Ticker

6/recent/ticker-posts

Header Ads Widget

നിപ പേടിച്ച് ബുക്കിംഗുകള്‍ റദ്ദാക്കുന്നു,  കേരളത്തിന് വന്‍ തിരിച്ചടി 

കൊച്ചി: നിപ പേടിയില്‍ കടുത്ത പ്രതിസന്ധിയെ അഭിമൂഖീകരിക്കുകയാണ് കേരളത്തിലെ ടൂറിസം മേഖല. കോവിഡിന് ശേഷം കരകയറി വരുമ്പോഴാണ് നിപയില്‍ ടൂറിസം മേഖലയ്ക്ക് അപ്രതീക്ഷിത പ്രഹരമുണ്ടായത്. ബുക്കിംഗുകള്‍ ഏറെ റദ്ദാക്കപ്പെട്ടതിന് പിന്നാലെ പൂജ, ദീപാവലി സീസണും വെള്ളത്തിലാകുമെന്ന ഭീതിയുണ്ട്. നിപയെന്ന പ്രചരണം മുറുകുമ്പോള്‍ കോടികളുടെ നഷ്ടമാണ് ടൂറിസം മേഖലയ്ക്ക് സംഭവിക്കുക. 


സീസണ്‍ ടൂറിസത്തിന്റെ കടയ്ക്കലാണ് നിപ കത്തിവയ്ക്കുന്നത്. ബുക്കിംഗ് റദ്ദാക്കിയവരില്‍ ഏറെയും നോര്‍ത്ത് ഇന്ത്യന്‍ സഞ്ചാരികളാണ്. നോര്‍ത്ത് ഇന്ത്യയില്‍ ഇപ്പോള്‍ വിവാഹ സീസണായതിനാല്‍ ഹണിമൂണ്‍ ട്രിപ്പ് ബുക്ക് ചെയ്തവരും റദ്ദു ചെയ്തതില്‍ ഉള്‍പ്പെടുന്നു. ഒക്ടോബര്‍ ആദ്യം മുതല്‍ പൂജ, ദീപാവലി സീസണ്‍ ആരംഭിക്കും. ഇത് മുന്നില്‍ക്കണ്ട് ടൂറിസം സംരഭകര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ദല്‍ഹി, ബോംബെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള ബുക്കിംഗുകള്‍ ക്യാന്‍സല്‍ ചെയ്തതും ആശങ്കപ്പെടുത്തുന്നു. സംസ്ഥാനത്തെ അംഗീകൃത ഏജന്‍സികളുടെ ഭൂരിഭാഗം ബുക്കിംഗുകളും ക്യാന്‍സലായി. ഇങ്ങനെയാണെങ്കില്‍ കൊച്ചി, മൂന്നാര്‍, തേക്കടി, കുമരകം പാക്കേജുകളാണ് റദ്ദാക്കപ്പെട്ടത്.

Post a Comment

0 Comments