‘റിയാദ് എയർ' എന്ന പേരിൽ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ (പി.ഐ.എഫ്) പൂർണ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന ‘റിയാദ് എയർ’ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് വൻകരകൾക്കിടയിൽ സൗദിയുടെ വ്യാപാര, വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങൾ ഉറപ്പാക്കും.
റിയാദിനെ ലോകത്തിലേക്കുള്ള പ്രധാന കവാടമാക്കുകയെന്ന ലക്ഷ്യവും പുതിയ പ്രഖ്യാപനത്തിന് പിന്നിലുണ്ട്.
പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാനാണ് റിയാദ് എയറിന്റെ ചെയർമാൻ. വ്യോമായന, ഗതാഗത, ചരക്കുനീക്ക മേഖലകളിൽ 40 വർഷത്തിലേറെ പരിചയമുള്ള ടോണി ഡഗ്ലസിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻസ് ആഗോളതലത്തിലുള്ള സൗദിയുടെ യാത്ര, വ്യോമയാന വ്യവസായത്തിൽ പുതിയ യുഗത്തിന് തുടക്കമിടുമെന്നാണ് കരുതുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യയും സുരക്ഷാ മാനദണ്ഡങ്ങളുമുള്ള നൂതന വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്തുന്ന റിയാദ് എയർ ഒരു ലോകോത്തര വിമാന കമ്പനിയായിരിക്കും. എണ്ണയിതര വരുമാന മേഖലയിലേക്ക് 2,000 കോടി ഡോളർ കൂട്ടിച്ചേർക്കുമെന്ന് കണക്കാക്കുന്ന എയർലൈൻസ് പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ആറ് മാസം മുമ്പ് പ്രഖ്യാപിച്ച റിയാദ് കിങ് സൽമാൻ വിമാനത്താവള പദ്ധതി പോലെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഉപയോഗിച്ചുള്ള വൻകിട നിക്ഷേപമാണ് വിമാനക്കമ്പനിയിലും നടത്തുന്നത്. 2030-ഓടെ ലോകമെമ്പാടുമുള്ള 100-ലധികം കേന്ദ്രങ്ങളിലേക്ക് റിയാദ് എയർ യാത്രക്കാരെ എത്തിക്കും. അവരുടെ യാത്ര മെച്ചപ്പെടുത്താനും റിയാദ് എയർ ലക്ഷ്യമിടുന്നു.
സൗദിയിലും ആഴ്ചയില്‍ മൂന്ന് ദിവസം അവധി? ചൂടുപിടിച്ച ചര്‍ച്ചകള്‍, അധികൃതരുടെ വിശദീകരണം ഇങ്ങനെ:
സൗദി അറേബ്യയിലും ആഴ്ചയില്‍ മൂന്ന് ദിവസം അവധി നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്ന കാര്യം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് അല്‍ മദീന ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഗള്‍ഫിലെ മറ്റ് പ്രാദേശിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാര്‍ത്തകളുണ്ട്.
ട്വിറ്ററിലൂടെ ഒരാള്‍ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്നത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോള്‍, രാജ്യത്തെ തൊഴില്‍ സംവിധാനത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലും പ്രാദേശികവും അന്താരാഷ്‍ട്ര തലത്തിലുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ തരത്തില്‍ വിപണിയെ മാറ്റിയെടുക്കാനും വേണ്ടി നിയമങ്ങള്‍ പുനഃപരിശോധിക്കുന്ന കാര്യത്തിലും പഠനങ്ങള്‍ നടക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം മറുപടി നല്‍കിയിട്ടുണ്ട്. ഇതോടെയാണ് സൗദി അറേബ്യയിലും മൂന്ന് ആഴ്ചത്തെ വാരാന്ത്യ അവധി സമ്പ്രദായം നടപ്പാക്കിയേക്കുമെന്ന സൂചനകള്‍ ലഭിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ ആണ് രണ്ട് ദിവസത്തെ അവധിയില്‍ ആദ്യമായി മാറ്റം വരുത്തിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ നാലര ദിവസം ജോലിയും രണ്ടര ദിവസം അവധിയുമെന്ന തരത്തിലേക്ക് 2022 ജനുവരി ഒന്നിനാണ് യുഎഇ മാറ്റം വരുത്തിയത്. സര്‍ക്കാര്‍ ആഹ്വാനം അനുസരിച്ച് സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും ഇത്തരത്തിലേക്ക് മാറുകയും ചെയ്‍തു. എന്നാല്‍ സ്വകാര്യ മേഖലയ്ക്ക് ഈ അവധി രീതി നിര്‍ബന്ധമാക്കിയിട്ടില്ല.
നിലവില്‍ യുഎഇയില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 7.30 മുതല്‍ 12 മണി വരെയുമാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും അവധിയാണ്. ഷാര്‍ജയില്‍ വെള്ളിയാഴ്ചയും പൂര്‍ണമായി അവധി നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസത്തെ അവധി നടപ്പാക്കുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
0 Comments