Ticker

6/recent/ticker-posts

Header Ads Widget

റേഷൻ കടകളും ഡിജിറ്റലാകുന്നു! ക്യുആര്‍ കോഡിലൂടെ പണം നല്‍കാനുള്ള സംവിധാനം ഉടൻ

ഡിജിറ്റല്‍ പണമിടപാട് രംഗത്ത് പുത്തൻ ചുവടുവെപ്പുമായി റേഷൻ കടകളും എത്തുന്നു. സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഒരു മാസത്തിനകം ഡിജിറ്റല്‍ പണമിടപാട് സംവിധാനം ഒരുക്കാനാണ് ഭക്ഷ്യവകുപ്പിന്റെ പദ്ധതി.

ഇതോടെ, ഉപഭോക്താക്കള്‍ക്ക് ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണം നല്‍കാൻ സാധിക്കും. നിലവില്‍, സംസ്ഥാനത്തെ 40 ശതമാനത്തോളം വ്യാപാരികള്‍ സ്വന്തം നിലയില്‍ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണം നല്‍കുമ്ബോള്‍ അതത് വ്യാപാരികളുടെ അക്കൗണ്ടില്‍ പണം ക്രെഡിറ്റാകുന്നതാണ്. ഇതിനായി ഒരു ബാങ്കിനെ ചുമതലപ്പെടുത്തും. മികച്ച വ്യവസ്ഥകള്‍ അംഗീകരിക്കുന്ന ബാങ്കിനെയാണ് തിരഞ്ഞെടുക്കുക. 

ബാങ്കുകളുമായുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. നിലവിലുള്ളത് പോലെ പണം നല്‍കിയും റേഷൻ വാങ്ങാവുന്നതാണ്. സംസ്ഥാനത്തെ 14,000-ലധികം വരുന്ന റേഷൻ കടകളുടെ പ്രവര്‍ത്തനം പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ക്യുആര്‍ കോഡ് സംവിധാനം ലഭ്യമാണ്.

Post a Comment

0 Comments