ഇതുവരെ നിക്ഷേപിച്ചവര്‍ക്ക് ഈ മാസം അവസാനത്തിനുള്ളില്‍ പാൻകാര്‍ഡും ആധാര്‍ കാര്‍ഡും സമര്‍പ്പിക്കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്. കെവൈസി നല്‍കുന്നതിന്റെ ഭാഗമായി ആധാര്‍, പാൻ നമ്ബറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.
ഒരു നിക്ഷേപകൻ ഇതിനകം അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കില്‍ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ആധാര്‍ നമ്ബര്‍ നല്‍കാം.
പാനും ആധാറും അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?
നിലവിലുള്ളതും പുതിയതുമായ നിക്ഷേപകര്‍ സെപ്റ്റംബര്‍ 30-നകം പാനും ആധാറും സമര്‍പ്പിച്ചില്ലെങ്കില്‍, അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചേക്കാം. ആധാര്‍ സമര്‍പ്പിച്ചാല്‍ മാത്രമായിരിക്കും ഇവ പ്രവത്തന സജ്ജമാക്കാൻ കഴിയുക. .
നിക്ഷേപങ്ങള്‍ മരവിപ്പിച്ചാല്‍ എന്ത് സംഭവിക്കും?
അക്കൗണ്ടിലെ നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന ഒരു പലിശയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല, മാത്രമല്ല, വ്യക്തികള്‍ക്ക് അവരുടെ പിപിഎഫ് അല്ലെങ്കില്‍ സുകന്യ സമൃദ്ധി അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്താൻ കഴിഞ്ഞേക്കില്ല. കൂടാതെ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ നിക്ഷേപ തുക ലഭിക്കില്ല.
0 Comments