Android ഫോണുകളെ സംബന്ധിക്കുന്ന ഏറ്റവും പുതിയ ഒരു വാര്‍ത്ത. ഐഫോണ്‍ 15 ലോഞ്ചിനോടൊപ്പം പ്രാധാന്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പുതിയ സ്മാര്‍ട്ട്ഫോണ്‍ OS
ഗൂഗിള്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഒഎസ് ആയ ആൻഡ്രോയിഡ് 14ൻ്റെ രഹസ്യനാമമാണ് അപ്സൈഡ് ഡൗണ്‍ കേക്ക്'. എല്ലാ ആൻഡ്രോയിഡ് വേര്‍ഷനുകള്‍ക്കും ഗൂഗിള്‍ ഒരു രഹസ്യ നാമം നല്‍കാറുണ്ട്. ആൻഡ്രോയിഡ് 1.5 ന് കപ് കേക്ക്( Android 1.5: Cupcake) എന്ന് രഹസ്യനാമം നല്‍കിക്കൊണ്ടാണ് ഗൂഗിള്‍ ഈ പതിവ് തുടങ്ങിയത്.
Android 14 ഒഎസ് അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട്ഫോണ്‍
ആൻഡ്രോയിഡ് 14 ഒഎസ് അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകത ഗൂഗിളിൻ്റെ പിക്സല്‍ 8 സീരീസ് ഫോണുകള്‍ക്ക് സ്വന്തമാകും. പിക്സല്‍ 8 സീരീസില്‍ പിക്സല്‍ 8, പിക്സല്‍ 8 പ്രോ എന്നീ രണ്ടു മോഡലുകളാണ് ഒക്ടോബര്‍ 4 ന് ഗൂഗിള്‍ പുറത്തിറക്കിയത്. ആൻഡ്രോയിഡ് 14ൻ്റെ ബീറ്റ പതിപ്പ് നേരത്തെ ഗൂഗിള്‍ I/O ഇവന്റില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.
ആൻഡ്രോയിഡ് 14 ഒഎസ് പ്രത്യേകതകള്‍
മെച്ചപ്പെട്ട ഗ്രാഫിക്‌സ് അനുഭവം ആൻഡ്രോയിഡ് 14 നല്‍കുമെന്നാണ് ഗൂഗിള്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുള്ളത്. കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന ലോക്ക് സ്‌ക്രീൻ, മെച്ചപ്പെട്ട ക്യാമറ, ഓഡിയോ ഓവര്‍ യുഎസ്ബി ഉള്‍പ്പടെ ഒട്ടനവധി പുതുമകളുമായാണ് ആൻഡ്രോയിഡ് 14 എത്തുന്നത്. ഗൂഗിളിന്റെ പിക്സല്‍ ഫോണുകളില്‍ ഇതിനകം ആൻഡ്രോയിഡ് 14 ന്റെ ബീറ്റ വേര്‍ഷൻ ലഭ്യമായിരുന്നു.
അപ്സൈഡ് ഡൗണ്‍ കേക്ക്
മധുര പലഹാരങ്ങളുടെ പേര് ഉപയോഗിച്ചാണ് ഗൂഗിള്‍ ആൻഡ്രോയിഡ് വേര്‍ഷനുകള്‍ക്ക് അക്ഷരമാലാ ക്രമത്തില്‍ പേര് നല്‍കിവരുന്നത്. ഇത്തവണത്തെ ഊഴം U അക്ഷരത്തിന് ആയിരുന്നു. അങ്ങനെയാണ് അപ്സൈഡ് ഡൗണ്‍ കേക്ക് പുതിയ ആൻഡ്രോയിഡ് 14 ന്റെ രഹസ്യപ്പേരായി മാറിയത്. അടിയില്‍ ടോപ്പിങ്ങുകളും മുകളില്‍ കേക്കും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കേക്ക് ആണിത്.
കൂടുതല്‍ ദൈര്‍ഖ്യമുള്ള ബാറ്ററി ലൈഫാണ് മറ്റൊരു പ്രത്യേകത. 'സ്‌കെഡ്യൂള്‍ എക്‌സാറ്റ് അലാം' എന്ന പുത്തന്‍ ബാറ്ററി ഫീച്ചര്‍ 14 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയുടെ ഉപയോഗത്തിന് പ്രത്യേക പെര്‍മിഷന്‍സ് നല്‍കുന്നതിനാണ് ഈ ഓപ്ഷന്‍. ബാറ്ററിയുടെ മാനുഫാക്ചറിംഗ് ഡേറ്റും രേഖപ്പെടുത്തിയിട്ടുണ്ടാകും.
പ്രൈവസി സെക്യൂരിറ്റി ഫീച്ചേഴ്‌സിന്‍റെ കാര്യത്തിലും നിരവധി പ്രത്യേകതകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഗാഡ്ജറ്റിലുള്ള പഴയ ആപ്പുകള്‍ നീക്കം ചെയ്യപ്പെടും. ഡാറ്റാ ഷെയറിംഗ് നോട്ടിഫിക്കേഷന്‍സ് മുന്‍പത്തേക്കാളും കൃത്യമായി ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനും, മാല്‍വെയര്‍ ഭീഷണികളില്‍ നിന്ന് ഒഴിവാകാന്‍ ബാക്ക് ഗ്രൗണ്ട് അഡ്ജസ്റ്റ്‌മെന്റസും കൊണ്ടുവന്നിട്ടുണ്ട്.
0 Comments