Ticker

6/recent/ticker-posts

Header Ads Widget

സൗദി അറേബ്യയിയിൽ രാജ്യാന്തര സർവീസ് നടത്തുന്ന ബസുകൾക്ക് പുതിയ നിയമം

സ്വദേശിവത്കരിച്ച ജോലികള്‍ ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന; നിരവധിപ്പേര്‍ പിടിയില്‍.

സൗദി അറേബ്യയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ച തസ്‍തികകളില്‍ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താന്‍ പരിശോധന. സൗദിവത്കരണ സമിതിയുടെ നേതൃത്വത്തിലായിരുന്നു നജ്‍റാനില്‍ മിന്നല്‍‍ പരിശോധന നടത്തിയത്. നിവധിപ്പേരെ പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.

നജ്‍റാന്‍, ശറൂറ എന്നിവിടങ്ങളിലെ 64 ഓളം കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍. ഓരോ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും സ്‍ത്രീ - പുരുഷന്മാര്‍ തിരിച്ചുള്ള കണക്ക് പരിശോധനയില്‍ രേഖപ്പെടുത്തി. സ്വദേശിവത്കരണം ബാധകമായ ചില തസ്‍തികകളില്‍ സ്വദേശികളെ നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. ഈ തസ്‍തികകളില്‍ സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സൗദി അറേബ്യയിയിൽ രാജ്യാന്തര സർവീസ് നടത്തുന്ന ബസുകൾക്ക് പുതിയ നിയമം.

രാജ്യാന്തര ബസ് സർവീസുകൾക്കുള്ള പുതിയ നിയമാവലി സൗദി പൊതുഗതാഗത അതോറിറ്റി നടപ്പാക്കി തുടങ്ങി. സൗദിയിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്നതും രാജ്യത്തെ റൂട്ടുകൾ വഴി കടന്നുപോകുന്നതുമായ ബസുകൾ പുതിയതായിരിക്കണം എന്നാണ് പുതിയ വ്യവസ്ഥകളിൽ ഒന്ന്. 10 വർഷത്തിൽ കൂടുതൽ വാഹനങ്ങള്‍ക്ക് പഴക്കമുണ്ടാവാൻ പാടില്ല. സൗദിയിലും വിദേശ രാജ്യങ്ങളിലും മുമ്പ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി രജിസ്റ്റർ ചെയ്ത ബസുകൾ രാജ്യാന്തര സർവിസുകൾക്ക് ഉപയോഗിക്കാൻ പാടില്ല.

ബസ് ഡ്രൈവറും അസിസ്റ്റൻറ് ഡ്രൈവറും മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന് സ്ഥിരീകരിക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാവണമെന്നതാണ് മറ്റൊരു നിയമം. അംഗീകൃത പ്രാഥമിക ശുശ്രൂഷാ പരിശീലന കോഴ്സ് ഇവർ പൂർത്തിയാക്കണം. യാത്രക്കിടെ യാത്രക്കാർക്ക് വൈദ്യ പരിചരണം ആവശ്യമായി വരുന്നപക്ഷം പ്രഥമ ശുശ്രൂഷാ നൽകാൻ ഡ്രൈവറോ അസിസ്റ്റൻറ് ഡ്രൈവറോ പ്രായോഗിക പരിശീലനം നേടിയിരിക്കണം. അതിനായി പൊതുഗതാഗത അതോറിറ്റി നിർണയിക്കുന്ന മെഡിക്കൽ ടെസ്റ്റും പ്രഫഷനൽ യോഗ്യതാ ടെസ്റ്റും മറ്റ് പരിശീലനങ്ങളും വിജയിക്കണമെന്നതും നിർബന്ധമാണ്.

രാജ്യാന്തര സർവിസിന് ഉപയോഗിക്കുന്ന ബസുകൾ രജിസ്റ്റർ ചെയ്ത രാജ്യത്തേക്ക് സൗദിയിൽ നിന്ന് തിരിച്ചുപോകുമ്പോൾ പൊതുഗതാഗത കേന്ദ്രങ്ങളിൽ നിന്നാണ് യാത്രക്കാരെ കയറ്റേണ്ടത്. പൊതുഗതാഗത കേന്ദ്രങ്ങളില്ലാത്ത നഗരങ്ങളിൽ പൊതുഗതാഗത അതോറിറ്റി അംഗീകാരമുള്ള പ്രാദേശിക ഏജന്റും ഓഫീസും വഴിയായിരിക്കണം യാത്രക്കാരെ കയറ്റേണ്ടതെന്നും പുതിയ നിയമാവലിയിൽ പറയുന്നു.

Post a Comment

0 Comments