Ticker

6/recent/ticker-posts

Header Ads Widget

Union Budget 2023: വസ്ത്രത്തിനും സ്വർണ്ണത്തിനും സിഗരറ്റിനും വില കൂടും; വിശദമായ പട്ടിക

വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും അടുത്തവർഷം ലോക്സഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മധ്യവർഗത്തേയും അടിസ്ഥാന വിഭാഗങ്ങൾക്കും ഊന്നൽ നൽകി ധനമന്ത്രി നിർമ്മല സീതാരാമന്റെ അഞ്ചാം ബജറ്റ്. പുതിയ സ്കീമിൽ ആദായ നികുതിയിൽ മാറ്റം വരുത്തിയതാണ് മധ്യവർഗത്തെ സ്വാധീനിക്കാനുള്ള പ്രധാന പ്രഖ്യാപനം. സ്ലാബുകളുടെ എണ്ണം ആറിൽ നിന്നും അഞ്ചാക്കി ഉയർത്തി. ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തിയതും മധ്യവർഗത്തെ സ്വാധീനിക്കും. നേരത്തെ മധ്യവർഗ​ത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കിയുള്ള പ്രഖ്യാപനങ്ങൾ വേണമെന്ന് ബജറ്റിന് മുമ്പ് തന്നെ ആവശ്യമുയർന്നിരുന്നു.

ഇതിനൊപ്പം അടിസ്ഥാന വിഭാഗങ്ങളേയും ബജറ്റ് പരിഗണിക്കുന്നുണ്ട്. കർഷകർ, വനിതകൾ, മുതിർന്ന പൗരൻമാർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങളെ ബജറ്റ് പരിഗണിച്ചിട്ടുണ്ട്. കോവിഡുകാലത്തെ പ്രതിസന്ധിയെ മറികടക്കാൻ മൂലധനച്ചെലവ് ഉയർത്തുകയെന്ന തന്ത്രമാണ് നിർമ്മല സീതാരാമൻ സ്വീകരിച്ചിരിക്കുന്നത്. മൂലധനച്ചെലവ് ജി.ഡി.പിയുടെ 3.3 ശതമാനമായാണ് ഉയർത്തിയത്. ഇതോടെ മൂധനച്ചെലവ് 10 ലക്ഷം കോടിയായി ഉയരും.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും.

വില കൂടുന്നവ


സ്വർണ്ണം
വെള്ളി
ഡയമണ്ട്
സിഗരറ്റ്
വസ്ത്രം

വില കുറയുന്നവ

മൊബൈല്‍ ഫോണ്‍
ടിവി
ക്യാമറ ലെന്‍സ്
ലിഥിയം ബാറ്ററി
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി
ഹീറ്റിംഗ് കോയില്‍

Union Budget 2023: 'ആരും പട്ടിണി കിടക്കില്ല'; പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി.

പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതൽ ഒരു വർഷത്തേക്ക് കൂടിയായിരിക്കും നീട്ടുക. 

രണ്ട് ലക്ഷം കോടി രൂപ ചെലവാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2023-ലും ഉയർന്ന തോതിലുള്ള ഭക്ഷ്യ ദൗർബല്യവും ഉണ്ടായേക്കാം എന്ന സൂചനയാണ് ലഭിക്കുന്നത്. ഏകദേശം 800 ദശലക്ഷം ആളുകൾക്ക് ഇതുമൂലം സഹായം ലഭിക്കും. ഒരാൾക്ക് പ്രതിമാസം  അഞ്ച് കിലോ സൗജന്യ ഗോതമ്പോ അരിയോ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013 പ്രകാരമുള്ള പതിവ് പ്രതിമാസ അവകാശങ്ങൾക്ക് മുകളിലാണ്.

28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണി കിടന്നുറങ്ങില്ലെന്ന് ഉറപ്പാക്കിയാതായി നിർമ്മല സീതാരാമൻ പറഞ്ഞു. ഇതുവരെ പദ്ധതിക്ക് സർക്കാരിന്റെ മൊത്തം സാമ്പത്തിക ബാധ്യത 3.91 ലക്ഷം കോടി രൂപയാണ് 

ക്ഷേമപദ്ധതിക്ക് കീഴിൽ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ), അന്തോദയ അന്ന യോജന, മുൻഗണനാ കുടുംബങ്ങൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി)  ഉൾപ്പെടെയുള്ള  പദ്ധതി പ്രകാരം എല്ലാ ഗുണഭോക്താക്കൾക്കും പ്രതിമാസം ഒരാൾക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നു.

ഏറ്റവും പുതിയ വിപുലീകരണം പദ്ധതിയുടെ  ഏഴാം ഘട്ടമായിരിക്കും. ഇതിന് മുൻപ് 020 ഏപ്രിൽ മുതൽ 2020 നവംബർ വരെ ഒന്നും നാടും ഘട്ടങ്ങളും   2022 മാർച്ച് വരെ 11 മാസം മൂന്നും നാലും ഘട്ടങ്ങളും ഏപ്രിൽ 2022 മുതൽ സെപ്റ്റംബർ 2022 വരെ അഞ്ചും ആരും ഘട്ടങ്ങളും പിന്നിട്ടു.

Union Budget 2023 : ആദായ നികുതി പരിധിയിൽ ഇളവ്, 7 ലക്ഷം രൂപ വരെ നികുതി നൽകേണ്ട.

മധ്യവർഗത്തിന് തലോടലുമായി കേന്ദ്ര ബജറ്റ്. ഇൻകം ടാക്സ് പരിധി 7 ലക്ഷം. 5 ൽ നിന്ന് ഏഴ് ലക്ഷമാക്കി ആണ് ഉയർത്തിയത്. അതേസമയം, എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇതിനായുള്ള 2ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും കിട്ടും.

2516 കോടി രൂപ ചെലവിൽ 63000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യും.2516 കോടി രൂപ ബജറ്റിൽ വകയിരുത്തി. മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിച്ചു. അരിവാൾ രോഗം നിർമാർജനം ചെയ്യും. പുതിയതായി 157 നഴ്സിങ് കോളജുകൾ തുടങ്ങും. പുതിയതായി 50 വിമാനത്താവളങ്ങൾ നിർമിക്കും.റെയിൽവേക്ക് എക്കാലത്തേയും ഉയർന്ന വിഹിതം ആണ് ബജറ്റിൽ വകയിരുത്തിയത്. 2.40ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്.

സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശ രഹിത വായ്പ നൽകും. വരുന്ന സാമ്പത്തിക വർഷം 10ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് 15000 കോടി നഗര വികസനത്തിന് പണം കണ്ടെത്താൻ മുൻസിപ്പൽ ബോണ്ട്. പിഎം ആവാസ് യോജനക്ക് 79000 കോടി രൂപയും വകയിരുത്തി.

തെരഞ്ഞെടുപ്പടുത്ത കർണാടകയ്ക്ക് പ്രത്യേക സഹായം.

വരൾച്ചാ ബാധിത പ്രദേശത്ത് അപ്പർ ഭദ്ര പദ്ധതിയുടെ ഭാ​ഗമായി 5300 കോടി രൂപയുടെ സഹായം. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും കുടിവെള്ളം ഉറപ്പുവരുത്താനുമാണ് പദ്ധതി.

മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്.

വനിതകൾക്കും, പെൺകുട്ടികൾക്കുമായി മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വർഷത്തേക്ക് 7.5% പലിശ.

യൂണിറ്റി മാൾ

സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കാൻ
സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ സ്ഥാപിക്കും
മറ്റു സംസ്ഥാനങ്ങളുടെ ഉൽപ്പന്നങ്ങളും എത്തിക്കാം.

ലഡാക്കിൽ ഗ്രീൻ എനർജി പദ്ധതി.

ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകുമെന്ന് മന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജം പദ്ധതികൾക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും.

5ജിക്ക് പരിഗണന

5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.

പാൻ കാർഡിന് സ്ഥാനക്കയറ്റം.

ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിജി ലോക്കർ.


ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും , ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും.

സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ.

ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള അവതരിപ്പിച്ച ബജറ്റിൽ ചില സാധനങ്ങളുടെ വില കുറയും. മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍ എന്നിവയുടെ വില കുറയും. ലിഥിയം ബാറ്ററിയുടെ വില കുറയുന്നതിനാൽ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെ വില കുറഞ്ഞേക്കും. അതേസമയം, സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വില വര്‍ധിക്കുകയും ചെയ്യും

കേന്ദ്ര ബജറ്റ് 2023 പ്രധാന പ്രഖ്യാപനങ്ങൾ

6000 കോടി മത്സ്യ രംഗത്തെ വികസനത്തിന്, 157 നഴ്സിങ് കോളേജുകൾ
15000 കോടി ഗോത്ര വിഭാഗങ്ങൾക്ക്
തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം
രാജ്യത്ത് മൂലധന നിക്ഷേപം കൂടി
ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും
റെയിൽവേക്ക് 2.4 ലക്ഷം കോടി
എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ
. പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും.
5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.
കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും
കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.
പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും.
സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും.
നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും.
പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.
വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും.
പ്രാദേശിക ടൂറിസം വികസനത്തിനായി " ദേഖോ അപ്നാ ദേശ് " തുടരും
അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ മേഖലയുടെ വികാസത്തിന്‍ സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്.

157 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും. ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായം നൽകുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.

ആരോഗ്യ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ

157 പുതിയ നഴ്സിംഗ് കോളേജുകൾ
നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് ഒരുക്കും
2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും
ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും
ആരോഗ്യ ഗവേഷണത്തിന് ഐസിഎംആർ
ഐസിഎംആർ ൻറെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളിൽ ഗവേഷണത്തിന് സൌകര്യം ഒരുക്കും
ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം
ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി രൂപം നൽകും.


Post a Comment

0 Comments