ഗള്‍ഫിലും ഭാഗ്യം മലയാളികള്‍ക്ക് തന്നെ; ഒരു പ്രവാസിക്ക് കൂടി എട്ട് കോടിയുടെ സമ്മാനം.
ശനിയാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. ഖത്തറില്‍ ജോലി ചെയ്യുന്ന അബ്‍ദുല്‍ റൗഫിനാണ് പത്ത് ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ശനിയാഴ്ച വൈകുന്നേരം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് മെന്‍സ് ഫെനല്‍ മത്സരത്തിലെ ചാമ്പ്യനായി മാറിയ റഷ്യന്‍ താരം ദാനില്‍ മെദ്‍വദേവാണ് സമ്മാനാര്‍ഹനെ തെരഞ്ഞെടുത്തത്. മത്സരവേദിയില്‍ വെച്ചു തന്നെയായിരുന്നു നറുക്കെടുപ്പും.
55 വയസുകാരനായ അബ്‍ദുല്‍ റൗഫ് ഫെബ്രുവരി 16ന് ഓണ്‍ലൈനായി എടുത്ത 1771 നമ്പര്‍ ടിക്കറ്റിലൂടെയാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ സീരിസ് 416ലെ വിജയിയായി മാറിയത്. 25 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന അദ്ദേഹം 2018 മുതല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ പതിവായി പങ്കെടുത്തുവരികയാണ്. രണ്ട് കുട്ടികളുടെ പിതാവായ അബ്‍ദുല്‍ റൗഫ് ദോഹയിലെ ഒരു ബില്‍ഡിങ് മെയിന്റനന്‍സ് സ്ഥാപനത്തില്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്യുകയാണിപ്പോള്‍.
സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ച അദ്ദേഹം 2018 മുതലുള്ള തന്റെ ഭാഗ്യാന്വേഷണ ചരിത്രവും വിവരിച്ചു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ 10 ലക്ഷം ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കുന്ന 207-ാമത്തെ ഇന്ത്യക്കാരനാണ് അബ്‍ദുല്‍ റൗഫ്. ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ എടുക്കുന്നവരിലും ഭൂരിപക്ഷം പേരും ഇന്ത്യക്കാരാണ്.
മാസശമ്പളം 1000 റിയാൽ; ബിഗ് ടിക്കറ്റിൽ പ്രവാസിക്ക് സ്വന്തം 1,00,000 ദിര്‍ഹം.
ഫെബ്രുവരി അവസാന ആഴ്ച്ചയിൽ ബിഗ് ടിക്കറ്റിലൂടെ ഉറപ്പായ സമ്മാനമായ 1,00,000 ദിര്‍ഹം വീതം നേടിയത് മൂന്നു പേര്‍. യു.എ.ഇയിലും, സൗദി അറേബ്യയിലും താമസിക്കുന്നവരാണ് വിജയികള്‍.
ക്രിസ്റ്റീന പാലിസോക്
അബുദാബിയിൽ കഴിഞ്ഞ 12 വര്‍ഷമായി താമസിക്കുന്ന ക്രിസ്റ്റീന പാലിസോക് ഫിലിപ്പീൻസിൽ നിന്നുള്ളയാളാണ്. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ക്രിസ്റ്റീന ബിഗ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ നാലുവര്‍ഷമായി ഇവര്‍ ബിഗ് ടിക്കറ്റിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. രണ്ട് ടിക്കറ്റ് വാങ്ങുമ്പോള്‍ ഒരെണ്ണം സൗജന്യമായി കിട്ടുന്ന ഓഫറിലാണ് ക്രിസ്റ്റീന ടിക്കറ്റെടുത്തത്. സൗജന്യമായി കിട്ടിയ ടിക്കറ്റിൽ ഭാഗ്യം കടാക്ഷിച്ചു.
സ്വരാജ് അരീക്കര
കഴിഞ്ഞ 13 വര്‍ഷമായി ഷാര്‍ജയിൽ താമസിക്കുകയാണ് സ്വരാജ്. ഒരു പെര്‍ഫ്യൂം ഷോപ്പിൽ സെയിൽസ് റെപ്രസന്‍റേറ്റീവാണ് സ്വരാജ്. 18 സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ടിക്കറ്റ് എടുക്കുകയാണ് സ്വരാജിന്‍റെ ശീലം. അഞ്ച് വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നുണ്ടെന്നാണ് സ്വരാജ് പറയുന്നത്.
അഷ്‍റഫ് അലി
സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരനാണ് അഷ്‍റഫ് അലി. പ്രൈവറ്റ് ഡ്രൈവര്‍ ആയ അലിക്ക് മാസം 1000 സൗദി റിയാലാണ് ശമ്പളം. മൂന്നു വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റിൽ അലി ഭാഗ്യം പരീക്ഷിക്കുന്നു. 40 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്.
മാര്‍ച്ച് മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ടു പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേര്‍ക്ക് AED 100K വീതം നേടാം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 2023 ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 20 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. മാര്‍ച്ച് 31 വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.
വിശദവിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളും വെബ്സൈറ്റും സന്ദര്‍ശിക്കാം.
മാര്‍ച്ചിലെ ആഴ്ച്ച നറുക്കെടുപ്പ് തീയതികള്‍
Promotion 1: 1st - 9th March & Draw Date – 10th March (Friday)
Promotion 2: 10th - 16th March & Draw Date – 17th March (Friday)
Promotion 3: 17th - 23rd March & Draw Date – 24th March (Friday)
Promotion 4: 24th - 31st March & Draw Date – 1st April (Saturday)
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.
0 Comments