260 കോടി രൂപ

എരുമേലി മാസ്റ്റര്‍ പ്ലാനിന് അധികമായി പത്ത് കോടി

ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി

പുത്തൂര്‍ സുവേളജിക്കല്‍ പാര്‍ക്കിന് ആറുകോടി

പുനര്‍ഗേഹം പദ്ധതിക്ക് 20 കോടി രൂപ

കടലില്‍ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ 5.5 കോടി രൂപ

വിള ഇന്‍ഷുറന്‍സിന് 30 കോടി

ഡയറി പാര്‍ക്കിനായി ആദ്യഘട്ടത്തില്‍ 2 കോടി

ക്ഷീര ഗ്രാമം പദ്ധതിക്ക് 2.4 കോടി

ഫിഷറീസ് മേഖലയ്ക്ക് 321.31 കോടി

നേത്രാരോഗ്യത്തിന് നേര്‍ക്കാഴ്ച പദ്ധതിക്ക് 50 കോടി

നഗരവികസന പദ്ധതിക്ക് കിഫ്ബി വഴി 100 കോടി

കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി 17 കോടി

നേത്രാരോഗ്യത്തിന് നേര്‍ക്കാഴ്ച പദ്ധതി

നാളികേരത്തിന്റെ താങ്ങുവില 34 രൂപയായി ഉയര്‍ത്തി

കളക്ടറേറ്റുകളുടെ വികസനത്തിന് 70 കോടി

നെല്‍കൃഷി വികസനത്തിന് 91.75 കോടി

നഗരവികസനത്തിന് 300 കോടി

വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി തടയാന്‍ 50.85 കോടി രൂപ

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 50 കോടി

പ്രവാസികള്‍ക്കുള്ള വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ 15 കോടിയുടെ ഫണ്ട്

ടൂറിസം ഇടനാഴിക്ക് 50 കോടി

ദേശീയപാത വികസനം 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

നഴ്‌സിങ് കേളേജ് തുടങ്ങാന്‍ 20 കോടി

അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പിന് 10 കോടി

2040ല്‍ കേരളം സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ സംസ്ഥാനം

വര്‍ക്ക് നിയര്‍ ഹോം സൗകര്യത്തിനായി 50 കോടി

രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി രൂപ അനുവദിച്ചു

ദുബായ് പോലെ വിഴിഞ്ഞം മേഖലയും വാണിജ്യ നഗരമാക്കുമെന്ന് ധനമന്ത്രി

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് 20 കോടി

വെസ്റ്റ് കോസ്റ്റ് കനാല്‍ സാമ്പത്തിക ഇടനാഴിക്ക് കിഫ്ബി വഴി 300 കോടി

വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് 2023 മേയില്‍ പ്രവര്‍ത്തനം തുടങ്ങും

മൈക്രോബയോ കേന്ദ്രത്തിന് 10 കോടി

യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്താന്‍ നടപടികള്‍

മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കും.ഈ വര്‍ഷം 100 കോടി

ഇന്ത്യ ഇന്നവേഷന്‍ സെന്ററിന് 10 കോടി

കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും

വിഭവം കാര്യക്ഷമമായി ഉപയോഗിക്കും

നികുതി നികുതിയേതര വരുമാനം കൂട്ടും.
കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും

പ്രതിസന്ധി നേരിടാന്‍ മൂന്നിന പരിപാടി

ക്ഷേമ വികസന പ്രൊജക്ടുകള്‍ക്കായി 100 കോടി

കെഎസ്ആര്‍ടിസിക്ക് 3400 കോടി നല്‍കിയെന്ന് ധനമന്ത്രി

നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനവര്‍ധന 85,000 കോടിയായി ഉയരും

കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി

ശമ്പളം-പെന്‍ഷന്‍ എന്നിവയ്ക്ക് 71,393 കോടി നീക്കിവെച്ചു

കേന്ദ്രനയങ്ങള്‍ക്ക് വിമര്‍ശനം

കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചു

റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ 600 കോടി ബജറ്റ് സബ്‌സിഡി

വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി

വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3% വളര്‍ച്ച

കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7% വളര്‍ച്ച
0 Comments