ആര്‍സിയും ഇനിമുതല്‍ പിവിസി പെറ്റ് ജി കാര്‍ഡിലേക്ക് മാറുന്നു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള എടിഎം കാര്‍ഡ് രൂപത്തിലേക്കാണ് മാറ്റുന്നത്.
ഇതിനായുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ നാലുമുതല്‍ വിതരണം തുടങ്ങും. ഡ്രൈവിങ് ലൈസന്‍സ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇതും തയ്യാറാക്കുന്നത്.
ഇനിമുതല്‍ ഓഫീസുകളില്‍ ആര്‍സി ലാമിനേറ്റഡ് കാര്‍ഡുകളില്‍ തയ്യാറാക്കുന്ന രീതി അവസാനിപ്പിക്കും. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഒക്ടോബര്‍ മൂന്നിനു മുമ്ബ് തീര്‍ക്കാന്‍ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സാങ്കേതിക പ്രശ്‌നങ്ങളാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവയ്‌ക്ക് പെറ്റ് ജി കാര്‍ഡിന്റെ തുക കൂടി അടയ്‌ക്കേണ്ടിവരും. എ.ടി.എം. കാര്‍ഡിന്റെ മാതൃകയില്‍ പഴ്സില്‍ ഒതുങ്ങുന്നതാണ് പുതിയ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്.
പുതിയ കാര്‍ഡിന് 200 രൂപയും രജിസ്റ്റേഡ് തപാല്‍ ഫീസും അധികംനല്‍കണം. ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് ഇതുവരെ ഫീസ് ഈടാക്കിയിരുന്നില്ല. സീരിയല്‍ നമ്ബര്‍, യു.വി. ചിഹ്നങ്ങള്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിങ്ങനെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാമാണ് പുതിയ കാര്‍ഡിന്റെ പ്രത്യേകത.
0 Comments