കാരണം, അത് നിങ്ങളുടെ ആരോഗ്യം അപകടത്തിലാക്കും. ചെവിയിലെ മാലിന്യങ്ങളില്‍ മാരകമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ളതിനാലാണിത്.
ഈ ബാക്ടീരിയകള്‍ ഇയര്‍ഫോണ്‍ ഷെയര്‍ ചെയ്യുമ്ബോള്‍ അവയോടൊപ്പം സഞ്ചരിക്കുകയും അത് നിങ്ങള്‍ക്ക് അപകടകരമായിത്തീരുകയും ചെയ്യും. ഇയര്‍ഫോണുകള്‍ ഷെയര്‍ ചെയ്യുമ്ബോള്‍ ചെവിയിലെ ചെപ്പികളെയും അതിലെ ബാക്ടീരിയകളെയും ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ ബാക്ടീരിയകള്‍ രൂപപ്പെടുന്നതിനും ഇത് കാരണമാകുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സ്യൂഡോണോമസ്, സ്റ്റഫിലോകോക്കസ് എന്നീ ബാക്ടീരിയകളാണ് ചെവിയിലെ മാലിന്യത്തില്‍ അടങ്ങിയിരിക്കുന്നത്.
എല്ലാവരുടെയും ചെവിയിലെ ചെപ്പിയില്‍ ഈ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് ഇത് ആ സമയങ്ങളില്‍ ദോഷമുണ്ടാക്കില്ല. പക്ഷേ, എന്നാല്‍, പുതിയ ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുകയോ മറ്റോ ചെയ്യുമ്ബോള്‍ ഇതിന്റെ എണ്ണം കൂടുകയും അത് വലിയ പ്രശ്‌നമാകുകയും ചെയ്യുന്നു. ഇത് ചെവിയില്‍ ഇൻഫെക്ഷൻ ഉണ്ടാകുന്നതിനു കാരണമാകുന്നു. ഇത് ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത് സ്‌കിൻ ഇൻഫെക്ഷനും കാരണമാകും.
അതുകൊണ്ട് ഇയര്‍ഫോണ്‍ സുഹൃത്തുക്കളുടേതായാലും സഹോദരങ്ങളുടേതായാലും ഒരു കാരണവശാലും പരസ്പരം ഷെയര്‍ ചെയ്യരുത്. കൂടാതെ ചെവി സ്ഥിരമായി വൃത്തിയാക്കാൻ മറക്കരുതെന്ന ഉപദേശം കൂടി നല്‍കുന്നു.
0 Comments